ഓണം ആഘോഷിച്ച് കേളി മജ്മഅ യൂനിറ്റ്
text_fieldsറിയാദ്: കേളി കലാസാംസ്കാരികവേദി മജ്മഅ യൂനിറ്റ് കമ്മിറ്റി നേതൃത്വത്തിൽ ‘നിറകതിർ 2023’ എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. ഹർമ, ഫൈസലിയ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ നിരവധി പേർ പങ്കെടുത്തു. രാവിലെ ഒമ്പതിന് കുട്ടികൾക്കായുള്ള കലാകായിക മത്സരങ്ങളോടെ ആരംഭിച്ച പരിപാടി വൈകീട്ട് ആറുവരെ നീണ്ടു. സാംസ്കാരിക സമ്മേളനം കേളി കേന്ദ്രകമ്മിറ്റി അംഗം സതീഷ് വളവിൽ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്റ് പ്രതീഷ് പുഷ്പൻ അധ്യക്ഷത വഹിച്ചു.
മലസ് ഏരിയ ജോയൻറ് സെക്രട്ടറി വി.എം. സുജിത്ത് മുഖ്യാതിഥിയായി. എഴുത്തുകാരി സബീന എം. സാലി, മലസ് രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ അഷ്റഫ് കണ്ണൂർ, ഇ.കെ. രാജീവൻ, അൻവർ, ഏരിയ കമ്മിറ്റി അംഗങ്ങളായ റെനീസ്, വദൂദ് എന്നിവർ സംസാരിച്ചു. നെസ്റ്റോ ഗ്രൂപ് പ്രതിനിധി അനീസ്, ഫൈസൽ കാർ വാഷ് പ്രതിനിധി ഹുസൈൻ, ടയർ വർക്സ് പ്രതിനിധി റഫീഖ് എന്നിവർ പങ്കെടുത്തു.
മജ്മയിലെ ജീവകാരുണ്യപ്രവർത്തനങ്ങളിൽ കേളിയോടൊപ്പം സഹകരിക്കുന്ന ആരോഗ്യപ്രവർത്തകരെ ‘നഴ്സിങ് എക്സലൻസി പുരസ്കാരം’ നൽകി ചടങ്ങിൽ ആദരിച്ചു. പരിപാടികളിൽ പങ്കെടുത്തവർക്കും മത്സരങ്ങളിൽ വിജയിച്ചവർക്കുമുള്ള ഉപഹാരങ്ങൾ യൂനിറ്റ് എക്സിക്യൂട്ടിവ് അംഗങ്ങളായ ബാലകൃഷ്ണൻ, നിസാർ, വിജിത്, മൻസൂർ, സന്ദീപ് എന്നിവർ ചേർന്ന് വിതരണം ചെയ്തു. മജ്മഅ യൂനിറ്റ് സെക്രട്ടറി എം.എം. മജീഷ് സ്വാഗതവും യൂനിറ്റ് ട്രഷറർ ഡോ. രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.