Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅ​ബ്​​ദു​ല്ല...

അ​ബ്​​ദു​ല്ല പ​രു​ത്തി​ക്കു​ത്തി​ന് കേ​ളി യാ​ത്ര​യ​യ​പ്പ്

text_fields
bookmark_border
farewell
cancel
camera_alt

പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച്​ പോ​കു​ന്ന അ​ബ്​​ദു​ല്ല പ​രു​ത്തി​ക്കു​ത്തി​ന് കേ​ളി ക​ലാ സാം​സ്‌​കാ​രി​ക വേ​ദി ഹാ​ര യൂ​നി​റ്റ് യാ​ത്ര​യ​യ​പ്പ്​ ന​ൽ​കി​​യ​പ്പോ​ൾ

റി​യാ​ദ്: പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച്​ നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങു​ന്ന കേ​ളി ക​ലാ സാം​സ്‌​കാ​രി​ക വേ​ദി ഹാ​ര യൂ​നി​റ്റ് അം​ഗം അ​ബ്​​ദു​ല്ല പ​രു​ത്തി​ക്കു​ത്തി​ന് യൂ​നി​റ്റി​​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ യാ​ത്ര​യ​യ​പ്പ് ന​ല്‍കി. ക​ഴി​ഞ്ഞ 30 വ​ര്‍ഷ​മാ​യി റി​യാ​ദി​ൽ വ​സ്ത്ര​വി​ത​ര​ണ രം​ഗ​ത്ത്​ ജോ​ലി ചെ​യ്തു​വ​ന്നി​രു​ന്ന അ​ബ്​​ദു​ല്ല പ​രു​ത്തി​ക്കു​ത്ത് മ​ല​പ്പു​റം പാ​ണ്ടി​ക്കാ​ട് സ്വ​ദേ​ശി​യാ​ണ്. യൂ​നി​റ്റ് പ്ര​സി​ഡ​ൻ​റ്​ അ​ഷ്‌​റ​ഫ് പൊ​ന്നാ​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മ​ല​സ് ഏ​രി​യ പ്ര​സി​ഡ​ൻ​റ്​ മു​കു​ന്ദ​ൻ, ഏ​രി​യ ആ​ക്ടി​ങ് സെ​ക്ര​ട്ട​റി ഷ​മീം മേ​ല​തി​ല്‍, ഏ​രി​യ ട്ര​ഷ​റ​ർ സിം​നേ​ഷ് വ​യ​ന​ൻ, ഏ​രി​യ ജീ​വ​കാ​രു​ണ്യ വി​ഭാ​ഗം ക​ൺ​വീ​ന​ർ പി.​എ​ൻ.​എം. റ​ഫീ​ഖ്, യൂ​നി​റ്റ് ട്ര​ഷ​റ​ർ റി​ജോ അ​റ​ക്ക​ൽ, യൂ​നി​റ്റ് എ​ക്‌​സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ള്‍, യൂ​നി​റ്റ് അം​ഗ​ങ്ങ​ള്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. യൂ​നി​റ്റി​​ന്റെ ഉ​പ​ഹാ​രം അ​ബ്​​ദു​ല്ല​ക്ക് കൈ​മാ​റി. യൂ​നി​റ്റ്​ സെ​ക്ര​ട്ട​റി അ​ബ്​​ദു​ൽ കെ. ​വ​ദൂ​ദ് സ്വാ​ഗ​ത​വും അ​ബ്​​ദു​ല്ല ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FarewellSaudi Arabia News
News Summary - keli given farewell to Abdullah Paruthikkuth
Next Story