കേളി സനാഇയ്യ അർബഹീൻ, ഉമ്മുൽ ഹമാം ഏരിയ ഇ.എം.എസ്-എ.കെ.ജി അനുസ്മരണം
text_fieldsറിയാദ്: കേളി കലാസാംസ്കാരിക വേദി സനാഇയ്യ അർബഹീൻ ഏരിയ ഇ.എം.എസ്-എ.കെ.ജി അനുസ്മരണം സംഘടിപ്പിച്ചു.
രക്ഷാധികാരി സമിതി കൺവീനർ സുകേഷ് കുമാർ അധ്യക്ഷത വഹിച്ചു. ഏരിയ രക്ഷാധികാരി കമ്മിറ്റി അംഗം എം.കെ. സുരേന്ദ്രൻ ആമുഖ പ്രഭാഷണം നടത്തി. സുനീർ ബാബു അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. മലസ് ഏരിയ പ്രസിഡൻറ് നൗഫൽ പൂവക്കുർശ്ശി മുഖ്യ പ്രഭാഷണം നടത്തി.
കേന്ദ്ര വൈസ് പ്രസിഡൻറ് അബ്ദുൽ ഗഫൂർ ആനമങ്ങാട്, കുടുംബ വേദി ട്രഷറർ ശ്രീഷ സുകേഷ്, ഏരിയ രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ എസ്. വിജയകുമാർ, അബ്ദുൽ നാസ്സർ, ജോർജ്, ഏരിയ വൈസ് പ്രസിഡൻറ് മൊയ്ദീൻ കുട്ടി, ഏരിയ കമ്മിറ്റി അംഗം മെഹറൂഫ് എന്നിവർ അനുസ്മരണ ചടങ്ങിൽ സംസാരിച്ചു. ഏരിയ സെക്രട്ടറി ജാഫർ ഖാൻ സ്വാഗതവും പ്രസിഡൻറ് അജിത് കുമാർ നന്ദിയും പറഞ്ഞു.
ഉമ്മുൽ ഹമാം ഏരിയയിലെ അനുസ്മരണ ചടങ്ങിൽ രക്ഷാധികാരി ആക്റ്റിങ് സെക്രട്ടറി ചന്ദ്രചൂഡൻ അധ്യക്ഷത വഹിച്ചു.കുടുംബവേദി സെക്രട്ടറിയേറ്റ് അംഗം ജയരാജ് ആമുഖ പ്രഭാഷണം നിർവഹിച്ചു. ചില്ല കോഓഡിനേറ്ററും റൗദ ഏരിയ രക്ഷാധികാരി അംഗവുമായ സുരേഷ് ലാൽ മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി. ഏരിയ രക്ഷാധികാരി കമ്മിറ്റി അംഗം സുരേഷ് അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി നൗഫൽ സിദ്ധീഖ് സ്വാഗതവും ജോയിൻറ് ട്രഷറർ മൻസൂർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.