കെ.ഡി.പി.എ ജിദ്ദ കുടുംബസംഗമം ശ്രദ്ധേയമായി
text_fieldsജിദ്ദ: കെ.ഡി.പി.എ ജിദ്ദ കുടുംബസംഗമം 'ഡിന്നർ വിത്ത് കെ.ഡി.പി.എ' വൈവിധ്യമാർന്ന പരിപാടികളാൽ ശ്രദ്ധേയമായി. സീസൺസ് റസ്റ്റാറന്റ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് ദാസ് മോൻ തോമസ് അധ്യക്ഷത വഹിച്ചു. ബ്രിഡ ബെന്നി പ്രാർഥന ഗാനം ആലപിച്ചു. രക്ഷാധികാരി നിസാർ യൂസുഫ് ആശംസപ്രസംഗം നടത്തി. സെക്രട്ടറി ടോമി പുന്നൻ വാർഷിക റിപ്പോർട്ടും കഴിഞ്ഞ വർഷങ്ങളിലെ സാമൂഹിക സേവന പ്രവർത്തനങ്ങളുടെ റിപ്പോർട്ടും അവതരിപ്പിച്ചു. ട്രഷറർ ബെന്നി തോമസ് നറുക്കെടുപ്പ് കൂപ്പൺ വിതരണ ഉദ്ഘാടനം നിർവഹിച്ചു. എക്സിക്യൂട്ടിവ് കമ്മിറ്റിയിലേക്കുള്ള പുതിയ അംഗങ്ങളുടെ തെരഞ്ഞെടുപ്പിന് രക്ഷാധികാരി നിസാർ യൂസുഫ് നേതൃത്വം നൽകി.
കഴിഞ്ഞ പത്ത്, പ്ലസ് ടു പരീക്ഷകളിൽ കൂടുതൽ മാർക്ക് നേടിയ അംഗങ്ങളുടെ കുട്ടികൾക്കുള്ള ഉപഹാരം വിതരണം ചെയ്തു. ബ്ലെസി ബെന്നി, ഫിയോണ ടോമി, നിസ്സി ജോസഫ് (പ്ലസ് ടു), യോഹാൻ സിനു, ഷോൺ ജോസഫ് (പത്താം ക്ലാസ്) എന്നിവരാണ് സമ്മാനാർഹരായത്. മാത്യു വർഗീസ്, വിവേക്, അഞ്ജലി പ്രശാന്ത്, ജോഷി സേവ്യർ, ഹനാൻ സിനു, ജോവാന സിനു, നിസാർ യൂസുഫ്, സിദ്ദീഖ് അബ്ദുൽ റഹീം എന്നിവർ ഗാനങ്ങൾ ആലപിച്ചു. ഹനാൻ സിനു, ജോവാന സിനു, ഇഷാൻ അനീസ് എന്നിവർ ഡാൻസ് അവതരിപ്പിച്ചു. നിസാർ യൂസുഫ് അവതരിപ്പിച്ച കുസൃതി ചോദ്യങ്ങൾ സദസ്സിന് ഹരം പകർന്നു. കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു. അനിൽ നായർ, ജെസി ദാസ്മോൻ, ആശാ അനിൽ എന്നിവർ പ്രോഗ്രാമുകൾ അണിയിച്ചൊരുക്കി. നറുക്കെടുപ്പിലും മത്സരങ്ങളിലും വിജയികളായവർക്കും വിവിധ പരിപാടികൾ അവതരിപ്പിച്ചവർക്കും എക്സിക്യൂട്ടിവ് അംഗങ്ങൾ സമ്മാനങ്ങൾ വിതരണം ചെയ്തു. ടോമി പുന്നൻ സ്വാഗതവും റസാഖ് കാഞ്ഞിരപ്പള്ളി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.