കേളി ‘ജീവസ്പന്ദനം’ സംഘാടക സമിതി രൂപവത്കരിച്ചു
text_fieldsറിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ ‘ജീവസ്പന്ദനം’ എന്ന പേരിൽ നടക്കുന്ന ആറാമത് മെഗാ രക്തദാന ക്യാമ്പിന്റെ വിജയത്തിനായി വിപുലമായ സംഘാടക സമിതി രൂപവത്കരിച്ചു. കേളിയും സൗദി ആരോഗ്യ മന്ത്രാലയവും ലുലു ഹൈപ്പർ മാർക്കറ്റും കൈകോർത്താണ് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഈ മാസം 16ന് മലാസ് ലുലു ഹൈപ്പർമാർക്കറ്റിൽ രാവിലെ ഒമ്പതിന് ആരംഭിക്കുന്ന ക്യാമ്പ് വൈകീട്ട് അഞ്ചു വരെ നീണ്ടുനിൽക്കും.
സംഘാടക സമിതി രൂപവത്കരണ യോഗത്തിൽ കേളി ജോയന്റ് സെക്രട്ടറി സുനിൽ കുമാർ ആമുഖ പ്രഭാഷണം നടത്തി. കേളി പ്രസിഡന്റ് സെബിൻ ഇഖ്ബാൽ അധ്യക്ഷത വഹിച്ചു. കെ.പി.എം. സാദിഖ് രക്തദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ആവശ്യകതയെക്കുറിച്ചും വിശദീകരണം നടത്തി. സുരേഷ് കണ്ണപുരം സംഘാടക സമിതി പാനൽ അവതരിപ്പിച്ചു. 101 അംഗ സംഘാടക സമിതിക്ക് രൂപം നൽകി. ഷമീർ കുന്നുമ്മൽ, സുരേന്ദ്രൻ കൂട്ടായ്, ജോസഫ് ഷാജി, പ്രഭാകരൻ കണ്ടോന്താർ, കാഹിം ചേളാരി, നാസർ പൊന്നാനി എന്നിവർ സംസാരിച്ചു. അലി പട്ടാമ്പി നന്ദി പറഞ്ഞു.
കഴിഞ്ഞ അഞ്ചു വർഷങ്ങളിൽ തുടർച്ചയായി സൗദി ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടതനുസരിച്ച് ഹജ്ജിന് മുന്നോടിയായി രക്തം ശേഖരിക്കുന്നതിനായാണ് മെഗാ രക്തദാന ക്യാമ്പ് നടത്തിവരുന്നതെന്ന് സംഘാടകർ പറഞ്ഞു. രക്തദാനവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് ചെയർമാൻ നാസർ പൊന്നാനി (0506133010), കൺവീനർ അലി പട്ടാമ്പി (050 806 0513) എന്നിവരുമായി ബന്ധപ്പെടാവുന്നതാണെന്നും ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.