കേളി ദിനം 2025; സംഘാടക സമിതി ഓഫിസ് തുറന്നു
text_fieldsറിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ 24ാം വാർഷികാഘോഷം ‘കേളി ദിനം 2025’ന്റെ പരിപാടികളുടെ ഏകോപനത്തിനായി സംഘാടക സമിതി ഓഫിസ് തുറന്നു. ബത്ഹയിലെ ഹോട്ടൽ ഡി പാലസിൽ പ്രവർത്തനം ആരംഭിച്ച ഓഫിസ് രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ് ഉദ്ഘാടനം ചെയ്തു.
സംഘാടക സമിതി ജോയിൻറ് കൺവീനർ റഫീഖ് പാലത്ത് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി സമിതി അംഗങ്ങളായ ഫിറോഷ് തയ്യിൽ, പ്രഭാകരൻ കണ്ടോന്താർ, സുരേന്ദ്രൻ കൂട്ടായ്, ഷമീർ കുന്നുമ്മൽ, പ്രസിഡൻറ് സെബിൻ ഇഖ്ബാൽ, സെക്രട്ടറി സുരേഷ് കണ്ണപുരം, ട്രഷറർ ജോസഫ് ഷാജി, ജോയിൻറ് സെക്രട്ടറിമാരായ മധു ബാലുശ്ശേരി, സുനിൽ കുമാർ എന്നിവർ സംസാരിച്ചു.
കുടുംബത്തിനും ഒപ്പം നാടിന്റെ പുരോഗതിക്കുമായി പ്രവാസം സ്വീകരിച്ചവരുടെ മൂടിവെക്കപ്പെട്ട സർഗവാസനകൾക്ക് ചിറകുവിരിക്കാനായി അവസരം ഒരുക്കുകയാണ് കേളിദിനം കൊണ്ട് ഉദ്ദേശിക്കുന്നത്. ജനുവരി മൂന്നിന് രാവിലെ ഒമ്പത് മുതൽ ആരംഭിക്കുന്ന പരിപാടികൾ രാത്രി എട്ട് വരെ നീണ്ടുനിൽക്കും. കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെ അവതരിപ്പിക്കുന്ന 50ൽ പരം വ്യത്യസ്തങ്ങളായ പരിപാടികൾ അരങ്ങേറും.
വൈകീട്ട് നാലിന് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ റിയാദിന്റെ നനാതുറകളിലുള്ള പ്രമുഖർ പങ്കെടുക്കുമെന്നും കൺവീനർ അറിയിച്ചു. പരിപാടിയുടെ നടത്തിപ്പിനായി വിപുലമായ സംഘാടക സമിതി രൂപവത്കരിച്ചിട്ടുണ്ട്. കൺവീനർ റഫീഖ് ചാലിയം സ്വാഗതവും പബ്ലിസിറ്റി കൺവീനർ ബിജു തായമ്പത്ത് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.