കേളി ഫുട്ബാൾ: റെയിൻബോയും ബ്ലാസ്റ്റേഴ്സും സെമിയിൽ
text_fieldsറിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ 10ാമത് ഫുട്ബാൾ ടൂർണമെന്റിന്റെ അഞ്ചാം വാര മത്സരം കഴിഞ്ഞതോടെ റെയിൻബോ എഫ്.സിയും ബ്ലാസ്റ്റേഴ്സ് എഫ്.സിയും സെമിയിൽ പ്രവേശിച്ചു. ആദ്യ മത്സരത്തിൽ ഗ്രൂപ്പ് ബിയിലെ കംഫർട്ട് ട്രാവൽസ് ലാന്റേൺ എഫ്.സിയും ബഞ്ച് മാർക്ക് ടെക്നോളജി റോയൽ ഫോക്കസ് ലൈൻ എഫ്.സിയുമായി ഏറ്റുമുട്ടി. ഗോൾ രഹിത സമനിലയിൽ അവസാനിച്ച മത്സരം സെമി സാധ്യതക്കായി ഇരു ടീമുകൾക്കും അടുത്ത മത്സരം നിർണായകമായി. മികച്ച കളിക്കാരനായി ലാന്റൺ എഫ്.സിയുടെ വിഷ്ണു വർമയെ തിരഞ്ഞെടുത്തു.
ആദ്യ മത്സരത്തിൽ കേളി കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഷാജി റസാഖ്, പ്രദീപ് കൊട്ടാരത്തിൽ, ലിപിൻ പശുപതി, ടെക്നിക്കൽ കമ്മിറ്റിയംഗം ഇംതിയാസ്, റിഫ വൈസ് പ്രസിഡന്റ് ബഷീർ കാരന്തൂർ എന്നിവർ കളിക്കാരുമായി പരിചയപ്പെട്ടു. രണ്ടാം മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് റോമാ കാസ്ലെ ബ്ലാസ്റ്റേഴ്സ് എഫ്.സി വാഴക്കാടിനെ മിഡി ൽ ഈസ്റ്റ് ഫുഡ് പ്രൊഡക്റ്റ് ആൻഡ് ഇമാദ് യൂനിഫോം റെയിൻബോ എഫ്.സി തോൽപിച്ചു. കളിയുടെ ആറാം മിനിറ്റിൽ സലീലും 29-ാം മിനിറ്റിൽ ഷൈജുവും കളി അവസാനിക്കാൻ ഒരു മിനിറ്റ് ബാക്കിയുള്ളപ്പോൾ ദിൽഷാദും റെയിൻബോക്ക് വേണ്ടി ഗോളുകൾ നേടിയപ്പോൾ രണ്ടാം പകുതിയുടെ എട്ടാം മിനിറ്റിൽ പെനാൽറ്റിയിലൂടെ സഫുർ ബ്ലാസ്റ്റേഴ്സിന് വേണ്ടി ആശ്വാസ ഗോൾ നേടി.
ഇതോടെ ഗ്രൂപ് എയിൽനിന്നും ഏഴ് പോയന്റ് നേടി ഗ്രൂപ് ചാമ്പ്യന്മാരായി റെയിൻബോയും ആറ് പോയിന്റ് നേടി റണ്ണറപ്പായി ബ്ലാസ്റ്റേഴ്സും സെമിയിൽ പ്രവേശിച്ചു. മികച്ച കളിക്കാരനായി റെയിൻബോയുടെ ഷൈജുവിനെ തെരഞ്ഞെടുത്തു. രണ്ടാമത്തെ കളിയിൽ ജെസ്കോ പൈപ്പ് എം.ഡി ബാബു വഞ്ചിപ്പുര കേളി കേന്ദ്ര കമ്മിറ്റി അംഗങ്ങളായ സതീഷ് കുമാർ വളവിൽ, ഹാഷിം കുന്നത്തറ, ബിജു തായമ്പത്ത്, ഫുഡ് കമ്മിറ്റി ജോയിന്റ് കൺവീനർ അൻസാരി, വളന്റിയർ വൈസ് ക്യാപ്റ്റന്മാരായ അലി പട്ടാമ്പി, ബിജു, സ്റ്റോർ മാനേജർ അനിരുദ്ധൻ എന്നിവർ കളിക്കാരുമായി പരിചയപ്പെട്ടു.
സൗദി റഫറി പാനലിലെ അലി അൽ ഖഹ്താനിയുടെ നേതൃത്വത്തിലുള്ള റഫറി പാനൽ കളി നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.