കേരള ഇലവൻ ഫുട്ബാൾ ടൂർണമെൻറ് 17, 18 തീയതികളിൽ
text_fieldsറിയാദ്: റിയാദ് കേരള ഇലവൻ ക്ലബ് റിയാദ് ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ (റിഫ)യുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന കേരള ഇലവൻ ഫുട്ബാൾ ടൂർണമെൻറ് ഈ മാസം 17, 18 തീയതികളിൽ നടക്കും. റിയാദ്-അൽഖർജ് റോഡിലെ അൽ ഇസ്കാൻ ഗ്രൗണ്ടിൽ നടക്കുന്ന ടൂർണമെൻറിൽ റിഫയിൽ രജിസ്റ്റർ ചെയ്ത 16 ടീമുകളാണ് പങ്കെടുക്കുന്നത്. ഇതു സംബന്ധിച്ച് ആലോചിക്കാൻ ചേർന്ന യോഗത്തിൽ ക്ലബ്ബ് മാേനജർ കുട്ടൻ ബാബു അധ്യക്ഷത വഹിച്ചു.
ടൂർണമെൻറ് നടത്തിപ്പിനായി റഷീദ് തിരൂർക്കാട് ചെയർമാനായും സക്കീർ കൽപകഞ്ചേരി കൺവീനറായും നിസാർ ട്രഷററായും പ്രത്യേക കമ്മിറ്റിയെ തെരഞ്ഞെടുത്തു. സലാം, മൻസൂർ (വൈ. ചെയർ.), കുഞ്ഞുട്ടി, ജംഷീർ (ജോ. കൺ.), ബാദുഷ (വളൻറിയർ ക്യാപ്റ്റൻ), ഷബാബ്, അഫ്സൽ (വൈസ് ക്യാപ്റ്റന്മാർ) എന്നിവരാണ് മറ്റു ഭാരവാഹികൾ. യോഗത്തിൽ ഷക്കിൽ തിരൂർക്കാട് സ്വാഗതവും നിസാർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.