കേളി ഹുത്ത സുദൈർ യൂനിറ്റ് രൂപവത്കരിച്ചു
text_fieldsറിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ 11ാമത് കേന്ദ്ര സമ്മേളനത്തിെൻറ ഭാഗമായ യൂനിറ്റ് സമ്മേനങ്ങൾ തുടരുന്നു. ആഗസ്റ്റിൽ നടക്കുന്ന കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി ജനുവരി മുതൽ ഏപ്രിൽ വരെയാണ് യൂനിറ്റ് സമ്മേളനങ്ങൾ. ഇതിെൻറ ഭാഗമായി നടന്ന മലസ് ഏരിയയിലെ മജ്മ യൂനിറ്റ് കൺവെൻഷനിൽ യൂനിറ്റ് വിഭജിച്ച് മജ്മ, ഹുത്ത സുദൈർ എന്നീ രണ്ട് യൂനിറ്റുകൾ നിലവിൽ വന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ധീരജ് നഗറിൽ നടന്ന കൺവെൻഷനിൽ ഏരിയ കമ്മിറ്റി അംഗം ഡോ. പ്രവീൺ സ്വാഗതം പറഞ്ഞു.
പ്രസിഡന്റ് പ്രതീഷ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സുരേന്ദ്രൻ കൂട്ടായി കൺവെൻഷൻ ഉദഘാടനം ചെയ്തു. യൂനിറ്റ് ആക്ടിങ് സെക്രട്ടറി മുഹമ്മദ് ഷരീഫ് പ്രവർത്തന റിപ്പോർട്ടും ആക്ടിങ് ട്രഷറർ സന്ദീപ് വരവുചെലവ് റിപ്പോർട്ടും കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം സെബിൻ ഇക്ബാൽ സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. സുരേന്ദ്രൻ കൂട്ടായി, സെബിൻ ഇക്ബാൽ എന്നിവർ ചർച്ചകൾക്ക് മറുപടി പറഞ്ഞു. മലസ് ഏരിയ ട്രഷറർ സജിത്ത് രണ്ട് യൂനിറ്റിലേയും അംഗങ്ങളുടെ ലിസ്റ്റ് അവതരിപ്പിച്ചു. മുഹമ്മദ് ഷരീഫ് അവതരിപ്പിച്ച മജ്മ യൂനിറ്റ് കമ്മിറ്റിയുടെ പാനലിൽനിന്നും പ്രതീഷ് പുഷ്പൻ (പ്രസി.), മുഹമ്മദ് ഷരീഫ് (സെക്ര.), ഡോ. രാധാകൃഷ്ണൻ (ട്രഷ.) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു. മലസ് ഏരിയ ജോയന്റ് സെക്രട്ടറി അഷറഫ് അവതരിപ്പിച്ച ഹുത്ത സൂദൈർ യൂനിറ്റ് കമ്മിറ്റി പാനലിൽനിന്നും ബി. ഷൗക്കത്ത് (പ്രസി.), മുഹമ്മദ് ഷിജിൻ (സെക്ര.), അബ്ദുൽ കരീം (ട്രഷ.) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.
ഏരിയ സെക്രട്ടറി സുനിൽ ഏരിയ സമ്മേളന പ്രതിനിധി പാനൽ അവതരിപ്പിച്ചു. എയർ ഇന്ത്യ ടിക്കറ്റ് നിരക്ക് കുറക്കുക, കെ-റെയിൽ പദ്ധതി നടപ്പാക്കുക എന്നീ പ്രമേയങ്ങൾ അനീസ്, ഷിജിൻ എന്നിവർ അവതരിപ്പിച്ചു. മലസ് ഏരിയ രക്ഷാധികാരി സമിതി അംഗങ്ങളായ റിയാസ്, മുകുന്ദൻ, ഇ.കെ. രാജീവൻ, അഷറഫ് പൊന്നാനി, സുജിത്ത്, ഏരിയ കമ്മിറ്റി അംഗങ്ങളായ നൗഫൽ, അബ്ദുൽ കരീം, സുനിൽ കുമാർ എന്നിവർ സംസാരിച്ചു. മജ്മഅ യൂനിറ്റ് സെക്രട്ടറി മുഹമ്മദ് ഷരീഫ് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.