കേരള എൻജിനീയറിങ് ഫോറം നിലവിൽ വന്നു
text_fieldsഅൽഖോബാർ: കേരള എൻജിനീയറിങ് ഫോറം (കെ.ഇ.എഫ്) ദമ്മാം ചാപ്റ്റർ അൽഖോബാറിൽ നിലവിൽ വന്നു. പ്രഥമ പൊതുയോഗത്തിൽ എക്സിക്യൂട്ടിവ് കമ്മിറ്റി രൂപവത്കരിച്ചു. അഫ്താബ് സി. മുഹമ്മദ് (പ്രസി.), അഫ്താബു റഹ്മാൻ (ജന. സെക്ര.), ഖദീജ ഹബീബ്, മുഹമ്മദ് ഷഫീഖ് കൊണ്ടോട്ടി (വൈ. പ്രസി.), സമീൽ ഹാരിസ്, അജ്മൽ റോഷൻ (ട്രഷ.) എന്നിവരാണ് ഭാരവാഹികൾ. സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിലെ മലയാളി എൻജിനീയർമാർക്ക് ഒരു സമ്പൂർണ സപ്പോർട്ട് സിസ്റ്റമായി പ്രവർത്തിക്കാൻ കമ്മിറ്റി തീരുമാനിച്ചു.
കെ.ഇ.എഫ് ദമ്മാം ചാപ്റ്റർ ഇതുവരെ എൻജിനീയർമാരുടെ ഡെവലപ്മെൻറ്, ‘വിഷൻ 2030’, എൻജിനീയേഴ്സ് ഡേ സെമിനാർ, ഓണാഘോഷം എന്നീ പരിപാടികൾ സംഘടിപ്പിച്ചു. ‘സി.വി റൈറ്റിങ് ആൻഡ് ഇൻറർവ്യൂ സ്കിൽസ്’ എന്ന വിഷയത്തിൽ പരിശീലനക്കളരി സംഘടിപ്പിക്കാനും തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.