കേരള എൻജിനീയേഴ്സ് ഫോറം കരിയർ ഗൈഡൻസ് പരിപാടി വെള്ളിയാഴ്ച
text_fieldsജിദ്ദ: കേരള എൻജിനീയേഴ്സ് ഫോറം (കെ.ഇ.എഫ്) ഇന്ത്യൻ വിദ്യാർത്ഥികൾക്കായി TERMINAL X-XII എന്ന പേരിൽ സംഘടിപ്പിക്കുന്ന കരിയർ ഗൈഡൻസ് പരിപാടി ഡിസംബർ ആറിന് വെള്ളിയാഴ്ച നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളത്തിൽ അറിയിച്ചു. ഉച്ചക്ക് ശേഷം മൂന്ന് മണിക്ക് ജിദ്ദ ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ ബോയ്സ് വിഭാഗം ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടി ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ഫഹദ് അഹ്‌മദ് ഖാന്‍ സൂരി ഉദ്ഘാടനം ചെയ്യും.
10,11,12 ക്ലാസ്സുകളിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായിരിക്കും പ്രവേശനം. കെ.ഇ.എഫ് കമ്മ്യൂനിറ്റി സർവീസ് പ്രോഗ്രാമിന് കീഴിൽ നടക്കുന്ന പരിപാടിയിലേക്കുള്ള പ്രവേശനം സൗജന്യമാണ്. മാറുന്ന ലോകത്തെ ഏറ്റവും പുതിയ തൊഴിൽ അവസരങ്ങൾ കണ്ടെത്താനുള്ള വിജ്ഞാനപ്രദമായ പരിപാടിയായിരിക്കും ഇത്. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വിവിധ വ്യവസായ മേഖലകളിൽ നിന്നുള്ള പ്രൊഫഷനലുകളുമായി ആശയവിനിമയത്തിനും, നൂതന സാധ്യതകളെക്കുറിച്ച് മനസ്സിലാക്കാനുമുള്ള സവിശേഷമായ അവസരമായാണ് പരിപാടി അവതരിപ്പിക്കുന്നത്.
ഹെൽത്ത് കെയർ, എൻജിനീയറിങ്, ഫിനാൻസ്, സ്പോർട്സ് ആൻഡ് മീഡിയ, ലൊ ആൻഡ് ലീഗൽ, മാനേജ്‌മന്റ് തുടങ്ങി പത്തോളം മേഖലയിലെ വിദഗ്ധർ വിദ്യാത്ഥികളുമായി സംവദിക്കും. ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഡോ. മുഹമ്മദ് ഇമ്രാൻ, സ്കൂൾ മാനേജ്‌മന്റ് കമ്മിറ്റി ചെയർപേഴ്സൻ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും. താല്പര്യമുള്ളവർ https://forms.gle/paZW7ke2ARwfFMsMA എന്ന ഗൂഗിൾ ഫോം വഴിയോ 0562067213 (ഷമീം), 0541567014 (വിജിഷ) എന്നീ നമ്പറുകളിൽ ബന്ധപ്പെട്ടോ പേര് രജിസ്റ്റർ ചെയ്യണമെന്ന് ഭാരവാഹികൾ അറിയിച്ചു.
കെ.ഇ.എഫ് പ്രസിഡന്‍റ് പി.എം സഫ്‌വാൻ, വൈസ് പ്രസിഡന്‍റ് അൻസാർ, ജോയിന്‍റ് സെക്രട്ടറി ഹാരിസ്, ട്രഷറർ അബ്ദുൽ മജീദ്, കെ.ഇ.എഫ് സ്ഥാപകാംഗം ഇക്ബാൽ പൊക്കുന്ന് തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.