കലാവിരുന്നൊരുക്കി കെ.ഡി.പി.എ ഒമ്പതാം വാർഷികാഘോഷം
text_fieldsജിദ്ദ: സംഗീത, നൃത്ത, ഹാസ്യ വിരുന്നൊരുക്കി കോട്ടയം ഡിസ്ട്രിക്ട് പ്രവാസി അസോസിയേഷൻ (കെ.ഡി.പി.എ) ജിദ്ദയിൽ സംഘടിപ്പിച്ച ഒമ്പതാം വാർഷികാഘോഷം ‘വസന്തോത്സവം’ അവിസ്മരണീയമായി. ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് അങ്കണത്തിൽ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ നടന്ന കലാവിരുന്നിൽ നാട്ടിൽ നിന്നെത്തിയ ഗായകരായ സുമി അരവിന്ദ്, സുമേഷ് അയിരൂർ, ഹാസ്യ കലാകാരന്മാരായ തങ്കച്ചൻ വിതുര, അഖിൽ കവലയൂർ, അൻസു കോന്നി എന്നിവർക്കൊപ്പം ജിദ്ദയിലെയും നിരവധി കലാകാരന്മാർ വിവിധ പരിപാടികൾ അവതരിപ്പിച്ചു.
കോൺസുൽ മുഹമ്മദ് ഹാഷിം പരിപാടി ഉദ്ഘാടനം ചെയ്തു. കെ.ഡി.പി.എ പ്രസിഡന്റ് അനിൽ നായർ അധ്യക്ഷത വഹിച്ചു. ചെയർമാൻ നിസാർ യൂസുഫ് എരുമേലി സംസാരിച്ചു. സെക്രട്ടറി അനീസ് മുഹമ്മദ് സ്വാഗതം പറഞ്ഞു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും അകാലത്തിൽ പൊലിഞ്ഞ കെ.ഡി.പി.എ മുൻ പ്രസിഡന്റ് ദാസ്മോൻ തോമസിന്റെ മകൾ ഡോണ ദാസ്മോനും ചടങ്ങിൽ ആദരാഞ്ജലിയർപ്പിച്ചു. കെ.ഡി.പി.എ ചരിത്രവും വഴിയടയാളങ്ങളും രേഖപ്പെടുത്തുന്ന വിഡിയോ പ്രദർശിപ്പിച്ചു.
10, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കും കെ.ഡി.പി.എ രൂപവത്കരണത്തിന് മുൻകൈയെടുത്ത് പ്രവർത്തിച്ച കെ.എസ്.എ. റസാഖ്, പ്രഥമ പ്രസിഡന്റും നിലവിലെ ചെയർമാനുമായ നിസാർ യൂസുഫ്, വസന്തോത്സവം പരിപാടി വിജയിപ്പിക്കുന്നതിന് നേതൃത്വം നൽകിയ അനിൽ നായർ എന്നിവർക്കും കോൺസുൽ മുഹമ്മദ് ഹാഷിം ഉപഹാരം നൽകി ആദരിച്ചു.
നിരവധി ഹിറ്റ് ഗാനങ്ങളുമായി സുമിയും സുമേഷും നിറഞ്ഞാടിയപ്പോൾ വ്യത്യസ്തങ്ങളായ ഹാസ്യവിരുന്നുമായി അഖിൽ കവലയൂരും തങ്കച്ചൻ വിതുരയും സദസ്സിനെ കൈയിലെടുത്തു. സ്റ്റേജിൽവെച്ചുതന്നെ വേഷം മാറി വിവിധ നടൻമാരുടെയും മറ്റു പ്രമുഖരുടെയും ഫിഗർ ഷോയും ശബ്ദവും അവതരിപ്പിച്ച് അൻസു കോന്നി നടത്തിയ പ്രകടനവും ഏറെ ശ്രദ്ധേയമായിരുന്നു. കാലികപ്രസക്ത വിഷയവുമായി സന്തോഷ് കടമ്മനിട്ട സംവിധാനം ചെയ്ത ലഘു നാടകത്തിൽ പ്രിയ സഞ്ജയൻ, അബ്ദുൽ റസാഖ്, സിറിയക് കുര്യൻ, സുഹൈൽ, ആശിഷ് ടി. രാജു, മനീഷ് കുടവെച്ചൂർ, റഫീഖ് യൂസുഫ് എന്നിവർ അഭിനേതാക്കളായി.
സ്വാഗതഗാനം, സെമി ക്ലാസിക്കൽ ഡാൻസ്, സിനിമാറ്റിക് ഡാൻസ്, തീം ഡാൻസ്, അറബിക് ഡാൻസ് തുടങ്ങി വിവിധ പരിപാടികൾ കലാസന്ധ്യക്ക് കൊഴുപ്പേകി. സദസ്യർക്കായി അൻസു കോന്നി നടത്തിയ ഗെയിം ഷോയിൽ സലീന മുസാഫിർ, സോഫിയ സുനിൽ, ബഷീർ അലി പരുത്തിക്കുന്നൻ, എബി ചെറിയാൻ, അജോ ജോൺ എന്നിവർ ജേതാക്കളായി.
മിർസ ശരീഫ്, വിവേക് ജി. പിള്ള, അഭിലാഷ് സെബാസ്റ്റ്യൻ, മഞ്ജുഷ എന്നിവരും ഗാനങ്ങൾ ആലപിച്ചു. ജുവി നൗഷിർ, ഷാനി ഷാനവാസ്, ധന്യ കിഷോർ, വിജയ് സാഗ്ന അമൽ, സജു രാജൻ, അൻഷിഫ് അബൂബക്കർ, അഞ്ജു ആശിഷ്, ജിനിൽ ജേക്കബ് എന്നിവർ വിവിധ പരിപാടികൾ അണിയിച്ചൊരുക്കി. വാർഷികാഘോഷത്തിന് വസന്തോത്സവം എന്ന പേര് നിർദേശിച്ച് വിജയിയായ റഫീഖ് യൂസുഫ് ലബ്ബയെ ആദരിച്ചു. വിജയ് സാഗ്ന അമൽ, നജീബ് വെഞ്ഞാറമൂട്, അഞ്ജു ആശിഷ് എന്നിവർ അവതാരകരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.