വക്കം പുരുഷോത്തമന്റെ വിയോഗത്തിൽ കേളി അനുശോചിച്ചു
text_fieldsറിയാദ്: മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയും സ്പീക്കറും എം.പിയും ഗവർണറുമായിരുന്ന വക്കം പുരുഷോത്തമന്റെ വിയോഗത്തിൽ കേളി കലാസാംസ്കാരിക വേദിയും കേളി കുടുംബവേദിയും അനുശോചിച്ചു.
സ്റ്റുഡൻറ് കോൺഗ്രസ് എന്ന വിദ്യാർഥി സംഘടനയിലൂടെ പൊതുപ്രവർത്തനം തുടങ്ങിയ വക്കം പുരുഷോത്തമൻ മികച്ച അഭിഭാഷകനായിരുന്നു. ഏറ്റവും കൂടുതല്‍ കാലം നിയമസഭ സ്പീക്കറായിരുന്ന വക്കം, സി. അച്ചുതമേനോൻ, ഇ.കെ. നായനാർ, ഉമ്മൻ ചാണ്ടി എന്നിവർ നയിച്ച മന്ത്രിസഭകളിൽ അംഗമായിരുന്നു. രണ്ട് തവണ ലോക്സഭയിലേക്കും അഞ്ചു തവണ സംസ്ഥാന നിയമസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ട വക്കം പുരുഷോത്തമന് രണ്ടുതവണ നിയമസഭ സ്പീക്കറുമായിരുന്നു.
മിസോറാം ഗവര്‍ണറും ആൻഡമാൻ നികോബാര്‍ ദ്വീപുകളുടെ ലെഫ്റ്റനൻറ് ഗവര്‍ണറുമായി ചുമതല വഹിച്ചിട്ടുണ്ട്. വഹിച്ച പദവികളിലെല്ലാം തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച നേതാവായിരുന്നു വക്കം പുരുഷോത്തമനെന്ന് കേളി സെക്രട്ടേറിയറ്റും കുടുംബവേദി സെക്രട്ടറിയേറ്റും സംയുക്തമായി പുറത്തിറക്കിയ അനുശോചനക്കുറിപ്പിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.