ഉപരിപഠനത്തിന് പോകുന്നവർക്ക് കേളി കുടുംബവേദി യാത്രയയപ്പ്
text_fieldsറിയാദ്: ഉപരിപഠനത്തിന് നാട്ടിൽ പോകുന്ന അവന്തിക അറക്കൽ, അനാമിക അറക്കൽ എന്നീ കുട്ടികൾക്ക് റിയാദിലെ കേളി കുടുംബവേദി യാത്രയയപ്പ് നൽകി. കുടുംബവേദി അംഗങ്ങളായ അനിൽ അറക്കൽ-ഷൈനി അനിൽ ദമ്പതികളുടെ മക്കളായ അവന്തികയും അനാമികയും പ്ലസ് ടു വരെ റിയാദ് ഇൻറർനാഷനൽ ഇന്ത്യൻ ഇന്ത്യൻ സ്കൂളിലാണ് പഠനം പൂർത്തിയാക്കിയത്. പാലക്കാട് മണ്ണൂർ സ്വദേശികളായ അനിൽ അറക്കൽ 25 വർഷമായി കിങ് സഊദ് മെഡിക്കൽ സിറ്റിയിൽ സീനിയർ ബയോ മെഡിക്കൽ ടെക്നീഷ്യനായും ഷൈനി അനിൽ 14 വർഷമായി കിങ്ഡം ആശുപത്രിയിലെ സീനിയർ ഇൻഷൂറൻസ് ഓഫിസറായും ജോലി ചെയ്യുന്നു.
കേളി നടത്തുന്ന കലാസാംസ്കാരിക പരിപാടികളിലെ നിറസാന്നിധ്യമായ കുട്ടികൾ മികച്ച ഗായികമാരും നർത്തകിമാരുമാണ്. ബംഗളൂരുവിലെ പെസ് യൂനിവേഴ്സിറ്റിയിൽ ബി.ബി.എ-എൽഎൽ.ബിക്ക് ചേർന്നതായി അനാമികയും ബി.എസ്.സി സൈക്കോളജിക്ക് ചേർന്നതായി അവന്തികയും പറഞ്ഞു.
യാത്രയയപ്പ് ചടങ്ങിൽ കുടുംബവേദി പ്രസിഡൻറ് പ്രിയ വിനോദ് അധ്യക്ഷത വഹിച്ചു. ആക്ടിങ് സെക്രട്ടറി സുകേഷ് കുമാർ സ്വാഗതം പറഞ്ഞു. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ദീപ ജയകുമാർ, വിനോദ് കുമാർ, ജയകുമാർ എന്നിവർ സംസാരിച്ചു. അനാമിക അറക്കലിന് സുകേഷ് കുമാറും അവന്തിക അറക്കലിന് പ്രിയ വിനോദും ഓർമഫലകങ്ങൾ കൈമാറി. അവന്തികയും അനാമികയും യാത്രയയപ്പിന് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.