കേളി യൂനിറ്റ് സമ്മേളനങ്ങൾ സമാപിച്ചു
text_fieldsറിയാദ്: കേളി കലാസാംസ്കാരിക വേദി 11ാമത് കേന്ദ്ര സമ്മേളന ഭാഗമായി മുസാഹ്മിയ ഏരിയയിലെ മുസാഹ്മിയ, അൽഖുവയ്യ യൂനിറ്റ് സമ്മേളനങ്ങൾ നടന്നു. അനൂപ് നഗറിൽ നടന്ന മുസാഹ്മിയ സമ്മേളനം ബദീഅ രക്ഷാധികാരി കമ്മിറ്റി അംഗം സരസൻ ഉദ്ഘാടനം ചെയ്തു.
യൂനിറ്റ് പ്രസിഡന്റ് വിജയൻ അധ്യക്ഷത വഹിച്ചു. യൂനിറ്റ് സെക്രട്ടറി നിസാറുദ്ദീൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ സാജു കുമാർ വരവ്-ചെലവു കണക്കും കേന്ദ്ര കമ്മിറ്റി അംഗവും ഏരിയ സെക്രട്ടറിയുമായ ഷെമീർ സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു.
കേന്ദ്ര പ്രസിഡന്റ് ചന്ദ്രൻ തെരുവത്ത്, യൂനിറ്റ് സെക്രട്ടറി നിസാറുദ്ദീൻ എന്നിവർ ചർച്ചകൾക്ക് മറുപടി പറഞ്ഞു. മുഹമ്മദാലി രക്തസാക്ഷി പ്രമേയവും സാജു കുമാർ അനുശോചന പ്രമേയവും അവതരിപ്പിച്ചു.
ഗോപി, ജോർജ്, ജെറി തോമസ് എന്നിവർ വിവിധ രാഷ്ട്രീയ പ്രമേയങ്ങൾ അവതരിപ്പിച്ചു. ഗോപി, ഷെമീർ, ഏരിയ കമ്മിറ്റി അംഗങ്ങളായ സന്തോഷ്, മുഹമ്മദ് ഷാൻ, ലാൽ, അനീസ് അബൂബക്കർ എന്നിവർ സംസാരിച്ചു. സാജു കുമാർ (പ്രസി.), വിജയൻ (വൈ. പ്രസി.), മുഹമ്മദാലി (സെക്ര.), സുനിൽ (ജോ. സെക്ര.), ജി. ബാബു (ട്രഷ.), ഗോപിനാഥൻ (ജോ. ട്രഷ.) എന്നിവരെ പുതിയ ഭാരവാഹികളായി സമ്മേളനം തിരഞ്ഞെടുത്തു.
ജെറി തോമസ് സ്വാഗതവും മുഹമ്മദാലി നന്ദിയും പറഞ്ഞു. ഹരിദാസ് നഗറിൽ നടന്ന അൽഖുവയ്യ സമ്മേളനം ബദീഅ രക്ഷാധികാരി കമ്മിറ്റി അംഗം റഫീഖ് പാലത്ത് ഉദ്ഘാടനം ചെയ്തു.
യൂനിറ്റ് പ്രസിഡന്റ് ഇക്ബാൽ അധ്യക്ഷത വഹിച്ചു. യൂനിറ്റ് സെക്രട്ടറി ഷാൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ മുനീർ വരവ്-ചെലവു കണക്കും കേന്ദ്ര കമ്മിറ്റി അംഗവും ഏരിയ സെക്രട്ടറിയുമായ ഷമീർ സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. സെക്രട്ടേറിയറ്റ് അംഗം ഷമീർ കുന്നുമ്മൽ, യൂനിറ്റ് സെക്രട്ടറി ഷാൻ എന്നിവർ ചർച്ചകൾക്ക് മറുപടി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.