കേളി വിദ്യാഭ്യാസ പുരസ്കാരം ‘പ്രതീക്ഷ’: സംസ്ഥാനതല വിതരണം മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു
text_fieldsറിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ 2023-24 ലെ വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതിയായ ‘പ്രതീക്ഷ’യുടെ പുരസ്കാര വിതരണം സംസ്ഥാനതലത്തിൽ മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്തു.
കേളി അംഗങ്ങളുടെയും കുടുംബവേദി അംഗങ്ങളുടെയും 10, പ്ലസ്ടൂ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികളിൽ തുടർ പഠനത്തിന് അർഹത നേടിയവർക്കാണ് കാഷ് അവാർഡും ഫലകവും അടങ്ങുന്നതാണ് ‘പ്രതീക്ഷ’ പുരസ്കാരം. സംസ്ഥാനവ്യാപകമായി 226 കുട്ടികളും റിയാദിൽനിന്ന് 14 കുട്ടികളുമടക്കം 240 പേർ പുരസ്കാരത്തിന് അർഹരായി.
തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ കാഷ് അവാർഡുകൾ വി. ജോയി എം.എൽ.എ വിതരണം ചെയ്തു. കേളി രക്ഷധികാരി മുൻ സെക്രട്ടറി കെ.ആർ. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. സി.പി.എം പടയണി ബ്രാഞ്ച് സെക്രട്ടറി സതീഷ് കുമാർ, കേളി അംഗമായിരുന്ന അനിൽ കേശവപുരം എന്നിവരും സംസാരിച്ചു.
റിയാദിലെ വിദ്യാലയങ്ങളിൽനിന്നും വിജയം നേടിയ 14 കുട്ടികൾക്ക് നേരത്തെ റിയാദിൽ പുരസ്കാരം വിതരണം ചെയ്തിരുന്നു. കേരളത്തിലെ ഇടുക്കി, കാസർകോട് ജില്ലയിൽ നിന്നൊഴികെയുള്ള 12 ജില്ലകളിൽ നിന്നായി 10ാം ക്ലാസിൽ വിജയിച്ച 129 ഉം പ്ലസ്ടുവിൽ വിജയിച്ച 111 ഉം ഉൾപ്പടെ 240 കുട്ടികളാണ് ഈ വർഷം പുരസ്കാരത്തിന് അർഹരായത്.
വയനാട് ജില്ലയിൽ സി.പി.എം കൽപ്പറ്റ ഏരിയ സെക്രട്ടറി വി. ഹാരിസ്, പത്തനംതിട്ട ജില്ലയിൽ അടൂർ ഏരിയ സെക്രട്ടറി അഡ്വ. മനോജ്, ആലപ്പുഴ ജില്ലയിൽ കായംകുളം എം.എൽ.എ അഡ്വ. യു. പ്രതിഭ, പാലക്കാട് ജില്ലയിൽ കോങ്ങാട് എം.എൽ.എ അഡ്വ. കെ. ശാന്തകുമാരി, കോഴിക്കോട് ജില്ലയിൽ കൊയിലാണ്ടി എം.എൽ.എ കാനത്തിൽ ജമീല.
എറണാകുളം ജില്ലയിൽ സി.പി.എം കളമശ്ശേരി ഏരിയ സെക്രട്ടറി കെ.ബി. വർഗീസ്, തൃശ്ശൂർ ജില്ലയിൽ കേരള പ്രവാസി ക്ഷേമനിധി ബോർഡ് ചെയർമാൻ കെ.വി. അബ്ദുൽ ഖാദർ, കൊല്ലം ജില്ലയിൽ സി.പി.എം ജില്ലാ സെക്രട്ടറി എസ്. സുദേവൻ, കോട്ടയം ജില്ലയിൽ സഹകരണ, തുറമുഖം വകുപ്പ് മന്ത്രി വി.എൻ. വാസവൻ എന്നിവർ പുരസ്കാരങ്ങൾ വിതരണം ചെയ്തു. മലപ്പുറം, കണ്ണൂർ ജില്ലകളിലെ പുരസ്കാരവിതരണം വരും ദിവസങ്ങളിൽ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.