കെ.ഡി.എം.എഫ് 'തജ്ദീദ്' ഫാമിലി മീറ്റ് സംഘടിപ്പിച്ചു
text_fieldsറിയാദ്: 'കരുതലോടെ വിത്തിറക്കാം കരുത്തുള്ള വിളവെടുക്കാം'എന്ന പ്രമേയത്തിൽ റിയാദ് കോഴിക്കോട് ജില്ല മുസ്ലിം ഫെഡറേഷൻ (കെ.ഡി.എം.എഫ്) 'ദ ഇൻഫ്ലുവൻസ്'എന്ന പേരിൽ നടത്തുന്ന ത്രൈമാസ കാമ്പയിെൻറ ഭാഗമായി 'തജ്ദീദ്'എന്ന പേരിൽ ഫാമിലി മീറ്റ് സംഘടിപ്പിച്ചു. 'ഇടതടവില്ലാതെ ഓടുന്നതിനിടയിൽ ഇടക്കൊന്നു മിനുക്കണം ദാമ്പത്യ ബന്ധവും'എന്ന ശീർഷകത്തിലായിരുന്നു സംഗമം.
കുടുംബത്തിൽ പുലർത്തേണ്ട ഇസ്ലാമിക ചിട്ടകൾ, സമാധാനം വീണ്ടെടുക്കാൻ ആത്മീയ വഴി, സാമ്പത്തിക അച്ചടക്കം, ലൈവ് പേരൻറിങ് തുടങ്ങിയ വ്യത്യസ്തങ്ങളായ വിഷയങ്ങളിൽ ഇ.ടി. അബ്ദുൽ ഗഫൂർ കൊടുവള്ളി നേതൃത്വത്തിൽ ഫദ്ലുറഹ്മാൻ പതിമംഗലം, ശമീർ പുത്തൂർ, ശറഫുദ്ദീൻ എം.എം. പറമ്പ്, ഷമീജ് കൂടത്താൾ, അബ്ദുൽ കരീം പയോണ എന്നീ പരിശീലകർ ക്ലാസുകൾ നയിച്ചു.
വ്യത്യസ്തങ്ങളായ കലാ-സാംസ്കാരിക പരിപാടികൾ സംഗമത്തിൽ പങ്കെടുത്ത കുടുംബങ്ങൾക്ക് നവ്യാനുഭവമായി. കുട്ടികൾക്കു വേണ്ടി ഹിസ്ബ്, കഥ പറയൽ, പാട്ട് പാടൽ, സ്പോര്‍ട്സ് തുടങ്ങി വിവിധ പരിപാടികളും നടന്നു. സൈനുൽ ആബിദ് മച്ചക്കുളം, മുഹമ്മദ് ഷബീൽ പുവ്വാട്ടുപറമ്പ്, ശരീഫ് മൂടൂർ, മുഹമ്മദ് കായണ്ണ, ജുനൈദ് മാവൂർ, സഫറുല്ല കൊയിലാണ്ടി, ഉമര്‍ മാവൂർ, അബ്ദുൽ സമദ് പെരുമുഖം, ഷഹീർ വെള്ളിമാടുകുന്ന്, നാസിർ ചാലക്കര, ഉമർ മീഞ്ചന്ത, അൻസാർ പൂനൂർ, ശരീഫ് മുട്ടാഞ്ചേരി, സിദ്ദീഖ് കൊറോളി, സിദ്ദിഖലി മടവൂര്‍, ജാസിർ ഹസനി, അൻവർ നെല്ലാങ്കണ്ടി, ഷമീർ മച്ചക്കുളം തുടങ്ങിയവർ പരിപാടികൾ നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.