‘കരുതലും കാവലും’ കേളി ബോധവത്കരണ ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsറിയാദ്: കേളി കലാസാംസ്കാരിക വേദി മലസ് ഏരിയകമ്മിറ്റി നേതൃത്വത്തിൽ ‘കരുതലും കാവലും’ എന്ന ശീർഷകത്തിൽ ബോധവത്കരണ ക്യാമ്പ് സംഘടിപ്പിച്ചു. റിയാദ് മലസിലെ അൽ യാസ്മിൻ സ്കൂൾ ഓഡിറ്റോറിയത്തിൽ രാവിലെ ഒമ്പത് മുതൽ ആരംഭിച്ച ക്യാമ്പിൽ നൂറിലധികം പേർക്ക് നോർക്ക, പ്രവാസി ക്ഷമനിധി എന്നിവയുമായി ബന്ധപ്പെട്ട സേവനങ്ങൾ നൽകി.
നൂറാന പോളിക്ലിനിക്കിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പിൽ നൂറിൽപരം പേർ പങ്കെടുത്തു. നോർക്ക പ്രവാസി ക്ഷേമനിധി ക്യാമ്പിന് മലസ് ഏരിയ നോർക്ക കോഓഡിനേറ്റർ ഗിരീഷ് കുമാർ, മെഡിക്കൽ ക്യാമ്പിന് മലസ് ഏരിയ വളന്റിയർ ക്യാപ്റ്റൻ റനീസ് എന്നിവരും നേതൃത്വം നൽകി.
ഏരിയ പ്രസിഡൻറ് മുകുന്ദൻ അധ്യക്ഷത വഹിച്ചു. ബോധവത്കരണ ക്ലാസ് ഡോ. അബ്ദുൽ അസീസ് (ഫാമിലി ഫിസിഷ്യൻ, കിങ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റി, റിയാദ്) ഉദ്ഘാടനം ചെയ്തു. മുഖ്യ രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ്, പ്രസിഡൻറ് സെബിൻ ഇഖ്ബാൽ, ട്രഷറർ ജോസഫ് ഷാജി എന്നിവർ സംസാരിച്ചു.
ഏരിയ ജോ.സെക്രട്ടറി വി.എം. സുജിത് ബോധവത്കരണ ക്ലാസുകൾക്കാവശ്യമായ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. ജീവിതശൈലി രോഗങ്ങൾ എന്ന വിഷയത്തിൽ ഡോ. അബ്ദുൽ അസീസും പ്രഥമ ശുശ്രൂഷ എന്ന വിഷയത്തിൽ ഡോ. എൻ.ആർ. സഫീർ (ജനറൽ ഫിസിഷ്യൻ, നൂറാന പോളിക്ലിനിക്ക്) എന്നിവർ ക്ലാസെടുത്തു. ‘കരുതലും കാവലും’ എന്ന വിഷയത്തിൽ ഡോ. കെ.ആർ. ജയചന്ദ്രനും ക്ലാസെടുത്തു.
തുടർന്ന് ഏരിയയിൽനിന്നുള്ള പ്രവർത്തകരുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. ക്യാമ്പിന് ഏരിയാകമ്മിറ്റി അംഗങ്ങൾ, ഏരിയ രക്ഷാധികാരി കമ്മിറ്റി അംഗങ്ങൾ, മേഖല ഭാരവാഹികൾ, വിവിധ യൂനിറ്റ് ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി. ഏരിയ സെക്രട്ടറി നൗഫൽ ഉള്ളാട്ട് ചാലി സ്വാഗതവും ഏരിയ ജോ.സെക്രട്ടറി സമീർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.