കേരള ഗവര്‍ണര്‍ ഫാഷിസ്റ്റ് ശക്തികളുടെ ഏജന്റായി പ്രവര്‍ത്തിക്കുന്നു -ജിദ്ദ നവോദയ
text_fieldsജിദ്ദ: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കേരളത്തെ കാവിവത്കരിക്കാന്‍ ശ്രമിക്കുന്ന ഫാസിസ്റ്റ് ശക്തികളുടെ ഏജന്റായി പ്രവര്‍ത്തിക്കുന്നെന്ന് ജിദ്ദ നവോദയ കേന്ദ്ര കമ്മിറ്റി അഭിപ്രായപ്പെട്ടു. ഗവര്‍ണര്‍ സ്ഥാനത്തിരുന്ന് കേരളത്തെ അപമാനിക്കാനും സമാധാന അന്തരീക്ഷം തകർക്കാനും ശ്രമിക്കുകയാണ്. ജനാധിപത്യപരമായി തെരഞ്ഞെടുത്ത സര്‍ക്കാറിനെ അംഗീകരിക്കാതെ മുന്നോട്ടു പോകുന്ന ഗവര്‍ണര്‍ ഭരണഘടനാ വിരുദ്ധമായ നിലപാടാണ് സ്വീകരിക്കുന്നത്. സർവകലാശാലകളില്‍ സംഘ്പരിവാര്‍ അനൂകൂലികളെ പ്രതിഷ്ഠിച്ചു രാഷ്ട്രീയം കളിക്കുന്ന ഗവര്‍ണറുടെ ചെയ്തികളെ എന്ത് വിലകൊടുത്തും എതിര്‍ക്കണമെന്നും ജിദ്ദ നവോദയ ആവശ്യപ്പെട്ടു.
യോഗത്തിൽ പ്രസിഡന്റ് കിസ്മത് മമ്പാട് അധ്യക്ഷത വഹിച്ചു. മുഖ്യ രക്ഷാധികാരി ഷിബു തിരുവനന്തപുരം, ട്രഷറര്‍ സി.എം. അബ്ദുറഹ്മാന്, രക്ഷാധികാരി സമിതി അംഗങ്ങളായ ഫിറോസ് മുഴുപ്പിലങ്ങാട്, മോയ്തീന്, ജലീല്‍ ഉച്ചാരക്കടവ്, മുഹമ്മദ് മേലാറ്റൂര്‍, ഇഖ്ബാല്‍, ശിഹാബ് എണ്ണപ്പാടം, മറ്റു കേന്ദ്ര കമ്മറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. ജനറല്‍ സെക്രട്ടറി ശ്രീകുമാര്‍ മാവേലിക്കര സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.