Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകേ​ര​ള ഇ​ല​വ​ൻ ദ​റൂ​ബ്...

കേ​ര​ള ഇ​ല​വ​ൻ ദ​റൂ​ബ് ട്രോ​ഫി; റിയാദ് ബ്ലാസ്റ്റേഴ്സ് എഫ്.സിക്ക് കിരീടം

text_fields
bookmark_border
football tournament
cancel
camera_alt

റി​യാ​ദ് ബ്ലാ​സ്​​റ്റേ​ഴ്സ് എ​ഫ്.​സി കേ​ര​ള ഇ​ല​വ​ൻ ദ​റൂ​ബ് ട്രോ​ഫി

വി​ജ​യ കി​രീ​ട​വു​മാ​യി

റി​യാ​ദ്: ദ​റൂ​ബ് മെ​ഡി​സി​ൻ പ്രാ​യോ​ജ​ക​രാ​യ വി​ന്നേ​ഴ്സ് ക​പ്പി​നും പ്രൈ​സ് മ​ണി​ക്കും എ.​ബി.​സി കാ​ർ​ഗോ റ​ണ്ണേ​ഴ്സ് ക​പ്പി​നും പ്രൈ​സ് മ​ണി​ക്കും വേ​ണ്ടി കേ​ര​ള ഇ​ല​വ​ൻ ഫു​ട്ബാ​ൾ ക്ല​ബ് സം​ഘ​ടി​പ്പി​ച്ച ടൂ​ർ​ണ​മെൻറി​​ൽ റി​യാ​ദ് ബ്ലാ​സ്​​റ്റേ​ഴ്സ് എ​ഫ്.​സി ജേ​താ​ക്ക​ൾ. ഫൈ​ന​ലി​ൽ മ​റു​പ​ടി​യി​ല്ലാ​ത്ത മൂ​ന്നു ഗോ​ളു​ക​ൾ​ക്ക് യൂ​ത്ത് ഇ​ന്ത്യ സോ​ക്ക​ർ എ​ഫ്.​സി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി. ര​ണ്ടു ദി​ന​രാ​ത്ര​ങ്ങ​ളി​ലാ​യി റി​യാ​ദ്-​അ​ൽ​ഖ​ർ​ജ് റോ​ഡി​ലെ അ​ൽ ഇ​സ്കാ​ൻ ഗ്രൗ​ണ്ടി​ൽ മാ​റ്റു​ര​ച്ച റി​യാ​ദി​ലെ മി​ക​ച്ച 16 ടീ​മു​ക​ൾ ഫു​ട്ബാ​ൾ പ്രേ​മി​ക​ൾ​ക്ക് മി​ക​ച്ച മ​ത്സ​ര​ങ്ങ​ളാ​ണ് സ​മ്മാ​നി​ച്ച​ത്.

പ്രാ​യോ​ജ​ക​രാ​യ ലി​യാ​ക്ക​ത്ത്, എ.​ബി.​സി സ​ലീം, മു​ഹ​മ്മ​ദ്‌ കു​ട്ടി, അ​ന​സ്, ഇ​താ​ർ യാ​സി​ർ, റി​യാ​സ്, അ​ഷ്‌​റ​ഫ്‌ ക​ൽ​പ​ക​ഞ്ചേ​രി, ടൂ​ർ​ണ​മെൻറ്​ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ റ​ഷീ​ദ് തി​രൂ​ർ​ക്കാ​ട്, ജ​ന​റ​ൽ ക​ൺ​വീ​ന​ർ സ​ക്കീ​ർ ക​ൽ​പ​ക​ഞ്ചേ​രി, ക്ല​ബ് മാ​നേ​ജ​ർ കു​ട്ട​ൻ ബാ​ബു, പ്ര​സി​ഡ​ൻ​റ്​ സ​ലാം പ​ടി​ഞ്ഞാ​റ്റു​മു​റി, ക്ല​ബ് ഭാ​ര​വാ​ഹി​ക​ളാ​യ മ​ൻ​സൂ​ർ ക​ൽ​പ​ക​ഞ്ചേ​രി, ഹ​ഖീം വ​ല്ല​പ്പു​ഴ, ബാ​ദു​ഷ ഷൊ​ർ​ണൂ​ർ, ച​ന്ദ്ര​ൻ അ​രീ​ക്കോ​ട് എ​ന്നി​വ​ർ ക​ളി​ക്കാ​രു​മാ​യി പ​രി​ച​യ​പ്പെ​ട്ടു.

റ​ണ്ണേ​ഴ്സ് ട്രോ​ഫി​യു​മാ​യി യൂ​ത്ത് ഇ​ന്ത്യ സോ​ക്ക​ർ എ​ഫ്.​സി

വി​ജ​യി​ക​ൾ​ക്കു​ള്ള ട്രോ​ഫി ദ​റു​ബ് മെ​ഡി​സ​ൻ എം.​ഡി. ലി​യാ​ഖ​ത്തും പ്രൈ​സ് മ​ണി ക്ല​ബ്ബ മാ​നേ​ജ​ർ കു​ട്ട​ൻ ബാ​ബു​വും റ​ണ്ണേ​ഴ്സ് അ​പ്പി​നു​ള്ള ട്രോ​ഫി എ.​ബി.​സി കാ​ർ​ഗോ എം.​ഡി. സ​ലീ​മും പ്രൈ​സ് മ​ണി പ്ര​സി​ഡ​ൻ​റ്​ സ​ലാ​മും സ​മ്മാ​നി​ച്ചു.

ടൂ​ർ​ണ​മെൻറി​ൽ മി​ക​ച്ച ക​ളി​ക്കാ​ര​നാ​യി റി​യാ​ദ് ബ്ലാ​സ്​​റ്റേ​ഴ്സ് എ​ഫ്.​സി​യു​ടെ ജി​ഷാ​ദി​നെ​യും മി​ക​ച്ച ഗോ​ൾ​കീ​പ്പ​റാ​യി ശി​ഹാ​ബി​നെ​യും തി​ര​ഞ്ഞെ​ടു​ത്തു. യൂ​ത്ത് ഇ​ന്ത്യ സോ​ക്ക​റി​​ന്റെ ഹ​സീം ടൂ​ർ​ണ​മെൻറി​ലെ ടോ​പ് സ്കോ​റ​റാ​യി. റി​ഫ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സൈ​ഫു ക​രു​ളാ​യി, ഭാ​ര​വാ​ഹി​ക​ളാ​യ മു​സ്ത​ഫ ക​വ്വാ​യി, നൗ​ഷാ​ദ് ച​ക്കാ​ല​ക്ക​ൽ, ഹം​സ അ​സീ​സി​യ, ടെ​ക്നി​ക്ക​ൽ ചെ​യ​ർ​മാ​ൻ ഷ​ക്കീ​ൽ തി​രൂ​ർ​ക്കാ​ട്, ടൂ​ർ​ണ​മെൻറ്​ ക​മ്മി​റ്റി വൈ​സ് ചെ​യ​ർ​മാ​ൻ മ​ജീ​ദ് ട്ര​ഷ​റ​ർ നി​സാ​ർ ഷ​ബാ​ബ് എ​ന്നി​വ​ർ സ​മാ​പ​ന ച​ട​ങ്ങി​ൽ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tournamentRiyadh Blastersdoroub trophy
News Summary - Kerala Eleven Doroub Trophy-crown for Riyadh Blasters FC
Next Story