കെ.ഇ.എഫ് ഭാരവാഹികൾ ഇന്ത്യൻ കോൺസൽ ജനറൽ ഫഹദ് അഹ്മദ് ഖാൻ സൂരിയെ സന്ദർശിച്ചു
text_fieldsജിദ്ദ: കേരള എൻജിനീയേഴ്സ് ഫോറം (കെ.ഇ.എഫ്) ഭാരവാഹികൾ ഇന്ത്യൻ കോൺസൽ ജനറൽ ഫഹദ് അഹ്മദ് ഖാൻ സൂരിയെ സന്ദർശിച്ചു. പ്രസിഡൻറ് പി.എം. സഫ് വാൻ, ജനറൽ സെക്രട്ടറി പി.കെ. ആദിൽ, മുൻ പ്രസിഡൻറ് സാബിർ എന്നിവരാണ് സന്ദർശനം നടത്തിയത്. കെ.ഇ.എഫ് പരിപാടികളിൽ മുൻ കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം നൽകിയ മികച്ച സംഭാവനകൾ അനുസ്മരിച്ച കെ.ഇ.എഫ് ഭാരവാഹികൾ, വരും നാളുകളിൽ കോൺസുലേറ്റുമായി ചേർന്ന് കൂടുതൽ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോവാൻ തുടർന്നും പുതിയ കോൺസൽ ജനറലിന്റെ മാർഗനിർദേശങ്ങളും സഹകരണവും അഭ്യർഥിച്ചു. കെ.ഇ.എഫിന്റെ രജതജൂബിലി മാഗസിൻ കോൺസൽ ജനറൽ ഫഹദ് അഹ്മദ്ഖാൻ സൂരിക്ക് കൈമാറി.
സൗദിയിലെ ഇന്ത്യൻ എൻജിനീയറിങ് സമൂഹത്തിനുള്ള സഹകരണവും പിന്തുണയും പ്രോത്സാഹിപ്പിക്കുന്നതിനായി കോൺസുലേറ്റ് ഉദ്യോഗസ്ഥരുമായി പതിവായി ഇടപഴകുന്ന കെ.ഇ.എഫിന്റെ പ്രവർത്തനരീതികൾ ഭാരവാഹികൾ വിശദീകരിച്ചു.
കെ.ഇ.എഫിന്റെ പ്രവർത്തനങ്ങളെ ഏറെ പ്രശംസിച്ച കോൺസുൽ ജനറൽ, മേഖലയിലെ പ്രഫഷനൽസിന്റെ സാന്നിധ്യവും സംഭാവനകളും ത്വരിതപ്പെടുത്താൻ കൂടുതൽ സഹകരണങ്ങൾ ഉണ്ടാകുമെന്ന് ഉറപ്പു നൽകി. ഇന്ത്യൻ പ്രഫഷനൽസിന്റെ വികസനം വർധിപ്പിക്കുന്നതിനും, മേഖലയിലെ ഇന്ത്യൻ പ്രഫഷനലുകൾക്കും കോൺസുലേറ്റിനുമിടയിൽ ശക്തമായ ബന്ധം വളർത്തിയെടുക്കുന്നതിനും ലക്ഷ്യമിട്ടുള്ള കൂടുതൽ വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.