ഷുക്കൂറിന്റെ ഉമ്മക്ക് നീതികിട്ടുമെന്ന് പ്രതീക്ഷയുണ്ട് –ബി. കെമാല്‍ പാഷ
text_fieldsറിയാദ്: സാക്ഷികളുടെ കൂറുമാറ്റമടക്കം ഒന്നുമുണ്ടാകാതെ കേസ് മുന്നോട്ടുപോയാൽ അരിയിൽ ഷുക്കൂറിനെ കൊന്നവരും കൊല്ലിച്ചവരും ശിക്ഷിക്കപ്പെടുമെന്ന് കേരള ഹൈകോടതി മുൻ ജസ്റ്റീസ് ബി. െകമാൽ പാഷ. 19 വയസ്സുകാരനായ മകനെ നഷ് ടപ്പെട്ട ആ ഉമ്മക്ക് നീതി കിട്ടും, അവരുടെ കണ്ണീരിന് മറുപടി ലഭിക്കും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്ന ും റിയാദിൽ ‘ഗൾഫ് മാധ്യമ’ത്തിന് അനുവദിച്ച അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
പ്രവാസി മലയാളി ഫെഡറേഷൻ വാർഷികാഘോ ഷത്തിൽ പെങ്കടുക്കാനാണ് അദ്ദേഹം റിയാദിലെത്തിയത്. ഷുക്കൂർ വധക്കേസിനെ കുറിച്ച് തനിക്ക് മുഴുവന്‍ കാര്യങ്ങളു ം അറിയാം. രേഖകൾ മുഴുവന്‍ കണ്ടതാണ്. പൊലീസ് അന്വേഷണത്തിൽ പിഴവുകൾ കണ്ടില്ല. എന്നാൽ കേസ് ഫയലിൽ പാളിച്ചകൾ കണ്ട ു. കൂടുതൽ അന്വേഷിക്കപ്പെടേണ്ടതുണ്ടെന്ന് കണ്ടാണ് സി.ബി.െഎക്ക് വിട്ടത്. അതൊട്ടും രാഷ്ട്രീയ പ്രേരിതമായിര ുന്നില്ല. സി.ബി.ഐക്ക് കേസ് വിട്ടത് സര്‍ക്കാറായിരുന്നില്ല.
ഷുക്കൂറിെൻറ മാതാവ് റിട്ട് ഹരജിയുമായി ഹൈക്കോ ടതിയില്‍ വരികയായിരുന്നു. ഭാഗ്യമെന്നോ നിര്‍ഭാഗ്യമെന്നോ പറയട്ടെ അത് തെൻറ മുന്നിലാണ് വന്നത്. ആ ഉമ്മയുടെ കണ ്ണീരിന് ഉത്തരമുണ്ടാകണമെന്ന് തോന്നി. ആ പ്രദേശത്തെ സ്വയം പ്രഖ്യാപിത രാജാക്കന്മാരുടെ അറിവിൽ നടന്ന ക്രൂരതക്ക ് പിന്നിലെ മുഴുവൻ കാര്യങ്ങളും അന്വേഷിക്കാനും ശരിയായ വിധിയുണ്ടാവാനും കേന്ദ്ര ഏജൻസി നല്ലതാണെന്ന് കോടതി മനസ ്സിലാക്കി. സി.ബി.െഎ ഇൗ കേസ് അന്വേഷിച്ചതിലൊ ഇപ്പോൾ കുറ്റപത്രം സമർപ്പിച്ചതിലൊ രാഷ്ട്രീയ പ്രേരിതമായി ഒന് നുമുണ്ടെന്ന് താൻ കരുതുന്നില്ല. അതേസമയം രാഷ്ട്രീയമുണ്ടെന്ന് കണ്ടത് ഷുക്കൂറിെൻറ വധത്തിലാണ്. സാക്ഷികൾ ക ൂറുമാറാതിരുന്നാൽ പ്രതികൾ ശിക്ഷിക്കപ്പെടുക തന്നെ ചെയ്യും.
ഒരു മുറിയിൽ ഇരുന്ന ആറുപേരിൽ നാലുപേർ ശിക്ഷിക്കപ ്പെട്ടു, രണ്ടുപേർ ബാക്കിയായി എന്ന അവസ്ഥയിൽ നിന്നാ കേസിന് മാറ്റുമുണ്ടായെന്നും കൊലപാതക കേസുകളിലെല്ലാം ശിക്ഷ ിക്കപ്പെടുമെന്നും െകമാൽ പാഷ കൂട്ടിച്ചേർത്തു.
