Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകേ​ളി ‘കി​യ’...

കേ​ളി ‘കി​യ’ പു​ര​സ്‌​കാ​ര വി​ത​ര​ണം എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ പൂ​ർ​ത്തി​യാ​യി

text_fields
bookmark_border
award distribution
cancel
camera_alt

എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ കേ​ളി ‘കി​യ’ പു​ര​സ്കാ​ര​ത്തി​ന​ർ​ഹ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ സം​ഘാ​ട​ക​രോ​ടൊ​പ്പം

റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്കാ​രി​ക​വേ​ദി​യു​ടെ​യും കു​ടും​ബ​വേ​ദി​യു​ടെ​യും അം​ഗ​ങ്ങ​ളു​ടെ കു​ട്ടി​ക​ൾ​ക്കാ​യി ഏ​ർ​പ്പെ​ടു​ത്തി​യ 2022-23ലെ ​വി​ദ്യാ​ഭ്യാ​സ പ്രോ​ത്സാ​ഹ​ന പു​ര​സ്‌​കാ​രം (കി​യ) എ​റ​ണാ​കു​ളം ജി​ല്ല​ത​ല വി​ത​ര​ണം പൂ​ർ​ത്തി​യാ​യി. സി.​പി.​എം ക​ള​മ​ശ്ശേ​രി ഏ​രി​യ ക​മ്മി​റ്റി ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ജി​ല്ല കോ​ഓ​ഡി​നേ​റ്റ​ർ ഷെ​മീ​ർ ഇ​ട​പ്പ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഏ​രി​യ ക​മ്മി​റ്റി​യം​ഗ​വും മു​ൻ എം.​എ​ൽ.​എ​യു​മാ​യ എ.​എം. യൂ​സു​ഫ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

കേ​ളി സൈ​ബ​ർ വി​ഭാ​ഗം മു​ൻ ക​ൺ​വീ​ന​ർ മ​ഹേ​ഷ് കോ​ടി​യ​ത്ത് പു​ര​സ്‌​കാ​ര ജേ​താ​ക്ക​ളു​ടെ വി​വ​ര​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു. ജി​ല്ല​യി​ൽ​നി​ന്ന് ഏ​ഴു​ വി​ദ്യാ​ർ​ഥി​ക​ളാ​ണ് പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​രാ​യ​ത്. ച​ട​ങ്ങി​ൽ പ്ര​വാ​സി സം​ഘം ക​ള​മ​ശ്ശേ​രി മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ്​ അ​ശോ​ക​ൻ, ഡി.​വൈ.​എ​ഫ്.​ഐ ബ്ലോ​ക്ക് സെ​ക്ര​ട്ട​റി അ​മ​ൽ ജോ​സ്, അ​ബ്​​ദു​റ​ഹ്​​മാ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. കേ​ളി അം​ഗം ടി.​ബി. നൗ​ഷാ​ദ് ന​ന്ദി പ​റ​ഞ്ഞു.

10ാം ക്ലാ​സി​ലും പ്ല​സ് ടു​വി​ലും തു​ട​ർ​പ​ഠ​ന​ത്തി​ന്ന് യോ​ഗ്യ​ത നേ​ടി​യ കേ​ളി അം​ഗ​ങ്ങ​ളു​ടെ കു​ട്ടി​ക​ൾ​ക്ക് പ്രോ​ത്സാ​ഹ​നം ന​ൽ​കു​ന്ന​തി​നാ​യി ഏ​ർ​പ്പെ​ടു​ത്തി​യ​താ​ണ് കേ​ളി എ​ജു​ക്കേ​ഷ​ന​ൽ ഇ​ൻ​സ്‌​പി​രേ​ഷ​ൻ അ​വാ​ർ​ഡ് (കി​യ). ഫ​ല​ക​വും കാ​ഷ് പ്രൈ​സും അ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്കാ​രം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Arabia
News Summary - Keli Kiya award distribution-Completed in Ernakulam district
Next Story