‘കേളിദിനം’ സാംസ്കാരിക സമ്മേളനം സംഘടിപ്പിച്ചു
text_fieldsറിയാദ്: കേളി കലാസാംസ്കാരിക വേദി 24ാം വാർഷികം ‘കേളിദിനം2025’ സാംസ്കാരിക സമ്മേളനം ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി എസ്.കെ. നായക് ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ രജീഷ് പിണറായി ആമുഖം പ്രസംഗം നടത്തി. പ്രസിഡൻറ് സെബിൻ ഇഖ്ബാൽ അധ്യക്ഷത വഹിച്ചു.
ഡ്യൂൺ സ്കൂൾ പ്രിൻസിപ്പൽ സംഗീത അനൂപ് മുഖ്യപ്രഭാഷണം നടത്തി. സമൂഹത്തിലെ എല്ലാ വിഭാഗത്തെയും ഒന്നിച്ച് അണിനിരത്തി 24 വർഷം സമൂഹത്തിലെ എല്ലാ വിഷയത്തെയും അഭിസംബോധന ചെയ്തും ഇടപെട്ടും പരിഹാരം കണ്ടും മുന്നോട്ട് പോകുന്ന കേളിയുടെ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്ന് അദ്ദേഹം പറഞ്ഞു.
രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ്, ട്രഷറർ ജോസഫ് ഷാജി, കുടുംബവേദി സെക്രട്ടറി സീബാ കൂവോട്, പ്രസിഡൻറ് പ്രിയ വിനോദ്, ട്രഷറർ ശ്രീഷ സുകേഷ്, ലോക കേരളസഭാ അംഗം ഇബ്രാഹിം സുബ്ഹാൻ, റിയാദ് ഇന്ത്യൻ മീഡിയ ഫോറം പ്രസിഡൻറ് വി.ജെ. നസറുദ്ദീൻ, ഗ്രാൻഡ് ലക്കി എം.ഡി യൂസഫ്, ജയ് മസാല പ്രതിനിധികളായ വിജയൻ, ഹാരിസ്, അൽ റയാൻ പോളിക്ലിനിക് പ്രതിനിധി മുസ്താക്ക്, കെ.എം.സി.സി റിയാദ് ജനറൽ സെക്രട്ടറി ശുഹൈബ്, ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റിയംഗം ഷംനാദ് കരുനാഗപ്പള്ളി, ഖസീം പ്രവാസി സംഘം സെക്രട്ടറി ഉണ്ണി കണിയാപുരം, എൻ.ആർ.കെ കൺവീനറും കേളി രക്ഷാധികാരി കമ്മിറ്റി അംഗവുമായ സുരേന്ദ്രൻ കൂട്ടായ്, പ്രവാസി കോൺഗ്രസ് നാഷനൽ സെൻട്രൽ കമ്മിറ്റിയംഗം ബോണി, ജെസ്കോ പൈപ്പ് പ്രതിനിധി ബാബു വഞ്ചിപ്പുര, എൻ.ആർ.കെ േഫാറം പ്രഥമ ചെയർമാൻ ഐ.പി. ഉസ്മാൻ കോയ, എംബസി ഉദ്യോഗസ്ഥൻ പുഷ്പരാജ്, മാധ്യമപ്രവർത്തകൻ ജയൻ കൊടുങ്ങല്ലൂർ, എഴുത്തുകാരൻ ജോസഫ് അതിരുങ്കൽ എന്നിവർ സംസാരിച്ചു.
കേളി ദിനം ലോഗോ ഡിസൈൻ ചെയ്ത സിജിൻ കൂവള്ളൂരിനുള്ള ഫലകം സംഘാടക സമിതി കൺവീനർ സമ്മാനിച്ചു. സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതവും സംഘാടക കൺവീനർ റഫീഖ് ചാലിയം നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.