സി.ബി.ഐയുടെ വിശ്വാസ്യത കുറഞ്ഞു
സി.ബി.െഎയുടെ വിശ്വാസ്യതക്ക് കോട്ടം തട്ടിയിട്ടുണ്ട്. അതിെൻറ തലപ്പത്ത് പ്രകടമായ കൈകടത്തലുകളുണ്ടാവുന്നു. ഒറ്റ രാത്രി കൊണ്ട് തലവെന മാറ്റിയതിൽ തുടങ്ങി മുെമ്പങ്ങുമില്ലാത്ത വിധം ആശാസ്യകരമല്ലാത്ത പലതുമുണ്ടാവുകയും ഏജൻസിയുടെ പ്രതിഛായക്ക് ജനങ്ങളുടെ മുന്നിൽ മങ്ങലേൽക്കുന്ന സാഹചര്യവുമുണ്ടാകുകയും ചെയ്യുന്നു. സി.ബി.െഎ മാത്രമല്ല സെൻട്രൽ വിജിലൻസ് ബ്യൂറോ, റിസർവ് ബാങ്ക് തുടങ്ങി വിവിധ ഭരണഘടന സ്ഥാപനങ്ങളെ തകർക്കാനുള്ള കൈകടത്തലുകളും നടപടികളുമാണുണ്ടാകുന്നത്. എന്നാൽ സി.ബി.ഐ കൂട്ടിലടച്ച തത്തയാണെന്ന് താൻ പറയില്ല. അവര്‍ ഒരു പാട് കേസുകള്‍ നന്നായി അന്വേഷിച്ചിട്ടുണ്ട്. താന്‍ വിട്ട കേസുകളെല്ലാം അവര്‍ നന്നായി കൈകാര്യം ചെയ്ത അനുഭവമാണുള്ളത്.
നീതി നിഷേധമുണ്ട്
ഇന്ത്യയിൽ നീതി നിഷേധങ്ങൾ തുടരുന്നുണ്ടോ എന്ന് ചോദിച്ചാൽ ഇല്ലെന്ന് തനിക്ക് പറയാനാവില്ല. നീതി നടപ്പായതായി അനുഭവപ്പെടണം. കേസുമായി പോകുന്ന എല്ലാവർക്കും അത് കിട്ടുന്നുണ്ടോ എന്ന കാര്യത്തിൽ സംശയമുണ്ട്. കോടതിയെ അഭയം പ്രാപിക്കുന്നവർക്ക് നീതി കിട്ടി എന്ന് തോന്നണം. സാക്ഷി കൂറുമാറുന്നത് നമ്മുടെ ജുഡീഷ്യൽ സിസ്റ്റത്തിെൻറ ഏറ്റവും വലിയ ദോഷമാണ്. പട്ടാപ്പകൽ ലോകം കാൺകെ സംഭവിച്ച നിഷ്ഠൂര കൊലപാതക കേസുകളിൽ പോലും സാക്ഷികൾ കൂറുമാറിയതിനാൽ സംശയത്തിെൻറ ആനുകൂല്യം വാങ്ങി കുറ്റവാളികൾ വെറുതെ വിട്ടയക്കപ്പെട്ടിട്ടുണ്ട്.
പൊലീസോ മറ്റ് അന്വേഷണ ഏജൻസികളോ സി.ആര്‍.പി.സി 161ാം വകുപ്പ് അനുസരിച്ച് സാക്ഷികളുടെ മൊഴി രേഖപ്പെടുത്തി കോടതിയുടെ മുന്നിലെത്തിക്കുന്ന രീതിക്ക് മാറ്റം വരണം. കാരണം ഇൗ വകുപ്പു പ്രകാരം രേഖപ്പെടുത്തുന്ന മൊഴിക്ക് ഒരു വിലയുമുണ്ടാകില്ല. ആ മൊഴി മാറ്റിയാൽ കുഴപ്പമില്ലെന്ന് സാക്ഷികൾക്കും തോന്നും. എന്നാൽ 164ാം വകുപ്പ് പ്രകാരം മജിസ്ട്രേറ്റിെൻറ മുന്നില്‍ വെച്ച് രേഖപ്പെടുത്തപ്പെടുന്ന മൊഴി മാറ്റാൻ കഴിയില്ല. മാറ്റിയാൽ ശിക്ഷിക്കപ്പെടും. കേസിെൻറ അന്വേഷണം തുടങ്ങുന്ന ഘട്ടത്തിൽ തന്നെ മജിസ്ട്രേറ്റിെൻറ സാന്നിധ്യത്തിൽ പൊലീസോ മറ്റ് അന്വേഷണ ഏജൻസികളോ മൊഴിയെടുക്കുന്ന രീതിയുണ്ടാകണം. മേശപ്പുറത്തെത്തുന്ന രേഖകൾ വെച്ച് വിധി പ്രസ്താവിക്കുന്നതിനപ്പുറം മജിസ്ട്രേറ്റ് കൂടി അന്വേഷണത്തിെൻറ ഭാഗമാകുന്ന രീതിയാണ് വേണ്ടത്.
