Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകേ​ളി കു​ടും​ബ​സ​ഹാ​യ...

കേ​ളി കു​ടും​ബ​സ​ഹാ​യ ഫ​ണ്ട് കൈ​മാ​റി

text_fields
bookmark_border
family support fund
cancel

റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി മു​സാ​ഹ്​​മി​യ ഏ​രി​യ ദ​വാ​ദ്മി യൂ​നി​റ്റ് അം​ഗ​മാ​യി​രു​ന്ന സ​ജീ​വ​ൻ ക​ള​ത്തി​ലി​​ന്റെ കു​ടും​ബ​സ​ഹാ​യ ഫ​ണ്ട് കൈ​മാ​റി. ക​ണ്ണൂ​ർ പെ​ര​ള​ശ്ശേ​രി മൂ​ന്നു​പെ​രി​യ സ്വ​ദേ​ശി​യാ​യ സ​ജീ​വ​ൻ അ​ർ​ബു​ദ​ബാ​ധ​യെ തു​ട​ർ​ന്ന് ജൂ​ൺ മൂ​ന്നി​ന് കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ​വെ​ച്ചാ​ണ്​ മ​രി​ച്ച​ത്. 38 വ​ർ​ഷ​മാ​യി ദ​വാ​ദ്മി​യി​ൽ സ​ർ​വി​സ് സ്​​റ്റേ​ഷ​ൻ മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്തു​വ​രു​ക​യാ​യി​രു​ന്നു. പെ​ര​ള​ശ്ശേ​രി മൂ​ന്നു​പെ​രി​യ​യി​ലെ സ​ജീ​വ​​ന്റെ വ​സ​തി​യി​ൽ ഒ​രു​ക്കി​യ ച​ട​ങ്ങി​ൽ പെ​ര​ള​ശ്ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ എ.​വി. ഷീ​ബ ഫ​ണ്ട് സ​ജീ​വ​​ന്റെ വി​ധ​വ​ക്ക് കൈ​മാ​റി.

കേ​ളി അം​ഗം ശ്രീ​കാ​ന്ത് ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ച​ട​ങ്ങി​ൽ സി.​പി.​എം മൂ​ന്നു​പെ​രി​യ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി ര​മേ​ശ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ളി ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​ങ്ങ​ളാ​യി​രു​ന്ന സ​ജീ​വ​ൻ ചൊ​വ്വ, ബി.​പി. രാ​ജീ​വ​ൻ, കേ​ളി സു​ലൈ ര​ക്ഷാ​ധി​കാ​രി ക​ൺ​വീ​ന​ർ അ​നി​രു​ദ്ധ​ൻ, ബ​ത്​​ഹ ഏ​രി​യ ക​മ്മി​റ്റി അം​ഗം മു​ര​ളി ക​ണി​യാ​ര​ത്ത്, സ​ജീ​വ​ൻ, സ​ഞ്ജ​യ്‌, സ​ജീ​വ​ന്റെ കു​ടും​ബാം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. കേ​ളി സെ​ക്ര​ട്ട​റി സു​രേ​ഷ് ക​ണ്ണ​പു​രം സ്വാ​ഗ​ത​വും കേ​ര​ള പ്ര​വാ​സി​സം​ഘം മാ​വി​ലാ​യി ഈ​സ്​​റ്റ്​ യൂ​നി​റ്റ് സെ​ക്ര​ട്ട​റി​യും കേ​ളി അം​ഗ​വു​മാ​യി​രു​ന്ന പി.​എം. പു​രു​ഷോ​ത്ത​മ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kellyfamily support fund
News Summary - Kelly handed over the family support fund
Next Story