കേളി ഉമ്മുൽഹമാം ഏരിയ ഓണം ആഘോഷിച്ചു
text_fieldsറിയാദ്: കേളി കലാസാംസ്കാരിക വേദി ഉമ്മുൽഹമാം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓണാഘോഷം ‘ഓണവില്ല് 2023’ എന്ന പേരിൽ വിപുലമായി ആഘോഷിച്ചു. റിയാദ് മലസിലെ അൽമാസ് ഓഡിറ്റോറിയത്തിൽ അരങ്ങേറിയ ആഘോഷത്തിൽ കേളി, കുടുംബവേദി അംഗങ്ങളും കുട്ടികളും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. സാംസ്കാരിക സമ്മേളനം ഏരിയ സാംസ്കാരിക കമ്മിറ്റി അംഗം ഷിഹാബുദ്ദീൻ കുഞ്ചീസ് ഉദ്ഘാടനം ചെയ്തു.
ആഘോഷങ്ങൾക്കെല്ലാം പുതിയ വ്യാഖ്യാനങ്ങൾ നൽകി അവയുടെ അന്തഃസത്ത നിർലജ്ജം മാറ്റി പ്രതിഷ്ഠിക്കുന്ന ഇക്കാലത്ത് അയിത്തമോ വിഭാഗീയതയോ ഒന്നുമില്ലാതെ എല്ലാവരും തുല്യരാണെന്ന സമത്വസുന്ദരമായ ജീവിതത്തെ കുറിച്ചുള്ള ചിന്തകളാണ് ഓണാഘോഷങ്ങളിൽ പങ്കുവെക്കപ്പെടേണ്ടതെന്ന് ഷിഹാബുദ്ദീൻ കുഞ്ചീസ് പറഞ്ഞു.
സാംസ്കാരിക സമ്മേളനത്തിൽ ഉമ്മുൽ ഹമാം ഏരിയ പ്രസിഡൻറ് ബിജു അധ്യക്ഷത വഹിച്ചു. സംഘാടക സമിതി ചെയർമാൻ ജയരാജ് ആമുഖ പ്രഭാഷണം നിർവഹിച്ചു. കേന്ദ്ര രക്ഷാധികാരി സമിതി അംഗം ഫിറോസ് തയ്യിൽ, കേന്ദ്രകമ്മിറ്റി അംഗവും ചില്ല കോഓഡിനേറ്ററുമായ സുരേഷ് ലാൽ, കേന്ദ്ര കമ്മിറ്റി അംഗവും സൈബർ വിങ് ചെയർമാനുമായ സതീഷ് കുമാർ വളവിൽ.
ഏരിയ രക്ഷാധികാരി സെക്രട്ടറി പി.പി. ഷാജു, ഏരിയ രക്ഷാധികാരി അംഗങ്ങൾ, ചന്ദ്രചൂഢൻ, പി. സുരേഷ്, അബ്ദുൽ കരീം എന്നിവർ സംസാരിച്ചു. കലാപരിപാടികൾക്ക് ഗീത ജയരാജ്, വിപീഷ് രാജൻ എന്നിവർ നേതൃത്വം നൽകി. ഏരിയ സെക്രട്ടറി നൗഫൽ സിദ്ദിഖ് സ്വാഗതവും സംഘാടക സമിതി കൺവീനർ അബ്ദുൽ കലാം നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.