കവിത കലാ സാഹിത്യവേദി കമലാ സുറയ്യ പുരസ്കാരം നിഖിലക്ക്
text_fieldsകവിത കലാ സാഹിത്യവേദിയുടെ ‘കമലാ സുറയ്യ’ പുരസ്കാരം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനിൽനിന്ന് നിഖിലക്ക് വേണ്ടി എഴുത്തുകാരി ബദ്രി പുനലൂര്‍ ഏറ്റുവാങ്ങുന്നു
റിയാദ്: കവിത കലാ സാഹിത്യവേദിയുടെ ‘കമലാ സുറയ്യ’ പുരസ്കാരം റിയാദിൽ പ്രവാസിയായ നിഖില സമീറിന്. തിരുവനന്തപുരം ബ്രിട്ടീഷ് ലൈബ്രറി ഹാളില്‍ നടന്ന പരിപാടിയില്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് പുരസ്കാരം സമ്മാനിച്ചു.
എഴുത്തുകാരി ബദ്രി പുനലൂര്‍ നിഖിലക്ക് വേണ്ടി പുരസ്കാരം ഏറ്റുവാങ്ങി. റിയാദില്‍ അധ്യാപികയാണ് നിഖില. ‘അമേയ’, ‘നീയും നിലാവും’ എന്നീ കവിത സാമാഹാരങ്ങളും ‘വൈദ്യേഴ്സ് മന്‍സില്‍’ എന്ന ഓർമക്കുറിപ്പുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സാംസ്കാരിക സമ്മേളനം കടന്നപ്പള്ളി രാമചന്ദ്രന് ഉദ്ഘാടനം ചെയ്തു. മുൻ മന്ത്രി എം.എം. ഹസന്, അരുവിപ്പുറം മഠം സെക്രട്ടറി സ്വാമി സാസ്രാനന്ദ, മുന്‍ മന്ത്രി പന്തളം സുധാകരന്, മുന്‍ എം.എല്‍.എ ശബരീനാഥ്, കോണ്‍ഗ്രസ് എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എസ്. അനില്‍, എം.ആര്. തമ്പാന്, കാര്‍ട്ടൂണിസ്റ്റ് ജി. ജിതേഷ്, ഡോ. എസ്.ജി. അനില്‍കുമാര്‍ എന്നിവര്‍ ചടങ്ങിൽ സംബന്ധിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.