കേരള ക്രിക്കറ്റ് അസോസിയേഷൻ വാർഷിക സംഗമം
text_fieldsറിയാദ്: റിയാദ് കേരള ക്രിക്കറ്റ് അസോസിയേഷൻ (കെ.സി.എ റിയാദ്) വാർഷിക ജനറൽ ബോഡി യോഗവും ഇഫ്താർ സംഗമവും സംഘടിപ്പിച്ചു. റിയാദിലെ 30ലധികം ക്രിക്കറ്റ് ക്ലബുകൾ അംഗങ്ങളായുള്ള അസോസിയേഷന്റെ ജനറൽ ബോഡി യോഗത്തിൽ മെംബർ ക്ലബുകളെ പ്രതിനിധീകരിച്ച് നൂറോളംപേർ പങ്കെടുത്തു. റിയാദ് എക്സിറ്റ് 18ലെ ഇസ്തിറാഹയിൽ നടന്ന ചടങ്ങിൽ സൗദി നാഷനൽ ക്രിക്കറ്റ് ടീം മെംബറായി തെരഞ്ഞെടുക്കപ്പെട്ട മുസ്തഫ കലന്ദർ, കെ.സി.എ മത്സരങ്ങളിലെ മികച്ച താരമായ ഇർഷാദ് അബൂബക്കർ, അംപയറിങ് സപ്പോർട്ടർ അമീർ മധുർ, അസോസിയേഷന്റെ പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനം നൽകിയ ഹബീബ് അബൂബക്കർ, ടൂർണമെൻറ് സംഘാടനവും ഏകോപനവും നടത്തിയ നജീം അയ്യൂബ്, ഷാബിൻ ജോർജ്, എം.പി. ഷഹ്ദാൻ, സെൽവ കുമാർ മുരുകൻ എന്നിവരെ പ്രശംസഫലകം നൽകി ആദരിച്ചു.
അസോസിയേഷന്റെ വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നതിനായി രണ്ടു ഗ്രൗണ്ടുകൾ കൂടി ഒരുക്കുമെന്ന് ടെക്നോമാക് ഗ്രൂപ് മാനേജിങ് ഡയറക്ടർ ഹബീബ് അബൂബക്കർ പ്രഖ്യാപിച്ചു. അസോസിയേഷന്റെ 2024-2025 കാലയളവിലേക്കുള്ള ഭാരവാഹികളായി ഷാബിൻ ജോർജ് (പ്രസി), റഫീഖ് രാജ പൊൻകുന്നം (സെക്ര), സെൽവ കുമാർ (ട്രഷ), ഫഹദ് മുഹമ്മദ് (വൈ. പ്രസി.), പി.എം. ഹസൻ (ജോ. സെക്ര), സുബൈർ (ജോ. ട്രഷ), അജ്മൽ മുക്കം, രാജ്മൽ (മീഡിയ), ബിൻഷാദ്, ബക്കർ (ടൂർണമെൻറ് കൺ), അമീൻ പന്തളം, നജീം അയൂബ്, സനീഷ് (ഗ്രൗണ്ട് കോഓഡിനേറ്റർ) എന്നിവരെ തിരഞ്ഞെടുത്തു.
യോഗത്തിൽ പ്രസിഡൻറ് ഷാബിൻ ജോർജ് അധ്യക്ഷത വഹിച്ചു. പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി എംപി ഷഹ്ദാൻ, വരവ് ചിലവ് കണക്കുകൾ ട്രഷറർ സെൽവകുമാർ എന്നിവർ അവതരിപ്പിച്ചു. രഞ്ജിത്ത് അനസ്, ഷജിൽ, അൻസീം ബഷീർ എന്നിവർ സംസാരിച്ചു. ഗ്രൗണ്ട് കൺവീനർ നജീം അയ്യൂബ് സ്വാഗതവും വൈസ് പ്രസിഡൻറ് ഫഹദ് മുഹമ്മദ് നന്ദിയും പറഞ്ഞു. ടീം മാസ്റ്റേഴ്സ് അംഗങ്ങളായ അഖിൽ മണിയൻ, സൈദ് കമാൽ, സുധീർ, ടീം സ്പാർകെൻസ് അംഗങ്ങളായ അരവിന്ദ്, ഷിജോ, സകരിയ, ടീം വാരിയേഴ്സ് രഞ്ജിത്ത്, അനസ് റോക്സ്റ്റർ എന്നിവർ ഇഫ്താർ വിരുന്നിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.