കേളി ജയപ്രകാശ് അനുസ്മരണം സംഘടിപ്പിച്ചു
text_fieldsറിയാദ്: കേളി കലാ സാംസ്കാരിക വേദി കേന്ദ്ര കമ്മിറ്റി മുൻ അംഗവും മലസ് ഏരിയ മുൻ സെക്രട്ടറിയും ഹാര യൂനിറ്റ് അംഗവുമായിരുന്ന ജയപ്രകാശിെൻറ നിര്യാണത്തിൽ മലസ് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണം സംഘടിപ്പിച്ചു. കണ്ണൂർ മാവിലായി മുണ്ടയോട് സ്വദേശിയായ ജയപ്രകാശ് മേയ് അവസാനം ഹൃദയാഘാതം മൂലമാണ് മരിച്ചത്. അനുസ്മരണ യോഗത്തിൽ ഏരിയ പ്രസിഡൻറ് ജവാദ് പരിയാട്ട് അധ്യക്ഷത വഹിച്ചു.
സെക്രട്ടറി സുനിൽ കുമാർ അനുശോചന പ്രമേയം അവതരിപ്പിച്ചു. കേളിയുടെ മുൻനിരയിൽ ഊർജസ്വലതയോടെ പ്രവർത്തിക്കുകയും ഏൽപിക്കുന്ന ഉത്തരവാദിത്തങ്ങൾ ആത്മാർഥതയോടെ പൂർത്തിയാക്കുന്നതിനും പ്രവർത്തിച്ച മേഖലകളിൽ തേൻറതായ വ്യക്തിമുദ്ര പതിപ്പിക്കുന്നതിനും ജയപ്രകാശിന് സാധിച്ചിരുന്നുവെന്ന് അനുശോചന പ്രമേയത്തിൽ അനുസ്മരിച്ചു.
കേന്ദ്ര മുഖ്യ രക്ഷാധികാരി സമിതി കൺവീനർ കെ.പി.എം. സാദിഖ്, സമിതി അംഗങ്ങളായ ഗോപിനാഥ് വേങ്ങര, സതീഷ് കുമാർ, ആക്ടിങ് സെക്രട്ടറി ടി.ആർ. സുബ്രഹ്മണ്യൻ, ജോയൻറ് ട്രഷറർ സെബിൻ ഇക്ബാൽ, ജീവകാരുണ്യ കമ്മിറ്റി ചെയർമാൻ നസീർ, മലസ് രക്ഷാധികാരി ആക്ടിങ് സെക്രട്ടറി ഫിറോസ് തയ്യിൽ, കമ്മിറ്റി അംഗങ്ങളായ മുകുന്ദൻ, റിയാസ്, ഹുസൈൻ, അഷ്റഫ് പൊന്നാനി, രക്ഷാധികാരി കമ്മിറ്റി മുൻ അംഗം നാസർ കാരകുന്ന്, ഹാര യൂനിറ്റ് പ്രസിഡൻറ് ശ്രീജിത്ത് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.