Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകേളിക്ക് 25 വയസ്സ്;...

കേളിക്ക് 25 വയസ്സ്; സിൽവർ ജൂബിലി ആഘോഷ സംഘാടക സമിതി രൂപവത്കരിച്ചു

text_fields
bookmark_border
കേളിക്ക് 25 വയസ്സ്; സിൽവർ ജൂബിലി ആഘോഷ സംഘാടക സമിതി രൂപവത്കരിച്ചു
cancel
camera_alt

കേളി സിൽവർ ജൂബിലി ആഘോഷ സംഘാടക സമിതി രൂപവത്കരണ യോഗം രക്ഷാധികാരി സമിതി സെക്രട്ടറി കെ.പി.എം. സാദിഖ് ഉദ്ഘാടനം ചെയ്യുന്നു

റിയാദ്: കേളി കലാസാംസ്കാരിക വേദി 25-ാം വർഷത്തിലേക്ക്. 2001 ജനുവരി ഒന്നിന് രൂപവത്കരിച്ച സംഘടന സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് ഒരുങ്ങുന്നു. 2026 ജനുവരിയിൽ നടക്കാനിരിക്കുന്ന സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് മുന്നോടിയായി ഒരു വർഷം നീണ്ടുനിൽക്കുന്ന കർമ പരിപാടികൾക്കാണ് സംഘടന രൂപം നൽകിയിട്ടുള്ളത്.

വാർഷികാഘോഷങ്ങൾ മികവുറ്റതാക്കുന്നതിനായി 151 അംഗ സംഘാടക സമിതി രൂപവത്കരിച്ചു. ബത്ഹയിലെ ലൂഹ ഓഡിറ്റോറിയത്തിൽ ചേർന്ന സംഘാടക സമിതി രൂപവത്കരണ യോഗത്തിൽ പ്രസിഡന്റ് സെബിൻ ഇക്ബാൽ അധ്യക്ഷതവഹിച്ചു.

രക്ഷാധികാരി സമിതി സെക്രട്ടറി കെ.പി.എം. സാദിഖ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സുരേഷ് കണ്ണപുരം പാനൽ അവതരിപ്പിച്ചു. രക്ഷാധികാരി സമിതി അംഗവും കുടുംബവേദി സെക്രട്ടറിയുമായ സീബാ കൂവോട്, രക്ഷാധികാരി സമിതി അംഗങ്ങളായ ഫിറോഷ് തയ്യിൽ, ഷമീർ കുന്നുമ്മൽ, പ്രഭാകരൻ കണ്ടോന്താർ, സുരേന്ദ്രൻ കൂട്ടായി, ചന്ദ്രൻ തെരുവത്ത്, സെക്രട്ടറിയേറ്റ് അംഗങ്ങളായ, ഗഫൂർ ആനമങ്ങാട്, സുനിൽ കുമാർ എന്നിവർ സംസാരിച്ചു. ജോയന്റ് സെക്രട്ടറി മധു ബാലുശ്ശേരി സ്വാഗതവും വൈസ് പ്രസിഡന്റ് രജീഷ് പിണറായി നന്ദിയും പറഞ്ഞു.

റിയാദിലും സമീപ പ്രദേശങ്ങളായ അൽ ഖർജ്, ദവാദ്മി, ഹുത്ത, ഹരീഖ്, മജ്മഅ, തുമൈർ തുടങ്ങിയ ഭാഗങ്ങളിലും പ്രവർത്തിക്കുന്ന സംഘടനാ പ്രവർത്തനത്തിൽ കഴിഞ്ഞ 25 വർഷത്തിനിടെ 20,000ലധികം പ്രവാസികൾ അംഗങ്ങളായിട്ടുണ്ട്. ഉപരികമ്മിറ്റിയായ രക്ഷാധികാരി സമിതിക്ക് കീഴിൽ കേളി കലാസാംസ്കാരിക വേദി, കേളി കുടുംബ വേദി, ഖസീം പ്രവാസി സംഘം, റെഡ് സ്റ്റാർ സ്പോർട്സ് ക്ലബ്, ചില്ല സർഗവേദി എന്നിവയാണ് പ്രവർത്തിക്കുന്നത്.

