മാനവ സന്ദേശമുയർത്തി കേളി മലസ് ഏരിയ ഇഫ്താർ
text_fieldsകേളി മലസ് ഏരിയ ഇഫ്താർ സംഗമം
റിയാദ്: കേളി കലാസാംസ്കാരിക വേദി മലസ് ഏരിയ കമ്മിറ്റി നേതൃത്വത്തിൽ ജനകീയ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. മലസിലെ സൺലൈറ്റ് ഇന്റർനാഷനൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ 1500 ലേറെ ആളുകൾ പങ്കാളികളായി.
കേളി രക്ഷാധികാരി ആക്ടിങ് സെക്രട്ടറി ഫിറോസ് തയ്യിൽ, സെക്രട്ടറി സുരേഷ് കണ്ണപുരം, പ്രസിഡൻറ് സെബിൻ ഇക്ബാൽ, ട്രഷറർ ജോസഫ് ഷാജി, രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ ഷമീർ കുന്നുമ്മൽ, സുരേന്ദ്രൻ കൂട്ടായി, വൈസ് പ്രസിഡന്റുമാരായ ഗഫൂർ ആനമങ്ങാട്, രജീഷ് പിണറായി, വിവിധ ഏരിയ രക്ഷാധികാരി സെക്രട്ടറിമാരായ സുനിൽ കുമാർ, സെക്രട്ടറി ജവാദ്, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പ്രദീപ് കൊട്ടാരത്തിൽ, ലിപിൻ പശുപതി, ഏരിയ സെക്രട്ടറി നൗഫൽ ഉള്ളാട്ട്ചാലി, പ്രസിഡൻറ് മുകുന്ദൻ, ട്രഷറർ സിംനേഷ്, കുടുംബവേദി ട്രഷറർ ശ്രീശ സുകേഷ് എന്നിവർ പങ്കെടുത്തു.
സംഘാടകസമിതി കൺവീനർ ഷമീം മേലേതിൽ, ചെയർമാൻ വി.എം. സുജിത്, സമീർ അബ്ദുൽ അസീസ്, ഫൈസൽ കൊണ്ടോട്ടി, അജ്മൽ മന്നത്ത്, മുരളി കൃഷ്ണൻ, റെനീസ് കരുനാഗപ്പള്ളി, റിയാസ് പള്ളാട്ട്, ഗതാഗത കമ്മിറ്റി കൺവീനർ അഷറഫ് പൊന്നാനി എന്നിവരടങ്ങുന്ന101 അംഗ സമിതി ഇഫ്താർ വിരുന്നിന് നേതൃത്വം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.