കേളി ദവാദ്മി യൂനിറ്റ് ഓണാഘോഷം സംഘടിപ്പിച്ചു
text_fieldsറിയാദ്: കേളി കലാസാംസ്കാരിക വേദി മുസാഹ്മിയ ഏരിയ ദവാദ്മി യൂനിറ്റ് ‘പൊന്നോണം 2024’ എന്നപേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. വിവിധ പരിപാടികളോടെ രാവിലെ ഒമ്പതിന് ആരംഭിച്ച ആഘോഷത്തിൽ അത്തപ്പൂക്കളം, ഓണപ്പാട്ടുകൾ, വിവിധ നാടൻ ഓണക്കളികൾ, മത്സരങ്ങൾ, സൗജന്യ മെഡിക്കൽ ക്യാമ്പ്, ഓണസദ്യ.
കേളിയുടെ ജീവകാരുണ്യ, കലാ കായിക, സാംസ്കാരിക രംഗങ്ങളിലെ ഇടപെടലുകളെ കുറിച്ചു ലഘുവിഡിയോ പ്രദർശനം, സാംസ്കാരിക സമ്മേളനം, വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വങ്ങളെ ആദരിക്കൽ, സംഗീതവിരുന്ന് എന്നിവയാണുണ്ടായിരുന്നത്.
സാംസ്കാരിക സമ്മേളനത്തിൽ യൂനിറ്റ് പ്രസിഡൻറ് രാജേഷ് അധ്യക്ഷത വഹിച്ചു. കവിയും 2024ലെ ഡോ. ബി.ആർ. അംബേദ്കർ നാഷനൽ ഫെലോഷിപ് പുരസ്കാര ജേതാവുമായ സ്മിത അനിൽ ഉദ്ഘാടനം ചെയ്തു.
കേളി കേന്ദ്ര രക്ഷാധികാരി സമിതി സെക്രട്ടറിയും ലോക കേരളസഭ അംഗവുമായ കെ.പി.എം. സാദിഖ്, കേളി കുടുംബവേദി സെക്രട്ടറി സീബ കൂവോട്, കേന്ദ്ര രക്ഷാധികാരി സമിതി അംഗങ്ങളായ ജോസഫ് ഷാജി, ചന്ദ്രൻ തെരുവത്ത്, ഏരിയ സെക്രട്ടറി നിസാറുദ്ദീൻ, ഏരിയ രക്ഷാധികാരി സെക്രട്ടറി ഷമീർ പുലാമന്തോൾ, കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ജോ. സെക്രട്ടറി നാസർ താഴേക്കോട് എന്നിവർ സംസാരിച്ചു.
സ്മിത അനിൽ (സാഹിത്യം), ബിന്ദു രാജീവ്, ഷിജി ബിനോയ് (ആതുരസേവനം), കെ.ഒ. ഹുസൈൻ, മുഹമ്മദ് റാഫി (ജീവകാരുണ്യം), അശോകൻ പാറശാല (ദീർഘകാല പ്രവാസി) എന്നിവരെ ചടങ്ങിൽ ആദരിച്ചു.
റിയാദിൽനിന്നുള്ള സത്താർ മാവൂരും സംഘവും അവതരിപ്പിച്ച ഗാനമേള പരിപാടിക്ക് പൊലിമേയേകി. പരിപാടികൾ അവതരിപ്പിച്ചവർക്കും മത്സര വിജയികൾക്കും സമ്മാനങ്ങൾ വിതരണം ചെയ്തു. കേളി ദവാദ്മി രക്ഷാധികാരി സമിതി സെക്രട്ടറി ഷാജി പ്ലാവിളയിൽ സ്വാഗതവും സംഘാടക സമിതി ചെയർമാൻ ബിനു നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.