കായംകുളം റിയാദ് പ്രവാസി അസോസോസിയേഷൻ വാർഷികം
text_fieldsറിയാദ്: കായംകുളം റിയാദ് പ്രവാസി അസോസോസിയേഷൻ (കൃപ) 13ാമത് വാർഷികം എക്സിറ്റ് 18ലുള്ള മർവ ഇസ്ത്രഹായിൽ സംഘടിപ്പിച്ചു.
കഥാകൃത്തും സാഹിത്യകാരനും സാമൂഹിക പ്രവർത്തകനുമായ ജോസഫ് അതിരുങ്കൽ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.കെ. ഷാജി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് ഷൈജു കണ്ടപ്പുറം റിപ്പോർട്ട് അവതരിപ്പിച്ചു. 75 ലക്ഷം രൂപയോളം ജീവകാരുണ്യ, സാമൂഹിക പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കാൻ സാധിച്ചതായി പറഞ്ഞു.
പുതിയ ഭരണസമി പ്രഖ്യാപനം ചെയർമാൻ സുരേഷ്ബാബു ഈരിക്കൽ നിർവഹിച്ചു. സത്താർ കായംകുളം, വി.ജെ. നസറുദ്ദീൻ, ഷിഹാബ് കൊട്ടുകാട്, ജയൻ കൊടുങ്ങല്ലൂർ, സനൂപ് പയ്യന്നൂർ, നിബിൻ സിറ്റിഫ്ലവർ, സബീന എം. സാലി, ഡോ. ഹസീന ഫുആദ്, സലീം കളക്കര, ഡോ. മജീദ് ചിങ്ങോലി, റഹ്മാൻ മുനമ്പത്ത്, ഷൈജു നമ്പലശ്ശേരിൽ, കബീർ മജീദ്, ഷബീർ വരിക്കപ്പള്ളി എന്നിവർ സംസാരിച്ചു.
ഷാജി മഠത്തിൽ, ഗഫൂർ കൊയിലാണ്ടി, അയ്യൂബ് കരൂപ്പടന്ന, നാസർ ലെയ്സ്, സക്കീർ കരുനാഗപ്പള്ളി, ഷാജഹാൻ ചാവക്കാട്, അഷ്റഫ് മൂവാറ്റുപുഴ, ഷാരോൺ ശരീഫ്, അലക്സ് കൊട്ടാരക്കര, സലീം അർത്തിയിൽ, അലി ആലുവ, കനി ഇസഹാഖ്, സലിം പള്ളിയിൽ, നൗഷാദ് പയറ്റിയേൽ, ഷലീർ എന്നിവർ ഉപഹാരം നൽകി.
ജീവകാരുണ്യ, സാംസ്കാരിക, മാധ്യമ മേഖലകളിൽ പ്രവർത്തിക്കുന്ന മുജീബ് കായംകുളം, സലിം കൊച്ചുണ്ണി, നിഖില സമീർ, ഷിബു ഉസ്മാൻ എന്നിവരെ ആദരിച്ചു. കുടുംബസംഗമത്തിന്റെ ഭാഗമായി കലാകായിക മത്സരങ്ങൾ സംഘടിപ്പിച്ചു.
സത്താർ മാവൂർ നയിച്ച ഗാനസന്ധ്യയും റീന കൃഷ്ണകുമാർ നയിച്ച ചിലങ്ക ടീമിന്റെ നൃത്തനൃത്യങ്ങളും അരങ്ങേറി. ജനറൽ സെക്രട്ടറി സൈഫ് കൂട്ടുങ്കൽ സ്വാഗതവും മീഡിയ കൺവീനർ ഇസ്ഹാഖ് ലൗഷോർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.