കേന്ദ്ര കമ്മിറ്റിക്ക് കീഴിൽ 12 ഏരിയ കമ്മിറ്റികളും 72 യൂനിറ്റ് കമ്മിറ്റികളും ഒരു മേഖല കമ്മിറ്റിയും പ്രവർത്തിക്കുന്നു. ജീവകാരുണ്യം, സാംസ്കാരികം, സ്പോർട്സ്, മാധ്യമം, നവ മാധ്യമം എന്നീ സബ് കമ്മിറ്റികൾ കേന്ദ്ര കമ്മിറ്റിക്ക് കീഴിലും എല്ലാ ഘടകങ്ങളിലും പ്രവർത്തിക്കുന്നുണ്ട്.

തുടർച്ചയായി വോളിബാൾ മത്സരം, സ്കൂൾ കുട്ടികളുടെ കലാവാസനകൾ പ്രോത്സാഹിപ്പിക്കാൻ റിയാദിലെ വിവിധ സ്കൂളുകളെ കോർത്തിണക്കി കേരള സ്കൂൾ യുവജനോത്സവം മാതൃകയിൽ തീർത്ത യുവജനോത്സവങ്ങൾ, കുട്ടികൾക്കായി സ്കൂൾ തലത്തിൽ ഫുട്ബാൾ മത്സരം, മുഖ്യധാരാ സംഘടനകളുടെ നേതൃത്വത്തിൽ ആദ്യമായൊരുക്കിയ ക്രിക്കറ്റ് ടൂർണമെൻറ്, ജി.സി.സി രാജ്യങ്ങളിലെ ടീമുകളെ അണിനിരത്തി വടംവലി മത്സരം, ആയിരങ്ങളെ പങ്കാളികളാക്കി നടത്തുന്ന മെഗാ രക്തദാന ക്യാമ്പ്, 5000-ൽപരം പ്രവാസികൾക്ക് ഒറ്റ വേദിയിൽ ഓണസദ്യ, കുട്ടികൾക്കായി ‘മധുരം മലയാളം’ എന്ന പേരിൽ മലയാളം ക്ലാസുകൾ, പ്രവാസികൾക്കായി മലയാളം സാക്ഷരതാക്ലാസ്, കമ്പ്യൂട്ടർ പഠനക്ലാസ്, മുഖപ്രസംഗം ഓഡിയോ സംപ്രേഷണം, പ്രവർത്തകർക്ക് ക്ഷേമ പെൻഷൻ, ഹൃദയപൂർവം കേളി (ഒരു ലക്ഷം പൊതിച്ചോറ്) പദ്ധതി തുടങ്ങി ഒട്ടനവധി പദ്ധതികൾ നടപ്പാക്കാൻ കേളിക്ക് കഴിഞ്ഞതായി ഭാരവാഹികൾ പറഞ്ഞു.

നാട്ടിലെ ആശുപത്രികൾക്ക് അഞ്ച് ഡയാലിസിസ് മെഷീൻ, ആംബുലൻസ്, കിടപ്പുരോഗികൾക്കും പ്രത്യേകം പരിചരണം ആവശ്യമുള്ളവർക്കും വേണ്ടി പ്രവർത്തിക്കുന്നവർക്ക് കൈത്താങ്ങായുള്ള സഹായങ്ങൾ, മഹാമാരി, പ്രളയം, ചൂരൽമല ഉരുൾപൊട്ടൽ തുടങ്ങിയ പ്രകൃതി ദുരന്തങ്ങളിൽ കേരള സർക്കാറിനൊപ്പം ചേർന്നുള്ള സഹായ ഹസ്തങ്ങൾ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്താൻ സാധിച്ചിട്ടുണ്ട്.

