Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightനിർധന പ്രവാസികൾക്ക്​...

നിർധന പ്രവാസികൾക്ക്​ ക്ഷേമനിധി ഉപയോഗിച്ച്​ വിമാന ടിക്കറ്റ്​ നൽകണമെന്ന്​ ഹൈകോടതി

text_fields
bookmark_border
നിർധന പ്രവാസികൾക്ക്​ ക്ഷേമനിധി ഉപയോഗിച്ച്​ വിമാന ടിക്കറ്റ്​ നൽകണമെന്ന്​ ഹൈകോടതി
cancel

റിയാദ്​: നിർധന പ്രവാസികൾക്ക്​ നാട്ടിലേക്ക്​ മടങ്ങാൻ ഇന്ത്യൻ എംബസികളിലും കോൺസുലേറ്റുകളിലുമുള്ള ക്ഷേമനിധി ഉപയോഗിച്ച്​ ടിക്കറ്റിന്​ പണം നൽകണമെന്ന്​  കേരള ഹൈകോടതി വിധിച്ചു. ഗൾഫിലെ ഇന്ത്യൻ എംബസികളിലുള്ള ഇന്ത്യൻ കമ്യൂണിറ്റി വെൽഫെയർ ഫണ്ട്​ (സാമൂഹിക ക്ഷേമനിധി) ടിക്ക​െറ്റടുക്കാൻ  നിവൃത്തിയില്ലാത്തവർക്കായി ഉപയോഗിക്കണമെന്ന്​ ആവശ്യപ്പെട്ട്​ ഏതാനും പ്രവാസി സംഘടനകളും വ്യക്തികളും നൽകിയ ഹർജിയിലാണ്​ ജസ്​റ്റിസ്​ അനു ശിവരാമൻ  ബുധനാഴ്​ച വിധി പുറപ്പെടുവിച്ചത്​. 

കോവിഡ്​ പശ്ചാത്തലത്തിൽ നാട്ടിലേക്ക്​ മടങ്ങാൻ സഹായം തേടുന്നതായിരുന്നു ഹർജിയെങ്കിലും കോടതി വിധി  ഫലത്തിൽ എക്കാലത്തേക്കുമുള്ളതായി മാറുകയാണ്​. വിദേശത്തുള്ള മുഴുവൻ ഇന്ത്യൻ മിഷനുകൾക്കും വിധി ബാധകമാണ്​. പാവപ്പെട്ട തൊഴിലാളികൾ വ്യക്തമായ കാരണം ചൂണ്ടിക്കാട്ടി ടിക്കറ്റിന്​ പണം ആവശ്യപ്പെട്ടാൽ ഇന്ത്യൻ എംബസികളും കോൺസുലേറ്റുകളും നൽകേണ്ടിവരും. 

കേന്ദ്രസർക്കാറിനെയും സൗദി അറേബ്യ, ഖത്തർ  എന്നിവിടങ്ങളിലെ ഇന്ത്യൻ എംബസികളെയും ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റിനെയും എതിർ കക്ഷികളാക്കി മേയ്​ 15നാണ്​ കോടതിയിൽ ഹർജി ഫയൽ  ചെയ്​തത്​. വടകര പാലോളിത്താഴയിൽ ജിഷ, തിരുവനന്തപുരം മടവൂർ പുലിയൂർക്കോണത്ത് ഷീബ മൻസിലിൽ ഷീബ, കോഴിക്കോട് ഒഞ്ചിയം പുലിക്കോട്ട് കുനിയിൽ വീട്ടിൽ  മനീഷ, മനുഷ്യാവകാശ പ്രവർത്തകൻ ജോയ് കൈതാരത്ത് എന്നീ വ്യക്തികളും റിയാദിലെ ‘ഇടം’ സാംസ്​കാരികവേദി, ദുബൈയിലെ ‘ഗ്രാമം’, ദോഹയിലെ ‘കരുണ’ എന്നീ  സംഘടനകളുമായിരുന്നു ഹർജിക്കാർ. 

എംബസികളിലെ സാമൂഹിക ക്ഷേമനിധി ഇൗ ആവശ്യത്തിന്​ ഉപയോഗിക്കുന്നതിൽ എതിർപ്പില്ലെന്ന്​ കേന്ദ്രസർക്കാറിന്​ വേണ്ടി  അസിസ്​റ്റൻറ്​ സോളിസിറ്റർ ജനറൽ വിജയകുമാർ കോടതിയെ അറിയിച്ചിരുന്നു. തുടർന്നാണ്​ ബുധനാഴ്​ച കോടതി ഹർജിയിന്മേൽ അന്തിമവിധി പുറപ്പെടുവിച്ചത്​.  ഉത്തരവിനെക്കുറിച്ച് കേസിലെ എതിർകക്ഷികളായ​ സൗദിയിലെയും ഖത്തറിലെയും ഇന്ത്യൻ എംബസികൾക്കും ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റിനും കോടതി  അറിയിപ്പ്​ നൽകും.​ 

ക്ഷേമനിധി പാവപ്പെട്ട പ്രവാസികളുടെ തിരിച്ചുപോക്കിന്​ ഉപയോഗിക്കണമെന്ന്​ ആവശ്യപ്പെടും. കോടതി ഉത്തരവിൻെറ അടിസ്​ഥാനത്തിൽ, പണമില്ലെന്ന്​ പറഞ്ഞ്​ സമീപിക്കുന്ന പാവപ്പെട്ട പ്രവാസികൾക്ക്​ ടിക്കറ്റിന്​ പണം നൽകാൻ എംബസികളും കോൺസുലേറ്റുകളും ബാധ്യസ്ഥമാകും. സാമ്പത്തികശേഷി ഇല്ല എന്നു  ബോധിപ്പിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ കുറിപ്പിനോടൊപ്പം ടിക്കറ്റിനുള്ള അപേക്ഷയും പാസ്​പോർട്ട് കോപ്പിയും വിസ (ഫൈനൽ എക്​സിറ്റ്, എക്സിറ്റ് ​/ റീ-എൻട്രി)  കോപ്പിയും അതത്​ രാജ്യത്തെ തൊഴിൽ/താമസ ഐ.ഡി കോപ്പിയും അപേക്ഷകരുടെ മൊബൈൽ നമ്പറും സഹിതം പ്രവാസികൾക്ക് അതത്  എംബസി/കോൺസുലേറ്റുകളിൽ അപേക്ഷ സമർപ്പിക്കാം. 

അപേക്ഷ കിട്ടിയാൽ ഉടനെ തന്നെ എംബസി അധികൃതർ മറുപടി നൽകണമെന്നും കോടതി നിർദേശത്തിലുണ്ട്​.  ഹർജിക്കാർക്ക്​ വേണ്ടി അഡ്വ. പി. ചന്ദ്രശേഖരൻ, അഡ്വ. ജോൺ കെ. ജോർജ്​, അഡ്വ. ആർ. മുരളീധരൻ എന്നിവരാണ് കോടതിയിൽ ഹാജരായത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi arabiakerala high courtkerala newsexpatriatecovid
News Summary - kerala high court about flight ticket for expatriate
Next Story