ഫ്രാൻസ് അടക്കമുള്ള രാജ്യങ്ങളിൽ അതാണുള്ളത്. മാറിയ കാലത്ത് നമ്മുടെ നീതിന്യായ സംവിധാനത്തിലെ നടപടിക്രമങ്ങളിലും ഇതുപോലുള്ള മാറ്റങ്ങളുണ്ടാകണം, നവീകരിക്കപ്പെടണം. എങ്കിലേ നീതിനിഷേധത്തിന് പരിഹാരം കാണാനാവൂ. രാജ്യത്തെ ഏറ്റവും വലിയ വിപത്തായ അഴിമതിക്ക് കടിഞ്ഞാണിടാനും ഇൗ രീതി മാറ്റം ആവശ്യമാണ്. ആദ്യ മൊഴി മാറ്റാനാവില്ലെന്ന് കാണുേമ്പാൾ അഴിമതി വീരന്മാരായ രാഷ്ട്രീയക്കാരും ഭയപ്പെട്ടു തുടങ്ങും. പക്ഷേ സിസ്റ്റം മാറില്ല, കാരണം അഴിമതി ജന്മാവകാശമായി കൊണ്ട് നടക്കുന്നവരാണ് അധികാരികളാവുന്നത്. അവർ മാറ്റത്തിന് അനുവദിക്കില്ല. അഴിമതി കാട്ടുന്ന നേതാക്കൾക്ക് അവരുടെ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് ഇന്ന് ഹിറോ പരിവേഷം കിട്ടുന്നുണ്ട്. അത് വലിയ അപകടമാണ്.
ഭരണഘടനക്ക് കാവൽ കോടതി
ഭരണഘടനയെ അട്ടിമറിക്കാൻ ആർക്കും കഴിയില്ല, ജുഡീഷ്യറി കണ്ണടക്കാതിരിക്കുന്നതുവരെ. ഭരണഘടനയുടെ സംരക്ഷിതാവ് കോടതിയാണ്. കോടതി നിലനിന്നാല്‍ ഭരണഘടന നിലനില്‍ക്കും. എന്നാല്‍ ഇപ്പോൾ ഇക്കാര്യത്തില്‍ ചെറുതല്ലാത്ത ആശങ്കയുണ്ട്. കോടതികൾ അവയുടെ വിശുദ്ധിയിൽ നിലനിൽക്കുമോ തുടരുമോ എന്നത് കണ്ടറിയേണ്ടതാണ്.
വധശിക്ഷ ആവശ്യമാണ്
വധശിക്ഷ അപരിഷ്കൃതമെന്ന അഭിപ്രായം ശരിയല്ല. വധശിക്ഷ പിൻവലിച്ച രാജ്യങ്ങളിൽ അത് തിരികെ കൊണ്ടുവന്ന ചരിത്രമുണ്ട്. ഉദാഹരണം മെക്സിക്കോ. അവിടെ വധശിക്ഷ ഉപേക്ഷിച്ചിരുന്നു. എന്നാൽ മെക്സിക്കോ സിറ്റിയിലെ ജനങ്ങൾക്ക് പ്രിയപ്പെട്ട ഒരു മേയർ കൊല്ലപ്പെട്ട കേസിൽ പ്രതിക്ക് വധശിക്ഷ തന്നെ കൊടുക്കണം എന്ന് ജനം ആവശ്യപ്പെടാൻ തുടങ്ങി. അവർ സമരവുമായി തെരുവിലിറങ്ങി. വധശിക്ഷ അവർക്ക് പുനഃസ്ഥാപിക്കേണ്ടിവന്നു. വധശിക്ഷക്ക് അതിേൻറതായ ഫലമുണ്ട്. അത് തനിക്ക് ബോധ്യപ്പെട്ടതാണ്.
വധശിക്ഷക്ക് വിധിച്ച പ്രതികളിൽ രണ്ടുപേർ ഒഴികെ ബാക്കിയെല്ലാവരും വിധി പ്രസ്താവം കേട്ടതും ഞെട്ടുകയോ കുഴഞ്ഞുവീഴുകയോ ചെയ്തിട്ടുണ്ട്. തിരുവനന്തപുരത്തെ കബീർ വധക്കേസ് പ്രതി കരാേട്ട ഫാറൂഖും ആലുവ കൂട്ടക്കൊല കേസിലെ ആൻറണിയും. ഫാറൂഖ് ഒരു കൂസലുമില്ലാതെ വിധി കേട്ടുനിന്നപ്പോൾ ആൻറണി അക്ഷോഭ്യനായി തൊഴുകൈയ്യോടെ നിൽക്കുകയായിരുന്നു. വധശിക്ഷ വിധിക്കുന്ന ദിവസം താൻ ആഹാരം കഴിക്കാറില്ല. മനുഷ്യനല്ലേ. തോന്നില്ല.
