Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകേ​ര​ള...

കേ​ര​ള എ​ൻ​ജി​നീ​യേ​ഴ്സ് ഫോ​റം ക​രി​യ​ർ ഗൈ​ഡ​ൻ​സ് പ​രി​പാ​ടി ശ്ര​ദ്ധേ​യ​മാ​യി

text_fields
bookmark_border
Kerala Engineers Forum
cancel
camera_alt

കേ​ര​ള എ​ൻ​ജി​നീ​യേ​ഴ്സ് ഫോ​റം ജി​ദ്ദ​യി​ൽ സം​ഘ​ടി​പ്പി​ച്ച ക​രി​യ​ർ ഗൈ​ഡ​ൻ​സ് പ​രി​പാ​ടി​യി​ൽ ഹ​ജ്ജ് കോ​ൺ​സു​ൽ അ​ബ്ദു​ൽ ജ​ലീ​ൽ സം​സാ​രി​ക്കു​ന്നു

ജി​ദ്ദ: ഉ​പ​രി​പ​ഠ​ന​ത്തി​ന് തി​ര​ഞ്ഞെ​ടു​ക്കേ​ണ്ട വ്യ​ത്യ​സ്ത മേ​ഖ​ല​ക​ൾ മ​ന​സ്സി​ലാ​ക്കാ​ൻ കേ​ര​ള എ​ൻ​ജി​നീ​യേ​ഴ്സ് ഫോ​റം (കെ.​ഇ.​എ​ഫ്) 10, 11, 12 ക്ലാ​സി​ലു​ള്ള ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ‘ടെ​ർ​മി​ന​ൽ X-XII’ എ​ന്ന പേ​രി​ൽ ന​ട​ത്തി​യ ക​രി​യ​ർ ഗൈ​ഡ​ൻ​സ് പ​രി​പാ​ടി ശ്ര​ദ്ധേ​യ​മാ​യി. ഇ​ന്ത്യ​ൻ കോ​ൺ​സ​ൽ ജ​ന​റ​ൽ ഫ​ഹ​ദ് അ​ഹ്മ​ദ് ഖാ​ൻ സൂ​രി പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​ഇ.​എ​ഫ് പ്ര​സി​ഡ​ന്‍റ് പി.​എം. സ​ഫ്‌​വാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹ​ജ്ജ് കോ​ൺ​സ​ൽ മു​ഹ​മ്മ​ദ് അ​ബ്ദു​ൾ ജ​ലീ​ൽ, ത​ന്റെ സി​വി​ൽ സ​ർ​വി​സ് യാ​ത്ര​യെ​ക്കു​റി​ച്ചു​ള്ള സെ​ഷ​ൻ അ​വ​ത​രി​പ്പി​ച്ച​ത് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഏ​റെ ആ​ത്മ​വി​ശ്വാ​സം പ​ക​രു​ന്ന​താ​യി​രു​ന്നു. ഇ​ന്ത്യ​ൻ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഡോ. ​മു​ഹ​മ്മ​ദ് ഇ​മ്രാ​ൻ, സ്കൂ​ൾ മാ​നേ​ജ്‌​മെ​ന്‍റ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്‌​സ​ൺ ഡോ. ​ഹേ​മ​ല​ത തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

എ​ൻ​ജി​നീ​യ​റി​ങ്ങും മെ​ഡി​സി​നും മാ​ത്രം എ​ന്ന ചി​ന്ത​ക​ൾ​ക്ക് ഒ​രു തി​രു​ത്ത​ലാ​യി​രു​ന്നു കെ.​ഇ.​എ​ഫ് ക​മ്യൂ​ണി​റ്റി സ​ർ​വി​സ് പ്രോ​ഗ്രാ​മി​ന് കീ​ഴി​ൽ ന​ട​ന്ന വി​വി​ധ മേ​ഖ​ല​ക​ളി​ലെ പ്ര​ഗ​ത്ഭ​രെ അ​ണി​നി​ര​ത്തി​യു​ള്ള ക​രി​യ​ർ ഗൈ​ഡ​ൻ​സ് പ​രി​പാ​ടി. വൈ​വി​ധ്യ​മാ​യ മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള വി​ദ​ഗ്ധ​ർ അ​വ​രു​ടെ നാ​ൾ​വ​ഴി​ക​ളും വ​ർ​ഷ​ങ്ങ​ളു​ടെ അ​നു​ഭ​വ​വും വെ​ല്ലു​വി​ളി​ക​ളും ഓ​രോ മേ​ഖ​ല​യി​ലും അ​ടു​ത്ത 10 വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം വ​രാ​ൻ പോ​കു​ന്ന മാ​റ്റ​ങ്ങ​ളെ​യും അ​വ​സ​ര​ങ്ങ​ളെ​യും കു​റി​ച്ച് വി​ശ​ദീ​ക​രി​ച്ച​ത് പ​രി​പാ​ടി​യെ വേ​റി​ട്ട അ​നു​ഭ​വ​മാ​ക്കി.

ഡോ. ​ജം​ഷി​ത്ത് (ഹെ​ൽ​ത്ത് കെ​യ​ർ), സ​ബീ​ർ പു​വ​ല്ലൂ​ർ (ഫി​നാ​ൻ​സ്), ഷിം​ന ഷ​ക്കീ​ർ (ക​രി​യ​ർ ഗൈ​ഡ​ൻ​സി​ന്‍റെ പ്രാ​ധാ​ന്യം), ബി​സ്മി​ത സു​ൽ​ത്താ​ന (മാ​നേ​ജ്മെ​ന്‍റ്), അ​ഡ്വ. ഫി​റോ​സ് മു​ഹ​മ്മ​ദ് (ലോ ​ആ​ൻ​ഡ് ലീ​ഗ​ൽ), അ​സിം സീ​ഷാ​ൻ ഖാ​ൻ (മാ​ർ​ക്ക​റ്റി​ങ് ആ​ൻ​ഡ് സ​പ്ലൈ ചെ​യി​ൻ), ഐ​ഷ നാ​സി​യ (സ്പോ​ർ​ട്സ് ആ​ൻ​ഡ് മീ​ഡി​യ), ബൈ​ജു ദാ​സ് ആ​ൻ​ഡ് സാ​ബി​ർ (എ​ൻ​ജി​നീ​യ​റി​ങ്) തു​ട​ങ്ങി​യ​വ​ർ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ത​ങ്ങ​ളു​ടെ മേ​ഖ​ല​ക​ൾ പ​രി​ച​യ​പ്പെ​ടു​ത്തി. കെ.​ഇ.​എ​ഫ് സ്ഥാ​പ​ക അം​ഗ​വും അ​വ​താ​ര​ക​നു​മാ​യ ഇ​ഖ്ബാ​ൽ പൊ​ക്കു​ന്നാ​ണ് സെ​ഷ​നു​ക​ൾ നി​യ​ന്ത്രി​ച്ച​ത്. ച​ട​ങ്ങി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ ആ​ദി​ൽ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ അ​ബ്ദു​ൽ മ​ജീ​ദ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Higher studiesKerala Engineers ForumSaudi Arabia NewsCareer Guidance Program
News Summary - Kerala Engineers Forum Career Guidance Program
Next Story