കേളി മലസ് ഏരിയ ഓണാഘോഷം ‘ആവണി 2023’ അരങ്ങേറി
text_fieldsറിയാദ്: കേളി കലാസാംസ്കാരിക വേദി മലസ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘ആവണി 2023’ എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു.
റിയാദ് എക്സിറ്റ് 30ലെ അൽ അമാക്കാൻ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ കുടുംബങ്ങളും കുട്ടികളുമടക്കം നിരവധിപേർ പങ്കാളികളായി. രാവിലെ ഒമ്പതിന് കുട്ടികൾക്കായുള്ള കായികമത്സരങ്ങളോടെ ആരംഭിച്ച പരിപാടികൾ രാത്രി 12 വരെ നീണ്ടു. കുട്ടികൾക്കായുള്ള കായിക മത്സരങ്ങൾ, കോമഡി സ്കിറ്റ്, സംഗീത ശിൽപം, നാടൻ പാട്ടുകളുടെ ദൃശ്യാവിഷ്കാരം, നാടൻ പാട്ടുകൾ, നൃത്തങ്ങൾ, കുട്ടികളുടെ സിനിമാറ്റിക് ഡാൻസ്, ഗാനമേള എന്നീ കലാപരിപാടികൾ അരങ്ങേറി.
മലസ് ഏരിയയിലെ പ്രവർത്തകർ തയാറാക്കിയ 26 വിഭവങ്ങളടങ്ങിയ ഓണസദ്യ കഴിക്കാൻ 1500ൽപരം ആളുകളെത്തിച്ചേർന്നു. സാംസ്കാരിക സമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ അമർ പൂളക്കൽ ആമുഖ പ്രസംഗം നടത്തി. ഏരിയ പ്രസിഡൻറ് നൗഫൽ പൂവ്വക്കുർശ്ശി അധ്യക്ഷത വഹിച്ചു. പ്രശസ്ത സംഗീത സംവിധായകനും പിന്നണി ഗായകനുമായ ശ്രീനാഥ് ശിവശങ്കരൻ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു. മുഖ്യ രക്ഷാധികാരി കമ്മിറ്റി സെക്രട്ടറിയും ലോക കേരളസഭ അംഗവുമായ കെ.പി.എം. സാദിഖ് മുഖ്യപ്രഭാഷണം നടത്തി.
രക്ഷാധികാരി കമ്മിറ്റി അംഗം ടി.ആർ. സുബ്രഹ്മണ്യൻ, കുടുംബവേദി സെക്രട്ടറി സീബ കൂവോട്, കേളി പ്രസിഡൻറ് സെബിൻ ഇഖ്ബാൽ, സെക്രട്ടറി സുരേഷ് കണ്ണപുരം, ട്രഷറർ ജോസഫ് ഷാജി, മലസ് - ഒലയ രക്ഷാധികാരി കൺവീനർമാരായ സുനിൽ കുമാർ, ജവാദ് പരിയാട്ട്, അൽരാജി ടെലികോം പ്രതിനിധി ഇനാമുല്ല, ബട്ടർഫ്ലൈ മിക്സർ ഗ്രൈൻറർ പ്രതിനിധി ഗോകുൽ, ക്രിസ്റ്റൽ ഗ്രൂപ് പ്രതിനിധി അൻസർ, ദോശ കോർണർ പ്രതിനിധി ശശാങ്ക് എന്നിവർ സംസാരിച്ചു.
രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ ഫിറോസ് തയ്യിൽ, സുരേന്ദ്രൻ കൂട്ടായി, പ്രഭാകരൻ കണ്ടോന്താർ, ഷമീർ കുന്നുമ്മൽ, കേളി കേന്ദ്രകമ്മിറ്റി അംഗം നസീർ മുള്ളൂർക്കര, കുടുംബവേദി പ്രസിഡൻറ് പ്രിയ വിനോദ്, മലാസ് ഏരിയ ട്രഷറർ സിംനേഷ് വയനാൻ, സാമ്പത്തിക കൺവീനർ റെനീസ് കരുനാഗപ്പള്ളി, ഏരിയ സാംസ്കാരിക കമ്മിറ്റി കൺവീനർ ഫൈസൽ കൊണ്ടോട്ടി എന്നിവർ പങ്കെടുത്തു.
പരിപാടികളിൽ പങ്കെടുത്തവർക്കും മത്സരങ്ങളിൽ വിജയിച്ചവർക്കുമുള്ള സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും ചടങ്ങിൽ വിതരണം ചെയ്തു. മലസ് ഏരിയ സെക്രട്ടറി നൗഫൽ ഉള്ളാട്ട്ചാലി സ്വാഗതവും സംഘാടകസമിതി കൺവീനർ സമീർ അബ്ദുൽ അസീസ് നന്ദിയും പറഞ്ഞു.
സംഗീത സംവിധായകൻ ശ്രീനാഥ് ശിവശങ്കരൻ നേതൃത്വം നൽകിയ ഗാനസന്ധ്യ ഓണാഘോഷത്തിന് ഉത്സവപ്പകിട്ടേകി. സൗദി പാട്ടുകൂട്ടത്തിലെ പ്രധാന ഗായകൻ സന്ധു സന്തോഷ്, പ്രശസ്ത ഗായിക കുമാരി ദേവിക എന്നിവരും ഗാനങ്ങൾ ആലപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.