കേരള എൻജിനിയേഴ്സ് ഫോറം 'കണക്ട് 2022' വെള്ളിയാഴ്ച
text_fieldsജിദ്ദ: ജിദ്ദയിൽ പ്രവർത്തിക്കുന്ന കേരള എൻജിനിയേഴ്സ് ഫോറം കൂട്ടായ്മ അംഗങ്ങൾക്കായി സംഘടിപ്പിക്കുന്ന 'കണക്ട് 2022' മെഗാ സംഗമം വെള്ളിയാഴ്ച നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
വൈകീട്ട് മൂന്നു മണി മുതൽ ജിദ്ദ തഹ്ലിയ റോഡിലുള്ള ഫ്രണ്ടൽ ഹോട്ടലിൽ നടക്കുന്ന പരിപാടിയിൽ സൗദിയിലെ പടിഞ്ഞാറൻ മേഖലകളിൽനിന്നുള്ള മുഴുവൻ മലയാളി എൻജിനിയർമാരും പങ്കെടുക്കും. എൻജിനീയറിങ് മേഖലയിലെ വിദഗ്ധരുടെ ക്രിയാത്മകമായ ആശയ സംവാദങ്ങൾക്ക് സംഗമം വേദിയൊരുക്കും.
സാങ്കേതിക വിദഗ്ധരുമായുള്ള സംവാദങ്ങൾ, ആനുകാലിക സാങ്കേതിക വിഷയങ്ങളിൽ ചർച്ച, യുവ എൻജിനീയർമാർക്കുള്ള മാർഗനിർദേശങ്ങൾ, മാറുന്ന പ്രവാസ സാഹചര്യങ്ങളിലെ തൊഴിലവസരങ്ങൾ, തൊഴിൽ മേഖലയിലെ അഭിവൃദ്ധിയും ഉന്നമനവും തുടങ്ങിയ സെഷനുകൾ സംഗമത്തിൽ നടക്കും. 'വ്യക്തിഗത ധനകാര്യ ആസൂത്രണം' എന്നവിഷയത്തിൽ സാമ്പത്തിക വിദഗ്ധൻ ജമാൽ ഇസ്മായിലും വനിത എൻജിനീയർമാരുടെ തൊഴിൽസാധ്യതയെക്കുറിച്ച് പരിശീലക സാറ അൻസാരിയും സംസാരിക്കും. 'എൻജിനിയേഴ്സ് സൂപ്പർ ലീഗ്' എന്നപേരിൽ ടീം രൂപവത്കരണവും മോക്ക് ഇന്റർവ്യൂവും പരിപാടിയിൽ നടക്കും.
മുഹമ്മദ് സാബിർ, സിയാദ്, സാഹിർ ഷ, ഹാരിസ് തൂണിചേരി, അൻസാർ പിലാക്കണ്ടിയിൽ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.