വധശിക്ഷയുടെ വിധിയിൽ ഒപ്പുവെക്കുന്ന പേനയുടെ നിബ്ബ് കുത്തിയൊടിച്ചുകളയും. അത് പിന്നെ ഉപയോഗിക്കില്ല. അത് കോടതി കാര്യത്തിൽ പണ്ടേയുള്ളതാണ്. അന്ധവിശ്വാസമെന്ന് വേണമെങ്കിൽ പറയാം. വിധിച്ച പല വധശിക്ഷകളും സുപ്രീം കോടതി തള്ളി. ആലുവ കൂട്ടക്കൊല കേസിലെ ആൻറണി, സൗമ്യ കേസിലെ ഗോവിന്ദ ചാമി എന്നിവരുടെ ശിക്ഷാവിധികളിൽ സുപ്രീം കോടതി ജീവപര്യന്തമാക്കി ഇളവു ചെയ്തു.
തുറന്നെഴുത്തുണ്ടാവും
ഒൗദ്യോഗിക ജീവിതാനുവഭ-ങ്ങളുടെ തുറന്നെഴുത്തുമായി ഒരു പുസ്തകം വൈകാതെ പുറത്തിറങ്ങും. ഇതുവരെ പറയാത്ത ഒട്ടനവധി കാര്യങ്ങൾ അതിൽ തുറന്നെഴുതും. വിവാദമാവുമോ എന്നൊന്നും പറയാനാവില്ല. എന്നാൽ ജനങ്ങൾക്ക് വായിക്കാൻ തോന്നുന്ന കാര്യങ്ങൾ അതിലുണ്ടാവും. ‘ഐ ആം ബോള്‍ഡ്, നോട്ട് കോണ്‍ട്രോവേഴ്സ്യല്‍’ എന്ന പേരാണ് പുസ്തകത്തിന് കണ്ടുവെച്ചിരിക്കുന്നത്.
ഡി.സി ബുക്സ് ആവശ്യപ്പെട്ടിട്ടുണ്ട്. ആദ്യം മലയാളത്തിൽ ഇറക്കും. മകൾ അതിെൻറ ഇംഗ്ലീഷ് പരിഭാഷ തയാറാക്കും. പുസ്തകം പകുതി എഴുതി കഴിഞ്ഞിട്ടുണ്ട്. ആത്മകഥയല്ല. ഒൗദ്യോഗിക ജീവിതത്തിലെ അനുഭവങ്ങളാണ്. കൊലപാതകവും അഴിമതിയുമടക്കം നിറയെ കേസുകളായിരിക്കും. ഒറ്റ വാള്യത്തിൽ ഒതുങ്ങില്ല. പതിനേഞ്ചാളം കൊലപാതക കേസുകളിൽ വധശിക്ഷ വിധിച്ചിട്ടുണ്ട്. ആ ഓരോ ജഡ്ജ്മെൻറും ഓരോ പുസ്തകങ്ങളാണ്. അതെല്ലാം ഓരോ നോവലുകളാണ്. അതെല്ലാം എഴുതാൻ നിന്നാൽ എത്ര വാള്യം ഇറക്കിയാലും തീരില്ല.
നാട്, കുടുംബം
കൊല്ലം ജില്ലയിലെ അഞ്ചലാണ് സ്വദേശം. ഇപ്പോൾ സ്ഥിരതാമസം എറണാകുളം ഇടപ്പള്ളിയിൽ. ഭാര്യ ആറ്റിങ്ങൽ സ്വദേശി കസ്തൂരി കമാൽ. രണ്ട് പെൺമക്കൾ. മൂത്ത മകൾ അല്ലി കെ. പാഷ സിനിമ തിരക്കഥാകൃത്താണ്. ഒരു മമ്മൂട്ടി ചിത്രത്തിന് വേണ്ടി സ്ക്രിപ്റ്റ് പൂർത്തിയാക്കി. അതുപോലെ അമൽ നീരദിന് വേണ്ടിയും ഒന്നെഴുതി പൂർത്തിയാക്കിയിട്ടുണ്ട്. ഇളയ മകൾ ആർച്ച കെ. പാഷ. ഇരുവരും വിവാഹിതരാണ്. ഡോ. അനൂപ് ഹസൻ, ഡോ. മുഹമ്മദ് ജസീൽ എന്നിവരാണ് മരുമക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.