കേളി കുടുംബസംഗമം ലോഗോ പ്രകാശനം ചെയ്തു
text_fieldsറിയാദ്: പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ സ്ഥിരതാമസമാക്കിയ റിയാദിലെ കേളി കലാസാംസ്കാരിക വേദിയുടെയും കേളി കുടുംബവേദിയുടെയും പ്രവർത്തകരായിരുന്നവരുടെ പ്രഥമ സംസ്ഥാനതല കുടുംബ സംഗമത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. സി.പി.എം നിലമ്പൂര്‍ ഏരിയ കമ്മിറ്റി ഓഫിസില്‍ നടന്ന ചടങ്ങില്‍ മലപ്പുറം ജില്ല കമ്മിറ്റി അംഗവും കേളി മുന്‍ രക്ഷാധികാരി സമിതി അംഗവുമായിരുന്ന ബി.എം. റസാഖ് ലോഗോ പ്രകാശനം നിർവഹിച്ചു.
കുടുംബസംഗമ സംഘാടക സമിതി ചെയര്മാന് ഗോപിനാഥന് വേങ്ങര അധ്യക്ഷത വഹിച്ചു. ട്രഷറര്‍ റഷീദ് മേലേതില്‍, സി.പി.എം നിലമ്പൂര്‍ ലോക്കല്‍ സെക്രട്ടറി ഹരിദാസൻ, ലോക്കല്‍ കമ്മിറ്റി അംഗം ശ്രീധരന് എന്നിവര്‍ സംസാരിച്ചു.
കണ്‍വീനര്‍ ഷൗക്കത്ത് നിലമ്പൂര്‍ സ്വാഗതം പറഞ്ഞു. സംഘാടക സമിതി ജോയൻറ് കൺവീനർ ഉമർകുട്ടി കാളികാവ് നന്ദിയും പറഞ്ഞു. കേളി അസീസിയ രക്ഷധികാരി സമിതി അംഗമായിരുന്ന റഫീഖ് അരിപ്രയുടെ മകൾ ഹന മോളാണ് ലോഗോ ഡിസൈൻ ചെയ്തത്. കേളിയുടെ അസീസിയ ഏരിയ സമ്മേളന ലോഗോയും ഇന്റർ കേളി സെവൻസ് ഫുട്ബാൾ 2023ന്റെ ലോഗോയും ഹനമോൾ തന്നെയായിരുന്നു ഡിസൈൻ ചെയ്തത്.
വിവിധ കലാസാംസ്കാരിക പരിപാടികളോടെ സെപ്റ്റംബർ 17ന് നിലമ്പൂരില്‍ നടക്കുന്ന പരിപാടിയിൽ രാഷ്ട്രീയ, സാംസ്കാരിക രംഗത്തെ പ്രമുഖരും അവധിയിൽ നാട്ടിലുള്ള കേളി അംഗങ്ങളും കേളി കുടുംബവേദിയിലെ അംഗങ്ങളും പങ്കെടുക്കും. രജിസ്ട്രേഷനുവേണ്ടി കൺവീനർ ഷൗക്കത്ത് നിലമ്പൂർ (+91 9744402743), ചെയർമാൻ ഗോപിനാഥൻ വേങ്ങര (+91 9847963316), ട്രഷറർ റഷീദ് മേലേതില്‍ (+91 6235291959) എന്നിവരെ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.