‘കേളി’ ശ്രവണസഹായി കൈമാറി
text_fieldsറിയാദ്: കേളീ കലാസാംസ്കാരിക വേദിയുടെ സാമൂഹികക്ഷേമ പദ്ധതി പ്രകാരമുള്ള ശ്രവണസഹായി സഹകരണ തുറമുഖ ദേവസ്വം മന്ത്രി വി.എൻ. വാസവൻ കൈമാറി. കേളി നാട്ടിൽ നടത്തുന്ന സാമൂഹിക ഇടപെടലുകളുടെ ഭാഗമായാണ് ശ്രവണസഹായി കൈമാറിയത്.
കോട്ടയം പാമ്പാടി സ്വദേശിയായ സ്കൂൾ വിദ്യാർഥിക്ക് ജന്മനായുള്ള കേൾവി പരിമിതി മൂലം തുടർ വിദ്യാഭ്യാസത്തിന് തടസ്സം നേരിടുന്നതായി മന്ത്രി വാസവൻ സംഘടനയെ അറിയിക്കുകയും സാമ്പത്തികമായി പരാധീനതയുള്ള കുടുംബത്തെ സഹായിക്കാൻ കേളി കേന്ദ്രകമ്മിറ്റി തീരുമാനിക്കുകയായിരുന്നു.
കോട്ടയത്തെ മന്ത്രിയുടെ ഓഫിസിൽ നടന്ന ചടങ്ങിൽ പ്രവാസി സംഘം കോട്ടയം ജില്ല ട്രഷറർ സി. ജോർജ്, പ്രവാസി സംഘം ഏറ്റുമാനൂർ ഏരിയ പ്രസിഡൻറ് ഷിൻസി തോമസ്, സെക്രട്ടറി അജയകുമാർ, കേളിയുടെ കോട്ടയം ജില്ല കോഓഡിനേറ്റർ പ്രതീപ് രാജ് എന്നിവർ ചടങ്ങിൽ സന്നിഹിതരായി.
ആംബുലൻസ്, ഡയാലിസിസ് മെഷീനുകൾ, പ്രത്യേകം പരിഗണന നൽകേണ്ടവരെ ചേർത്ത് പിടിക്കുന്നവരുമായി ചേർന്ന് ഭക്ഷണ വിതരണം, വിശ്രമ ജീവിതം നയിക്കുന്ന അംഗങ്ങൾക്കുള്ള പെൻഷൻ, ഗുരുതര രോഗങ്ങളാൽ അവശത അനുഭവിക്കുന്ന മുൻ അംഗങ്ങൾക്കുള്ള ചികിത്സാ സഹായം, എസ്.എം.എ രോഗികൾക്കുള്ള ബൈപാസ് മെഷീനുകൾ തുടങ്ങി ഒട്ടനവധി ഇടപെടലുകൾ കൂടാതെ നാട് അഭിമുഖീകരിക്കുന്ന പ്രകൃതിക്ഷോഭങ്ങളിലും മറ്റും കേളി ഇടപെടൽ നടത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.