കേരള എൻജിനീയേഴ്സ് ഫോറം ജോബ് ഓറിയന്റേഷൻ സെഷൻ
text_fieldsറിയാദ്: പ്രവാസി മലയാളി വനിതകൾക്കായി വിവിധ ജോലി സാധ്യതകൾ പരിചയപ്പെടുത്താനും മികച്ച തൊഴിലവസരങ്ങൾ നേടിയെടുക്കാനുള്ള പരിശീലനം നൽകുന്നതിനുമായി കേരള എൻജിനീയേഴ്സ് ഫോറം റിയാദ് (കെ.ഇ.എഫ്) ‘ഷീ കണക്ട്’ എന്ന പേരിൽ ജോബ് ഓറിയേൻറഷൻ സെഷൻ സംഘടിപ്പിച്ചു. സിന്ധു മാധവൻ, ഡോ. ആമിന സെറിൻ, സംഗീത അനൂപ്, ഷബ്ന നേച്ചിയെങ്കൽ എന്നിവർ പരിപാടിയിൽ അതിഥികളായെത്തി.
തൊഴിൽ അന്വേഷകരായ വനിതകൾക്കായി സ്വന്തം പ്രൊഫൈൽ ബ്രാൻഡ് ചെയ്ത് അതിലൂടെ ജോലിസാധ്യത വർധിപ്പിക്കേണ്ടതെങ്ങനെ എന്ന് സിന്ധു മാധവൻ വിശദീകരിച്ചു. സൗദി അറേബ്യയിലെ വളർന്നുവരുന്ന മെഡിക്കൽ മേഖലകളിലെ സാധ്യതകളെയും പുത്തൻ കോഴ്സുകളെയും കുറിച്ച് ആമിന വിവരിച്ചു.
സംഗീത അനൂപ് പരിപാടിയിൽ അവരുടെ ജീവിതയാത്രയും അധ്യാപികയായി സമ്പാദിച്ച പരിചയങ്ങളും പങ്കുവെച്ചു വെല്ലുവിളികൾ നേരിടുന്നതിലും ജീവിതത്തിൽ ഏത് സാഹചര്യത്തിലും അവസരങ്ങൾ തേടാൻ പഠിക്കണം എന്നും വ്യക്തമാക്കി. ഷബ്ന നേച്ചിയെങ്കിൽ വിദ്യാഭ്യാസം, ജോലി മേഖലകൾ തുടങ്ങിയവയെ കുറിച്ചും അറബ് ഇന്‍വെസ്റ്റേഴ്സ് ഗ്രൂപ്പിെൻറ എം.ഡിയായുള്ള അനുഭവങ്ങളും പങ്കുവെച്ചു.
ഇത് ഒരു തികഞ്ഞ സംവാദാത്മക സമ്മേളനം ആയിരുന്നു. കുടുംബമായി താമസിക്കുന്ന അഭ്യസ്തവിദ്യരായ സ്ത്രീകൾക്കും സ്വയം തൊഴിൽ പരിജ്ഞാനവുമുള്ള വീട്ടമ്മമാർക്കും പ്രയോജനപ്പെട്ടു. ഒട്ടനവധി പ്രവാസി വനിതകൾ പങ്കെടുത്ത പരിപാടി വളരെ ഗുണകരമായിരുന്നുവെന്ന് പങ്കെടുത്തവർ അഭിപ്രായപെട്ടു. ഭാവിയിൽ ഇത്തരം പരിപാടികൾ കൂടുതൽ സംഘടിപ്പിക്കുമെന്ന് കെ.ഇ.എഫ് ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.