ലോകകപ്പ് സ്റ്റേഡിയങ്ങളുടെ എൻജിനീയറിങ് വിസ്മയങ്ങൾ പരിചയപ്പെടുത്തി കെ.ഇ.എഫ് ‘ഗിയർ അപ്പ് ഫിഫ 2034’
text_fieldsകേരള എൻജിനിയേഴ്സ് ഫോറം റിയാദ് ചാപ്റ്റർ സംഘടിപ്പിച്ച ‘ഗിയർ അപ്പ് ഫിഫ 2034’ പരിപാടിയിൽ സംബന്ധിച്ചവർ
റിയാദ്: കേരള എൻജിനിയേഴ്സ് ഫോറം റിയാദ് ചാപ്റ്റർ, സൗദിയിൽ വരാനിരിക്കുന്ന 2034 വേൾഡ് കപ്പ് സ്റ്റേഡിയങ്ങളെയും അതോടനുബന്ധിച്ചുള്ള അവസരങ്ങളെയും പരിചയപ്പെടുത്താൻ കെ.ഇ.എഫ് ‘ഗിയർ അപ്പ് ഫിഫ 2034’ പരിപാടി സംഘടിപ്പിച്ചു.
മലസിലെ റാഡിസൺ പാർക്ക് ഇൻ ഹോട്ടലിൽ നടന്ന ചടങ്ങിൽ പ്രമുഖ എൻജിനീയർമാർ സംബന്ധിച്ചു. വൈസ് പ്രസിഡന്റ് ഷഫാന മെഹ്റു മൻസിൽ അധ്യക്ഷത വഹിച്ചു.
എക്സിക്യൂട്ടിവ് അംഗം സുബിൻ റോഷൻ ചടങ്ങുകൾ നിയന്ത്രിച്ചു. സൗദിയിലെ സ്റ്റേഡിയം പ്രോജക്റ്റുകളിൽ ഉന്നതസ്ഥാനങ്ങൾ വഹിക്കുന്ന പ്രമുഖ വ്യക്തികളുടെ സാന്നിധ്യം കൊണ്ട് പരിപാടി ശ്രദ്ധേയമായി.
ഖിദ്ദിയ സീനിയർ ഡയറക്ടർ നൗഷാദലി കായൽമടത്തിൽ, മെയ്സ് ഡിസൈൻ മാനേജർ സൈമ ഹൈദരി, സ്ട്രക്ചറൽ എൻജി. ബൈജു കണ്ടമ്പെത്ത്, റോഷൻ അസോസിയേറ്റ് ഡയറക്ടർ അബ്ദുൽ നവാഫ് മുഹമ്മദ്, റോഷൻ ഡയറക്ടർ ഷാഹിദ് അലി, മെയ്സ് ഐ.സി.ടി മാനേജർ ശ്യാം പ്രസാദ്, മെയ്സ് സീനിയർ സസ്റ്റൈനബിലിറ്റി മാനേജർ അമ്പിളി നാരായണൻ എന്നിവരടങ്ങുന്ന വിദഗ്ധ പാനലിസ്റ്റുകളുടെ വിഷയാടിസ്ഥാനത്തിലുള്ള അവതരണം പരിപാടിയുടെ മുഖ്യാകർഷണമായിരുന്നു.
ലോകകപ്പുമായി ബന്ധപ്പെട്ട പ്രത്യക്ഷവും പരോക്ഷവുമായ നിരവധി തൊഴിവവസരങ്ങളെപ്പറ്റി നൗഷാദലി അവതരിപ്പിച്ചു. ടൂറിസം, രാജ്യത്തിന്റെ ഇക്കണോമി, അടിസ്ഥാന സൗകര്യങ്ങൾ, പട്ടണങ്ങളുടെ വികസനം കൂടാതെ അതുമായി ബന്ധപ്പെട്ട് വരാൻ സാധ്യതയുള്ള തൊഴിലവസരങ്ങളും അദ്ദേഹം എടുത്തുപറഞ്ഞു.
സ്റ്റേഡിയം ആർക്കിടെക്ചർ ആൻഡ് ലൈഫ് സൈക്കിൾ എന്ന വിഷയത്തിൽ സൈമ ഹൈദരി വിശദമായി പ്രതിപാദിച്ചു. സ്റ്റേഡിയങ്ങളുടെ സ്ട്രക്ചറൽ ഡിസൈൻ, ആധുനികരീതിയിലുള്ള സ്റ്റേഡിയങ്ങൾക്ക് പഴയ സ്റ്റേഡിയങ്ങളുമായുള്ള താരതമ്യം, സ്റ്റേഡിയങ്ങളുടെ വിവിധതരം ലോഡ് അവലോകനം തുടങ്ങിയ കാര്യങ്ങൾ ബൈജു കണ്ടമ്പത്ത് അവതരിപ്പിച്ചു.
സ്റ്റേഡിയം പ്രൊക്യൂർമെന്റ് സ്ട്രാറ്റജി, വിവിധ ഘട്ടങ്ങൾ, നയപരമായ വൈദഗ്ധ്യം, കരാർപരമായ മേഖലകൾ എന്നിവ അബ്ദുൽ നവാഫ് മുഹമ്മദ് പ്രതിപാദിച്ചു.
ഫഹദ് റഹീം സാങ്കേതികവിദ്യകളും സ്റ്റേഡിയങ്ങളുടെ മഴവെള്ള നിർഗമന സംവിധാനങ്ങളും അവതരിപ്പിച്ചു. സ്റ്റേഡിയങ്ങളുടെ നിർമാണവേളയിലെ വെല്ലുവിളികളും വിവിധഘട്ടങ്ങളും ആസൂത്രണകാര്യങ്ങളും റോഷൻ ഡയറക്ടർ ഷാഹിദ് അലി വിശദീകരിച്ചു.
ജിദ്ദയിലെ കിങ് അബ്ദുല്ല സ്പോർട്സ് സിറ്റി പ്രൊജക്റ്റിലെ അദ്ദേഹത്തിന്റെ അനുഭവങ്ങൾ പങ്കുവച്ചു. സ്റ്റേഡിയങ്ങളുടെ ഐ.സി.ടി സംവിധാനങ്ങളും അതോടനുബന്ധിച്ചുള്ള സാങ്കേതികവിദ്യകളും എൻജി. ശ്യാം പ്രസാദ് അവതരിപ്പിച്ചു.
സൗദി വേൾഡ് കപ്പിലെ പ്രത്യേകതയായ സീറോ കാർബൺ എമിഷനും സസ്റ്റൈനബിലിറ്റി മാനേജർ അമ്പിളി നാരായണൻ വിശദീകരിച്ചു. ചോദ്യോത്തരവേളയോടൊപ്പം ഫോറത്തിലെ കഴിവ് തെളിയിച്ച അംഗങ്ങളെ ആദരിക്കുന്ന ചടങ്ങും നടന്നു.
മുൻ ടൂർണമെന്റിൽ മികച്ച പ്രകടനം കാഴ്ചവെച്ച കെ.ഇ.എഫ് ഫുട്ബാൾ ടീം ഗോൾ കീപ്പർ മുഹമ്മദ് റാഷിദ്, ടി.എഫ്.എൽ മത്സരത്തിനിടെ ജീവൻരക്ഷാപ്രവർത്തനത്തിലൂടെ പ്രശംസ പിടിച്ചുപറ്റിയ ആഷിക് ഇലാഹി എന്നിവർക്ക് ഫലകം സമ്മാനിച്ചു. സെക്രട്ടറി ഹഫീസ് ബിൻ കാസിം നന്ദി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.