കെ.ഇ.എഫ് വനിത എൻജിനീയേഴ്സ് പ്രഫഷനൽ മീറ്റ് സംഘടിപ്പിച്ചു
text_fieldsജിദ്ദ: കേരള എൻജിനീയേഴ്സ് ഫോറം (കെ.ഇ.എഫ്) വിമൻസ് സെല്ലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രഫഷനൽ മീറ്റ് വൈവിധ്യം കൊണ്ടും മികച്ച പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. AscendHER2024 എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ നിരവധി വനിതാ എൻജിനീയർമാരും പ്രൊഫഷനലുകളും പങ്കെടുത്തു.
അഞ്ച് മണിക്കൂറോളം നീണ്ടുനിന്ന പരിപാടിയിൽ പാനൽ ഡിസ്കഷൻ, വർക്ക്ഷോപ്പുകൾ, നെറ്റ്വർക്കിങ് അവസരങ്ങൾ തുടങ്ങിയ വൈവിധ്യവും വിജ്ഞാനപ്രദവുമായ സെഷനുകൾ അരങ്ങേറി. സൗദിയിലെ പ്രഫഷനൽ മേഖലകളിൽ വനിതകളുടെ ജോലി സാധ്യതകളും അവസരങ്ങളും പ്രയാജനപ്പെടുത്തുന്നതിന് അംഗങ്ങളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പ്രോഗ്രാമിൽ വിവിധ ഇൻഡസ്ട്രികളിൽ നിന്നും വിദഗ്ദ്ധർ സംവദിച്ചു.
തൊഴിൽമേഖലയിൽ സ്ത്രീകൾക്ക് കൂടുതൽ പ്രാതിനിധ്യം ലഭിക്കുന്നുണ്ടെങ്കിലും തൊഴിൽ പുരോഗതിയിൽ സവിശേഷമായ വെല്ലുവിളികൾ നേരിടുന്ന കാലത്ത് സ്ത്രീകൾക്ക് മാത്രമായുള്ള കെ.ഇ.എഫ് ജിദ്ദയുടെ വനിതാ പ്രഫഷനൽ പ്ലാറ്റ്ഫോം അനിവാര്യമായ മുന്നേറ്റമായി പ്രശംസിക്കപ്പെട്ടു. വിജിഷ ഹരീഷ്, ദിവ്യ ധനീഷ്, ആയിഷ നാസിയ, ഷെറിന റോഷൻ എന്നിവർ വിവിധ സെഷനുകൾ കൈകാര്യം ചെയ്തു.
കെ.ഇ.എഫ് പ്രസിഡൻറ് പി.എം സഫ്വാൻ, സെക്രട്ടറി പി.കെ ആദിൽ, ട്രഷറർ അബ്ദുൽമജീദ്, മുൻ പ്രസിഡന്റുമാരായ അബ്ദുൾറഷീദ്, സാബിർ തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.