കേളി കുടുംബവേദി കലാ അക്കാദമി പ്രവർത്തനമാരംഭിച്ചു
text_fieldsറിയാദ്: കേളി കുടുംബവേദിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന കലാ അക്കാദമിയുടെ പ്രവർത്തനം ആരംഭിച്ചു. പ്രവാസികളായ കുട്ടികളുടെ കലാപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും സൗജന്യ പരിശീലനം നൽകുകയും ചെയ്യുന്നതിനുമായാണ് അക്കാദമി പ്രവർത്തിക്കുന്നത്. ആദ്യ ഘട്ടത്തിൽ ചിത്രരചന, നൃത്തം എന്നിവയാണ് പരിശീലിപ്പിക്കുന്നത്. 55 കുട്ടികളാണ് ഈ വിഭാഗങ്ങളിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ചിത്രരചനയിൽ അൽ യാസ്മിൻ സ്കൂൾ അധ്യാപിക വിജില ബിജു, നൃത്തം അഭ്യസിപ്പിക്കാൻ നേഹ പുഷ്പരാജ്, ഇന്ദു മോഹൻ എന്നിവരാണ് അധ്യാപകരായുള്ളത്.
ഉദ്ഘാടന ചടങ്ങിൽ കുടുംബ വേദി പ്രസിഡൻറ് പ്രിയ വിനോദ് അധ്യക്ഷത വഹിച്ചു. കേളി രക്ഷാധികാരി ആക്ടിങ് സെക്രട്ടറി ഗീവർഗീസ് ഇടിച്ചാണ്ടി പരിപാടിയുടെ ലോഗോ പ്രകാശനം ചെയ്തുകൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. രക്ഷാധികാരി സമിതി അംഗം ടി.ആർ. സുബ്രഹ്മണ്യൻ, കേന്ദ്ര പ്രസിഡൻറ് സെബിൻ ഇഖ്ബാൽ, കുടുംബവേദി ട്രഷറർ ശ്രീഷ സുകേഷ് എന്നിവർ സംസാരിച്ചു.
മലയാളം മിഷൻ സൗദി ചാപ്റ്റർ തലത്തിൽ സംഘടിപ്പിച്ച സുഗതാഞ്ജലി കാവ്യാലാപന മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ കേളി മധുരം മലയാളം പഠന കേന്ദ്രത്തിലെ നേഹ പുഷ്പരാജ്, മൂന്നാം സ്ഥാനം നേടിയ ഡബ്ല്യൂ.എം.എഫ് അൽഖർജ് പഠനകേന്ദ്രത്തിലെ അൽന എലിസബത്ത് ജോഷി എന്നിവർക്കുള്ള സർട്ടിഫിക്കറ്റ് ടി.ആർ. സുബ്രഹ്മണ്യൻ, പ്രഭാകരൻ കണ്ടോന്താർ എന്നിവർ വിതരണം ചെയ്തു. കുടുംബവേദി സെക്രട്ടറി സീബാ കൂവോട് സ്വാഗതവും വൈസ് പ്രസിഡൻറ് വി.എസ്. സജീന നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.