കേരള എൻജിനീയേഴ്സ് ഫോറം ക്വിസ് മത്സരം
text_fieldsറിയാദ്: കേരള എൻജിനീയേഴ്സ് ഫോറം (കെ.ഇ.എഫ്) റിയാദ് ഘടകം മലാസ് ഡ്യൂൺസ് ഇന്റർനാഷനൽ സ്കൂളിൽെവച്ചു സംഘടിപ്പിച്ച ഇന്റർ സ്കൂൾ ക്വിസ് മത്സരത്തിൽ ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ വിജയികളായി. 'മൈൻഡ് മാസ്റ്റേഴ്സ്' എന്ന ശീർഷകത്തിൽ സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ റിയാദിലെ വിവിധ ഇന്ത്യൻ വിദ്യാലയങ്ങളിൽനിന്നുള്ള നൂറോളം വിദ്യാർഥികൾ പങ്കെടുത്തു. റിയാദിലെ വിവിധ ഇന്ത്യൻ സ്കൂളുകളിൽനിന്നായി എട്ടാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കായാണ് മത്സരം സംഘടിപ്പിച്ചത്. പ്രിലിമിനറി എഴുത്തു പരീക്ഷയിലൂടെയാണ് ഫൈനൽ മത്സരത്തിലേക്ക് വിദ്യാർഥികളെ തിരഞ്ഞെടുത്തത്.
ഓരോ വിദ്യാലയത്തിൽനിന്നും മികച്ച കുട്ടികൾ പങ്കെടുത്ത പരിപാടിയിൽ ഇന്റർനാഷനൽ ഇന്ത്യൻ പബ്ലിക്ക് സ്കൂളിലെ വിദ്യാർഥികളായ മുഹമ്മദ് റയാൻ ആരിഫ്, തുരന്യു മദൻലാൽ ഭൈരവ എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി. മോഡേൺ ഇൻറർനാഷണൽ സ്കൂളിലെ വിദ്യാർഥികളായ ഐതിൻ എൻ ശരീഫ്, മുഹമ്മദ് ഇബ്രാഹിം എന്നിവർ രണ്ടാം സ്ഥാനവും ,യാര ഇന്റർനാഷനൽ സ്കൂളിലെ ഹാമി ജസ്ലാൻഡ് , ജോവൻ കൊല്ലംപറമ്പിൽ വർഗീസ് എന്നീ വിദ്യാർത്ഥികൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ക്വിസ് മത്സരത്തോടൊപ്പം വിദ്യാർഥികൾക്കായി 'ആസ്ക് ഐ ഐടിഎൻ സിന്റെ' നേതൃത്വത്തിൽ നീറ്റ് , ജെ.ഇ.ഇ, സാറ്റ് , എൻ.ടി.എസ് ഇ തുടങ്ങിയ പരീക്ഷകളെ വിജയകരമായി നേരിടുന്നതിനായി പ്രത്യേക പരിശീലന ക്ലാസും ഒരുക്കിയിരുന്നു. പരീക്ഷകളെ അഭിമുഖീകരിക്കുമ്പോഴുള്ള ടൈം മാനേജ്മെന്റ്ഉൾപ്പടെയുള്ള പ്രാഥമിക പാഠങ്ങൾ പഠിക്കാൻ ക്ലാസ് ഏറെ സഹായകരമായി. ഉന്നത വിദ്യാഭ്യാസത്തെ കുറിച്ചും എൻജിനീയറിങ് മേഖലയിലെ ജോലി സാധ്യതകളെക്കുറിച്ചുമുള്ള രക്ഷിതാക്കളുടെ സംശയങ്ങൾക്ക് റിയാദ് കെ. ഇ.എഫിൻ്റെ പാനലിസ്റ്റുകളായ അബ്ദുൽ നിസാർ, ബാസിൽ, ഷാഹിദ് അലി, നൗഷാദ് അലി എന്നിവർ വിശദീകരണം നൽകി. മുഹമ്മദ് ഷാഹിദ്, സുബിൻ റോഷൻ, അമ്മാർ മലയിൽ, അനസ് അബൂബക്കർ, രേഷ്മ നൗഷാദലി, നൗഫൽ പാറപള്ളത്ത്, മുഹമ്മദ് ഷെബിൻ എന്നിവർ ക്വിസ് പ്രോഗ്രാമിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.