കേളി ദറഇയ-ജാക്സ്, ബത്ഹ റെയിൽ യൂനിറ്റ് സമ്മേളനങ്ങൾ നടന്നു
text_fieldsറിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ 11ാമത് കേന്ദ്ര സമ്മേളനത്തിന്‍റെ ഭാഗമായി ഉമ്മുൽ ഹമാം ഏരിയയിലെ ദറഇയ-ജാക്സ് യൂനിറ്റ്, ബത്ഹ ഏരിയയിലെ റെയിൽ യൂനിറ്റ് സമ്മേളനങ്ങൾ നടന്നു. ആഗസ്റ്റിൽ നടക്കുന്ന കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി ജനുവരി മുതൽ ഏപ്രിൽ വരെ യൂനിറ്റ് സമ്മേളനങ്ങളും മേയ് മുതൽ ജൂലൈ വരെ ഏരിയ സമ്മേളനങ്ങളും നടക്കും. സനൂപ് നഗറിൽ നടന്ന ദറഇയ-ജാക്സ് യൂനിറ്റ് സമ്മേളനം ഏരിയ ട്രഷറർ നൗഫൽ സിദ്ദിഖ് ഉദ്ഘാടനം ചെയ്തു. യൂനിറ്റ് ആക്ടിങ് പ്രസിഡന്‍റ് പി.എസ്. അനിൽ അധ്യക്ഷത വഹിച്ചു. ആക്ടിങ് സെക്രട്ടറി അബ്ദുറഹിം പ്രവർത്തന റിപ്പോർട്ടും ട്രഷറർ തങ്കച്ചൻ വരവ്-ചെലവു കണക്കും കേന്ദ്ര കമ്മിറ്റി അംഗം നസീർ മുള്ളൂർക്കര സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. കേന്ദ്ര കമ്മിറ്റി അംഗം സുകേഷ്, അബ്ദുറഹീം എന്നിവർ ചർച്ചകൾക്ക് മറുപടി പറഞ്ഞു. തങ്കച്ചൻ രക്തസാക്ഷി പ്രമേയവും നിസാമുദ്ദീൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. റിജോഷ് രാജൻ, അനീഷ് എന്നിവർ വിവിധ രാഷ്ട്രീയ പ്രമേയങ്ങൾ അവതരിപ്പിച്ചു. കേന്ദ്ര കമ്മിറ്റി അംഗവും ഏരിയ സെക്രട്ടറിയുമായ പ്രദീപ് രാജ്, ഏരിയ രക്ഷാധികാരി സമിതി അംഗവും ഏരിയ പ്രസിഡന്‍റുമായ ബിജു, ഏരിയ രക്ഷാധികാരി കമ്മിറ്റിയംഗം പി. സുരേഷ്, ചന്ദുചൂഡൻ, ഏരിയ ജോയന്‍റ് സെക്രട്ടറി അബ്ദുൽ കലാം എന്നിവർ സംസാരിച്ചു. പ്രസിഡന്‍റ് എ.പി. അനീഷ്, സെക്രട്ടറി അബ്ദുറഹീം, ട്രഷറർ നിസാമുദ്ദീൻ എന്നിവരെ പുതിയ ഭാരവാഹികളായി സമ്മേളനം തിരഞ്ഞെടുത്തു. യൂനിറ്റ് ജോയന്‍റ് സെക്രട്ടറി അനീഷ് സ്വാഗതവും അബ്ദുറഹിം നന്ദിയും പറഞ്ഞു.
ധീരജ് നഗറിൽ നടന്ന റെയിൽ യൂനിറ്റ് സമ്മേളനം ബത്ഹ ഏരിയ രക്ഷാധികാരി കമ്മിറ്റി അംഗം ഉമർ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്റ് സുധീഷ് തരോൾ അധ്യക്ഷത വഹിച്ചു. യൂനിറ്റ് സെക്രട്ടറി തങ്കച്ചൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ സലീം വരവ്-ചെലവ് കണക്കും കേന്ദ്ര കമ്മിറ്റി അംഗം സുകേഷ് കുമാർ സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. തങ്കച്ചൻ, കേന്ദ്ര കമ്മിറ്റി അംഗം സെൻ ആന്‍റണി എന്നിവർ ചർച്ചകൾക്ക് മറുപടി പറഞ്ഞു. ഏരിയ പ്രസിഡന്‍റ് രാമകൃഷ്ണൻ, ട്രഷറർ രാജേഷ് ചാലിയാർ, ഏരിയ കമ്മിറ്റി അംഗങ്ങളായ കെ.പി. കൃഷ്ണൻ, സലീം മടവൂർ, ഗോപിനാഥൻ, വിനോദ് മലയിൽ, ബിജു തായമ്പത്ത്, ഏരിയ രക്ഷാധികാരി കമ്മിറ്റി കൺവീനർ രജീഷ് പിണറായി, ആരിഫ്, എരിയ സെക്രട്ടറി പ്രഭാകരൻ കണ്ടോന്താർ എന്നിവർ സംസാരിച്ചു. മോഹൻദാസ് രക്തസാക്ഷി പ്രമേയവും അരുൺകുമാർ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സതീശൻ, ആരിഫ് എന്നിവർ വിവിധ രാഷ്ട്രീയ പ്രമേയങ്ങൾ അവതരിപ്പിച്ചു. പ്രസിഡന്‍റ് ഷാഫി, സെക്രട്ടറി സുധീഷ് തരോൾ, ട്രഷറർ ആരിഫ് ചുള്ളിയിൽ, ജോയന്‍റ് സെക്രട്ടറി അരുൺ കുമാർ, വൈസ് പ്രസിഡന്‍റ് സതീശൻ, ജോയന്‍റ് ട്രഷറർ ഗോകുൽദാസ് എന്നിവരെ പുതിയ ഭാരവാഹികളായി സമ്മേളനം തിരഞ്ഞെടുത്തു. സതീശൻ സ്വാഗതവും സുധീഷ് തരോൾ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.