കായിക രംഗത്തും സാംസ്കാരിക രംഗത്തും മാധ്യമരംഗത്തും റിയാദിലെ പ്രവാസികൾക്കിടയിൽ നിറസാന്നിധ്യമായി കേളി മാറികഴിഞ്ഞു. സിൽവർ ജൂബിലിയോടനുബന്ധിച്ച് ഒട്ടനവധി പദ്ധതികൾ ഈ ഒരു വർഷക്കാലം നടപ്പാക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

സംഘാടക സമിതി ഭാരവാഹികൾ

ഷാജി റസാഖ് (ചെയർ.), കാഹിം ചേളാരി, ഷമീം മേലേതിൽ (വൈ. ചെയർ.), ഗീത ജയരാജ് (വൈ. ചെയർപേഴ്സൺ), സുനില്‍ കുമാര്‍ (കൺവീനര്‍), നൗഫൽ ഉള്ളാട്ട് ചാലി, റഫീക്ക് ചാലിയം, ബിജില ബിജു (ജോ. കൺ.), സുനില്‍ സുകുമാരൻ (സാമ്പത്തികം കൺ.), സമീർ മലസ്, മോഹന്‍ ദാസ്, സുജിത്, രാകേഷ്, നൗഫല്‍ ഷാ, സിംേനഷ്, ഗിരീഷ് കുമാര്‍, നിയാസ്, അമര്‍, മുരളി, പ്രശാന്ത്, മഹേഷ്, ഗോപാൽ, താജുദ്ദീൻ, പ്രസാദ് വഞ്ചിപ്പുര, ഷാജി, അനില്‍ കുമാർ, അബ്ദുൽ കലാം, എബി വർഗീസ്, പ്രവീണ്‍, പ്രിന്‍സ് തോമസ്, അയൂബ് ഖാൻ, ജാഫര്‍ ഖാൻ, കെ.കെ. ഷാജി, ഷെബി അബ്ദുല്‍ സലാം, സുധീർ പേരോടം, പ്രദീപ് ആറ്റിങ്ങൽ, ബിജു തായമ്പത്ത്, സിജിന്‍ കൂവള്ളുര്‍, സതീഷ് കുമാർ വളവിൽ, റഫീഖ് പാലത്ത്, സുനീർ ബാബു, ഇ.കെ. രാജീവൻ, അഫ്സല്‍, യൂനസ് ഖാന്‍, അന്‍വര്‍, അഷ്റഫ് പൊന്നാനി, ജവാദ് പരിയാട്ട്, മധു ബാലുശ്ശേരി, റിയാസ് പള്ളാറട്ട്, ഇസ്മാഈല്‍ കൊടിഞ്ഞി, ത്വയ്ബ്, ഷാരൂഖ്, ധനേഷ്, നൗഫൽ, രഞ്ജിത്, ശ്രീകുമാർ വാസു, മണികണ്ഠ കുമാർ, ഹസ്സന്‍ പുന്നയൂര്‍, ബൈജു ബാലചന്ദ്രൻ, അജ്മല്‍, ഹാഷിം കുന്നത്തറ, അഷറഫ് കണ്ണൂർ, മുകുന്ദന്‍, അനീഷ്, നാരായണന്‍, യൂനുസ്, സതീഷ് കുമാര്‍, റഷീദ്, അനില്‍, സുനില്‍ ബാലകൃഷ്ണന്‍, രാധാകൃഷ്ണന്‍ സൂരജ്, ഗഫൂര്‍ ആനമങ്ങാട്, റെനീസ് കരുനാഗപ്പള്ളി, ഷഫീഖ് അങ്ങാടിപ്പുറം, ബിജി തോമസ്, റീജേഷ്, തോമസ് ജോയ്, സുരേഷ് ലാൽ, ഹുസൈൻ, രജീഷ് പിണറായി, ജോസഫ് ഷാജി, സുനിൽ സുകുമാരൻ, ഷാജി റസാഖ്, സുനിൽ കുമാർ (പ്രോഗ്രാം കമ്മിറ്റി അംഗങ്ങൾ).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewskeliSilver Jubilee CelebrationSaudi Arabian News
News Summary - Keli turns 25; Silver Jubilee Celebration Organizing Committee formed
Next Story