Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകേ​ളി ‘സോ​ക്ക​ർ-24...

കേ​ളി ‘സോ​ക്ക​ർ-24 സീ​സ​ൺ 2’ സം​ഘാ​ട​ക സ​മി​തി രൂ​പ​വ​ത്​​ക​രി​ച്ചു

text_fields
bookmark_border
കേ​ളി ‘സോ​ക്ക​ർ-24 സീ​സ​ൺ 2’ സം​ഘാ​ട​ക സ​മി​തി രൂ​പ​വ​ത്​​ക​രി​ച്ചു
cancel

റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി അ​ൽ ഖ​ർ​ജ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ‘സോ​ക്ക​ർ -24 സീ​സ​ൺ 2’ ഫു​ട്ബാ​ൾ ടൂ​ർ​ണ​മെൻറ്​ ന​ട​ത്തി​പ്പി​നാ​യി വി​പു​ല​മാ​യ സം​ഘാ​ട​ക സ​മി​തി രൂ​പ​വ​ത്​​ക​രി​ച്ചു.

കേ​ളി അ​ൽ​ഖ​ർ​ജ് ഏ​രി​യ ക​മ്മി​റ്റി ഓ​ഫിസി​ൽ ചേ​ർ​ന്ന സം​ഘാ​ട​ക സ​മി​തി രൂ​പ​വ​ത്​​ക​ര​ണ യോ​ഗ​ത്തി​ൽ കേ​ന്ദ്ര ക​മ്മി​റ്റി​യം​ഗം ലി​പി​ൻ പ​ശു​പ​തി ആ​മു​ഖ പ്ര​സം​ഗം ന​ട​ത്തി. ഏ​രി​യ പ്ര​സി​ഡ​ൻ​റ് ഷെ​ബി അ​ബ്​​ദു​ൽ​സ​ലാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ട്ര​ഷ​റ​ർ ടി.​ജി. ജോ​സ​ഫ് യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഏ​രി​യ ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി പ്ര​ദീ​പ് കൊ​ട്ടാ​ര​ത്തി​ൽ ടൂ​ർ​ണ​മെൻറ്​ ന​ട​ത്തി​പ്പി​നെ കു​റി​ച്ച് വി​ശ​ദീ​ക​രി​ച്ചു.

ഏ​രി​യ സെ​ക്ര​ട്ട​റി രാ​ജ​ൻ പ​ള്ളി​ത്ത​ടം ഫു​ട്ബാ​ൾ സം​ഘാ​ട​ക​സ​മി​തി പാ​ന​ൽ അ​വ​ത​രി​പ്പി​ച്ചു. 16 ടീ​മു​ക​ളെ പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ടു​ള്ള മ​ത്സ​രം നാ​ല് ആ​ഴ്ച നീ​ണ്ടു​നി​ൽ​ക്കും. സെ​പ്റ്റം​ബ​ർ 19ന് ​തു​ട​ങ്ങി ഒ​ക്​​ടോ​ബ​ർ 10 വ​രെ​യു​ള്ള എ​ല്ലാ വ്യാ​ഴാ​ഴ്ച​ക​ളി​ലാ​യി ന​ട​ക്കു​ന്ന ടൂ​ർ​ണ​മെൻറി​ൽ ഒ​രു ദി​വ​സം നാ​ല് മ​ത്സ​ര​ങ്ങ​ൾ വീ​ത​മാ​ണ് ന​ട​ക്കു​ക. അ​ൽ​ഖ​ർ​ജ് യ​മാ​മ ഗ്രൗ​ണ്ടി​ൽ ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ വി​ജ​യി​ക​ളാ​കു​ന്ന​വ​ർ​ക്ക് ആ​ക​ർ​ഷ​ക​മാ​യ ട്രോ​ഫി​യും പ്രൈ​സ് മ​ണി​യും സ​മ്മാ​നി​ക്കും. സീ​സ​ൺ ഒ​ന്നി​ൽ ഏ​ക​ദി​ന​മാ​യാ​യി​രു​ന്നു മ​ത്സ​രം ന​ട​ത്തി​യ​ത്.

അ​ബ്​​ദു​ൽ ക​ലാം (ചെ​യ​ർ.), റാ​ഷി​ദ് അ​ലി ചെ​മ്മാ​ട്​ (ക​ൺ.), മു​ക്താ​ർ, മ​ൻ​സൂ​ർ ഉ​മ​ർ (വൈ. ​ചെ​യ​ർ.), അ​ബ്​​ദു​ൽ സ​മ​ദ്, വേ​ണു​ഗോ​പാ​ൽ (ജോ. ​ക​ൺ.), ജ​യ​ൻ പെ​രു​നാ​ട് (സാ​മ്പ​ത്തി​ക ക​മ്മി​റ്റി ക​ൺ​വീ​ന​ർ) എ​ന്നി​വ​രാ​ണ്​ 51 അം​ഗ സം​ഘാ​ട​ക​സ​മി​തി ഭാ​ര​വാ​ഹി​ക​ൾ.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും ടീം ​ര​ജി​സ്‌​ട്രേ​ഷ​നു​മാ​യി റാ​ഷി​ദ് അ​ലി ചെ​മ്മാ​ട് (0559029228), അ​ബ്​​ദു​ൽ ക​ലാം (താ​ടി​ക്കാ​ര​ൻ, 0537233343) എ​ന്നി​വ​രെ ബ​ന്ധ​പ്പെ​ടാ​മെ​ന്ന്​ സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

ഏ​രി​യ സെ​ക്ര​ട്ട​റി പ്ര​ദീ​പ് കൊ​ട്ടാ​ര​ത്തി​ൽ സ്വാ​ഗ​ത​വും സം​ഘാ​ട​ക​സ​മി​തി ക​ൺ​വീ​ന​ർ റാ​ഷി​ദ​ലി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:keli kala samskarikavedisaudi newsSoccer 24 Season 2
News Summary - Keli forms organizing committee for 'Soccer-24 Season 2'
Next Story