ലഹരിവിരുദ്ധ സന്ദേശമായി കേരള എൻജിനീയേഴ്സ് ഫോറം ‘ദാവത്ത് എ ഇഫ്താർ’
text_fieldsകേരള എൻജിനീയേഴ്സ് ഫോറം ‘ദാവത്ത് എ ഇഫ്താർ’
റിയാദ്: കേരള എൻജിനീയേഴ്സ് ഫോറം റിയാദ് ചാപ്റ്റർ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. റിയാദ് ചാപ്റ്ററിന്റെ ആദ്യ ഇഫ്താർ സംഗമമായ ‘ദാവത് എ ഇഫ്താറി’ൽ ഫോറം അംഗങ്ങളും കുടുംബാംഗങ്ങളുമടക്കം നിരവധി പേർ പങ്കെടുത്തു. റിയാദ് എക്സിറ്റ് 18-ലെ ഷാലറ്റ് ഇസ്തിറാഹയിൽ നടന്ന പരിപാടിയിൽ റിയാദിലെ പ്രമുഖ സാമൂഹിക സാംസ്കാരിക സംഘടനകളുടെ പ്രതിനിധികളും മാധ്യമപ്രവർത്തകരും സാന്നിധ്യമറിയിച്ചു.
ചടങ്ങിൽ ലഹരിക്കെതിരെയുള്ള കാമ്പയിനിങ്ങിന്റെ ഭാഗമായി മുഴുവൻ അംഗങ്ങളും ലഹരിവിരുദ്ധ പ്രതിജ്ഞ ചെയ്തു. വിദ്യാർഥി പ്രതിനിധികളായ ഇനായ അബ്ദുൽ മജീദ്, റിഹാൻ ഹനീഫ എന്നിവർ നേതൃത്വം നൽകി. ഇഫ്താറിന് ശേഷം നടന്ന സൗഹൃദ സംഗമത്തിൽ കെ.ഇ.എഫ് പ്രസിഡന്റ് അബ്ദുൽ നിസാർ അധ്യക്ഷതവഹിച്ചു. സംഘടനയുടെ നാൾവഴികൾ അദ്ദേഹം പ്രതിപാദിച്ചു. സെക്രട്ടറി മുഹമ്മദ് ഹഫീസ് പ്രവർത്തനങ്ങൾ വിശദീകരിച്ചു. വിവിധ സാംസ്കാരിക സംഘടനകളുടെ പ്രതിനിധികൾ ചടങ്ങിൽ സംസാരിച്ചു.
മുനീബ് പാഴൂർ, ഇബ്രാഹിം സുബ്ഹാൻ, നവാസ് റഷീദ്, നസീറുദ്ദീൻ, നൗഷാദ് ആലുവ, കരീം കണ്ണപുരം, കബീർ പട്ടാമ്പി, ഫൈസൽ, ശിഹാബ് കൊട്ടുകാട്, സിദ്ദിഖ് തുവ്വൂർ എന്നിവർ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.