കേരള എൻജിനീയേഴ്സ് ഫോറം ബാഡ്മിന്റൺ ടൂർണമെന്റ്
text_fieldsറിയാദ്: സൗദി അറേബ്യയിലെ മലയാളി എൻജിനീയേഴ്സ് കൂട്ടായ്മയായ കേരള എൻജിനീയേഴ്സ് ഫോറം റിയാദ് (കെ.ഇ.എഫ് റിയാദ്) ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു. ‘നെറ്റ് മാസ്റ്റേഴ്സ്’ എന്ന പേരിൽ സംഘടിപ്പിച്ച ടൂർണമെന്റ് വൈസ് പ്രസിഡന്റ് എൻജി. ആഷിക് പാണ്ടികശാല ഉദ്ഘാടനം ചെയ്തു.
റിയാദ് റായിദ് പ്രോ ഇൻഡോർ സ്പോർട്സ് കോംപ്ലക്സിൽ നടന്ന മത്സരങ്ങളിൽ നിരവധി പേർ പങ്കെടുത്തു. മൂന്ന് വിഭാഗങ്ങളിലായി നടത്തിയ ഡബിൾസ് മത്സരങ്ങളിൽ കുട്ടികളുടെ വിഭാഗത്തിൽ അമൽ മുഹമ്മദ് - അമാൻ മുഹമ്മദ് ടീം ഒന്നാം സ്ഥാനവും ഫർഹാൻ അൽത്താഫ് - റിഹാൻ ഹനീഫ ടീം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. വനിതാ വിഭാഗത്തിൽ ശഹ്ല ഫർസീൻ ആൻഡ് ഭൈമി സുബിൻ ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോൾ ജബീന അമ്മാർ - സൽമ പ്രഷിൻ ടീം രണ്ടാം സ്ഥാനം സ്വന്തമാക്കി. പുരുഷ വിഭാഗത്തിൽ പ്രശിൻ - ഇബ്നു ശരീഫ് ടീം ഒന്നാം സ്ഥാനവും മജ്രൂഫ് പള്ളിയത്ത് - റമീസ് റോഷൻ ടീം രണ്ടാം സ്ഥാനവും നേടി. വിജയികൾക്ക് കെ.ഇ.എഫ് റിയാദ് ഭാരവാഹികൾ കാഷ് അവാർഡും ട്രോഫിയും സമ്മാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.