കേരളീയ കലകളുടെ സംഗമമായി കേളിയുടെ 21-ാം വാർഷികാഘോഷം
text_fieldsറിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ 21-ാം വാർഷികം അതിവിപുലമായി ആഘോഷിച്ചു. റിയാദ് ബഗ്ലഫിലെ കിങ്ഡം ഓഡിറ്റോറിയത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് 'ഫ്യൂച്ചർ എജുക്കേഷൻ-കേളിദിനം 2022' അരങ്ങേറിയത്. രാവേറെ നീണ്ടുനിന്ന ആഘോഷ പരിപാടികൾ ആസ്വദിക്കുന്നതിന് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് നിരവധി പ്രവാസികളാണ് എത്തിച്ചേർന്നത്. കേളിയിലെയും കുടുംബവേദിയിലെയും അംഗങ്ങളും കുട്ടികളും അവതരിപ്പിച്ച നിറപ്പകിട്ടാർന്ന 80ഓളം കലാപരിപാടികളാണ് അരങ്ങേറിയത്. പ്രവാസത്തിലെ തിരക്കിനിടയിലും തങ്ങളുടെ സർഗവാസനകൾ അവതരിപ്പിക്കാൻ കേളി പ്രവർത്തകർക്ക് അവസരമൊരുങ്ങുകയായിരുന്നു. കലകളുടെ ശാസ്ത്രീയമായ പരിശീലനങ്ങളോ പഠനങ്ങളോ നടത്താൻ സാധിക്കാതെ ജീവിതപ്രാരബ്ദം പ്രവാസത്തിലേക്ക് മാറ്റി നടപ്പെട്ട പ്രവാസികൾക്ക് തങ്ങളുടെ കഴിവുകളെ പൊതുവേദിയിൽ എത്തിക്കാൻ ഇത്തരത്തിൽ ഒരവസരം ലഭിക്കുകയെന്നത് സ്വപ്നതുല്യമെന്ന് പരിപാടിയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
ഗാനം, നൃത്തം, നാടകം, ദൃശ്യാവിഷ്കാരങ്ങൾ, കവിത, വടിപ്പയറ്റ്, ഒപ്പന, സംഘനൃത്തം, നാടൻപാട്ട് തുടങ്ങി കാണികളുടെ മനംകുളിർക്കുന്ന ഒട്ടനവധി പരിപടികൾ അരങ്ങേറി. കേളിയുടെ 21 വർഷത്തെ ചരിത്രം വിളംബരംചെയ്യുന്ന കവാടത്തിൽ ഒരുക്കിയ ചിത്ര പ്രദർശനം പുതിയ അനുഭവമായി. ആഘോഷത്തോടനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനം ദമ്മാം നവോദയ രക്ഷാധികാരിസമിതി അംഗം ഹനീഫ മൂവാറ്റുപുഴ ഉദ്ഘാടനം ചെയ്തു. കേളി പ്രസിഡന്റ് ചന്ദ്രൻ തെരുവത്ത് അധ്യക്ഷത വഹിച്ചു.
രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ്, സംഘാടകസമിതി ചെയർമാൻ സുരേന്ദ്രൻ കൂട്ടായി, ഒ.ഐ.സി.സി സെക്രട്ടറി അബ്ദുല്ല വല്ലാഞ്ചിറ, സാമൂഹിക പ്രവർത്തകൻ ശിഹാബ് കൊട്ടുകാട്, മാധ്യമ പ്രവർത്തകരായ സുലൈമാൻ ഊരകം, ജയൻ കൊടുങ്ങല്ലൂർ, ഷംനാദ് കരുനാഗപ്പള്ളി, ഷമീർ ബാബു, ഫ്യൂച്ചർ എജുക്കേഷൻ മാർക്കറ്റിങ് മാനേജർ റിയാസ് അലി, സിറ്റി ഫ്ലവർ മാർക്കറ്റിങ് മാനേജർ നിബിൻ, കോംപ്ലാൻ പൈപ്പ് സെയിൽസ് മാനേജർ സിദ്ദീഖ് അഹമ്മദ്, അസാഫ് എം.ഡി. അബ്ദുല്ല അൽ അസാരി, പ്രസാദ് വഞ്ചിപുര, എം.കെ ഫുഡ് മാനേജിങ് ഡയറക്ടർ ബാബു, നിറപറ എം.ഡി. അൻവർ (ബാബു), ലൂഹ ഗ്രൂപ് എം.ഡി. ബഷീർ മുസ്ലിയാരകത്ത്, ടർഫിൻ ബഷീർ, ജെസ്കോ പൈപ്പ് മാനേജർ ബാബു വഞ്ചിപുര, അറബ്കോ എം.ഡി. രാമചന്ദ്രൻ, കേളി രക്ഷാധികാരിസമിതി അംഗങ്ങളായ ജോസഫ് ഷാജി, ഗീവർഗീസ് ഇടിച്ചാണ്ടി, സതീഷ് കുമാർ, കേളി ജോയന്റ് സെക്രട്ടറി സുരേഷ് കണ്ണപുരം, വൈസ് പ്രസിഡന്റ് പ്രഭാകരൻ കണ്ടോന്താർ, ആക്ടിങ് ട്രഷറർ സെബിൻ ഇഖ്ബാൽ, കുടുംബവേദി പ്രസിഡന്റ് പ്രിയ വിനോദ്, ആക്ടിങ് സെക്രട്ടറി സജിന സിജിൻ, ട്രഷറർ ശ്രീഷ സുകേഷ് എന്നിവർ സംസാരിച്ചു. വാർഷികത്തോടനുബന്ധിച്ച് നടന്ന ഇന്റർ കേളി ഫുട്ബാൾ ടൂർണമെന്റ് വിജയികൾക്കും റണ്ണേഴ്സിനുമുള്ള ട്രോഫികളും സാംസ്കാരിക സമ്മേളനത്തിൽ വിതരണം ചെയ്തു.
സുകേഷ്കുമാർ, സിജിൻ കൂവള്ളൂർ, സജിത്ത് മലസ്, സുനിൽ സുകുമാരൻ, പ്രദീപ് രാജ്, റഫീഖ് ചാലിയം, ബാലകൃഷ്ണൻ, വളന്റിയർ കാപ്റ്റൻ ഹുസൈൻ മണക്കടവ്, നസീർ മുള്ളൂർകര, റിയാസ് പള്ളാട്ട് എന്നിവർ നേതൃത്വം നൽകി. പരിപാടിയിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും കേളി 21-ാം വാർഷികത്തിന്റെ ഉപഹാരങ്ങൾ വിതരണം ചെയ്തു. റിയാദ് വോക് ആൻഡ് റോക്കസ് ടീം ഒരുക്കിയ ഗാനമേള ആഘോഷ സമാപനത്തിന് കൊഴുപ്പേകി. കേളി ജോയൻറ് സെക്രട്ടറി ടി.ആർ. സുബ്രഹ്മണ്യൻ സ്വാഗതവും സംഘാടക സമിതി കൺവീനർ ഷമീർ കുന്നുമ്മൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.