തീർഥാടകർക്ക് കെ.ഡി.എം.എഫ് റിയാദ് യാത്രയയപ്പ് നൽകി
text_fieldsറിയാദ്: ഈ വർഷത്തെ ഹജ്ജ് കർമത്തിന് പോകുന്ന ഹാജിമാർക്കും 15 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കെ.ഡി.എം.എഫ് വൈസ് ചെയർമാൻ അബ്ദുൽ കരീം പയോണക്കും യാത്രയയപ്പ് നൽകി. ബത്ഹ അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പ്രസിഡൻറ് അബ്ദുൽ ഗഫൂർ എസ്റ്റേറ്റ്മുക്ക് അധ്യക്ഷത വഹിച്ചു. ഉന്നതാധികാര സമിതിയംഗം അബ്ദുറഹ്മാൻ ഫറോക്ക് പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ അബ്ദുൽ കരീം പയോണക്കുള്ള ഫലകവും സമ്മാനവും ഇ.ടി. അബ്ദുൽ ഗഫൂർ കൊടുവള്ളി, ബഷീർ താമരശ്ശേരി എന്നിവർ കൈമാറി.
ഷാഫി ഹുദവി ഓമശ്ശേരി ഉദ്ബോധനവും ശമീർ പുത്തൂർ ആമുഖ പ്രഭാഷണവും നിർവഹിച്ചു. നവാസ് വെള്ളിമാടുകുന്ന്, മുഹമ്മദ് കായണ്ണ, സൈനുൽ ആബിദീൻ മച്ചക്കുളം, മുഹമ്മദ് ശമീജ് പതിമംഗലം, അബ്ദുല്ലത്തീഫ് ദർബാർ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ഫസലുറഹ്മാൻ പതിമംഗലം സ്വാഗതവും ട്രഷറർ ശരീഫ് മൂടൂർ നന്ദിയും പറഞ്ഞു. കബീർ കണ്ണങ്കര, മിന അബ്ദുറഹീം ഒടുക്കാക്കാട്, സ്വാലിഹ്, സിദ്ദീഖ് ഇടത്തിൽ, ജുനൈദ് മാവൂർ, ശറഫുദ്ദീൻ സഹറ, ശഹീറലി മാവൂർ, മുബാറക്കലി കണ്ണങ്കര, ജാസിർ ഹസനി, മുഹമ്മദ് ശബീൽ, ഷമീർ മച്ചക്കുളം, മുനീർ വെള്ളായിക്കോട്, ശരീഫ് മുട്ടാഞ്ചേരി, ബഷീർ ബ്രൈറ്റ്, പി.കെ. നൗഷാദ്, നൗഫൽ കാപ്പാട്, മുഹമ്മദ് അമീൻ, സിറാജ് മേപ്പയ്യൂർ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.